FoodNEWS

കറുമുറെ കഴിക്കാൻ കോളിഫ്ലവര്‍ ഫ്രൈ

ളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.രുചികരമായ വിഭവമാണിത്. സ്വാദേറും കോളിഫ്ലവര്‍ ഫ്രൈ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം

വേണ്ട ചേരുവകള്‍

കോളിഫ്‌ളവര്‍              1 എണ്ണം (ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്)
മഞ്ഞള്‍പ്പൊടി              1/4 ടീസ്പൂണ്‍
കാശ്മിരി മുളകുപൊടി  2  ടീസ്പൂണ്‍
കടലപ്പൊടി                    4 ടീസ്പൂണ്‍
വിനാഗിരി                      1 ടീസ്പൂണ്‍
എണ്ണ                              ആവശ്യത്തിന്
ഉപ്പ്                                 ആവശ്യത്തിന്
മുട്ട                                1 എണ്ണം (വേണമെങ്കില്‍)
മല്ലിയില                   ആവശ്യത്തിന്  (ചെറുതായി അരിഞ്ഞത്)

Signature-ad

തയ്യാറാക്കുന്ന വിധം…

ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന കോളിഫ്‌ളവറില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് രണ്ട് മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട് വച്ച ശേഷം പച്ച വെള്ളത്തില്‍ കഴുകി വെള്ളം വാര്‍ന്ന് പോകാന്‍ ഇടുക.

 

തുടര്‍ന്ന് ഒരു പാത്രത്തില്‍ കാല്‍ സ്പീണ്‍ മഞ്ഞള്‍പൊടി, രണ്ട് സ്പൂണ്‍ കാശ്മീരി മുളക്‌പൊടി, നാല് സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ വിനാഗിരി, കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് കുഴമ്പ് രൂപത്തിലാക്കി വയ്ക്കുക. ശേഷം കഴുകി വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് നന്നായി കുഴച്ചെടുക്കുക.

 

ശേഷം മസാല പിടിക്കാന്‍ ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. വെള്ളത്തിന് പകരം വേണമെങ്കില്‍ ഒരു മുട്ട പൊട്ടിച്ച് ചേര്‍ക്കാം. ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടായി കഴിഞ്ഞാൽ കോളിഫ്‌ളവര്‍ ഇട്ട് വറുത്തെടുക്കുക. ശേഷം ചൂടോടെ സോസും മണത്തിന് കുറച്ച് മല്ലിയില ചേര്‍ത്ത് വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: