ന്യൂഡൽഹി: പുതിയ പാർലമെന്റ്മന്ദിരത്തിന്റെ ചുമരുകളിൽ പാലാഴിമഥനത്തിന്റെ ചിത്രവും.പ്രശസ്ത ശിൽപി നരേഷ് കുമാവത്താണ് പാലാഴിമഥനത്തിന്റെ ചിത്രം പാർലമെന്റ്മന്ദിരത്തിന് റെ ചുമരിൽ കൊത്തിവച്ചിരിക്കുന്നത്.
വളർന്നുവരുന്ന ഇന്ത്യയുടെ ശക്തമായ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് നരേഷ് കുമാവത് പറയുന്നു.ദേവന്മാരും അസുരന്മാരും ചേർന്നുള്ള പാലാഴി മഥനത്തിനൊടുവിലാണ് അമൃത് ലഭിക്കുന്നത്. അമൃത് ഉയർന്നുവന്നതുപോലെ, ഇപ്പോഴും തീവ്രമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം രാജ്യത്തിന് നല്ല ഫലങ്ങൾ ഉയർന്നുവരുന്നു. ഇതാണ് കൊത്തുപണികൊണ്ട് ഉദ്ദേശിക്കുന്നത്-അദ്ദേഹം പറഞ്ഞു.