Month: May 2023
-
Kerala
ഫാദര്‍ മനോജ് തലശേരിക്ക് പ്രിയങ്കരനായ അധ്യാപകന്‍; ആ നിറഞ്ഞ ചിരി ഇനിയില്ല
കണ്ണൂര്‍: തിങ്കളാഴ്ച്ച പുലര്‍കാലെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട വൈദികന്‍ പ്രിയങ്കരനായ അധ്യാപകനായിരുന്നു. നിറഞ്ഞ ചിരിയോടെ വിദ്യാര്‍ത്ഥികളോട് ഇടപെട്ട ഫാ. എബ്രഹാം ഒറ്റപ്‌ളാക്കലെന്ന മനോജ് സഹപ്രവര്‍ത്തകര്‍ക്കും ഇതര വൈദികര്‍ക്കും പ്രിയങ്കരനായിരുന്നു. ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഫാദര്‍ എബ്രഹാം കൊല്ലപ്പെട്ടത്. തലശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. എബ്രഹാം ഒറ്റപ്‌ളാക്കലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വൈദികരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപിച്ചു. ഫാദര്‍ ജോര്‍ജ് കരോട്ട് , ഫാദര്‍ ജോണ്‍ മുണ്ടോളി, ഫാദര്‍ ജോസഫ് പണ്ടാര പറമ്പില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലു മണിക്ക് വൈദികര്‍ പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വൈദികര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫാദര്‍ എബ്രഹാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവ വൈദികനായ ഫാദര്‍ എബ്രഹാം കഴിഞ്ഞ…
Read More » -
Kerala
എല്‍ജെഡി നിലവിലില്ലാത്ത പാര്‍ട്ടി; ലയന നീക്കം ‘മുളയിലേ നുള്ളി’ ആര്‍ജെഡി
കോഴിക്കോട്: എല്‍ജെഡിയുടെ ലയന നീക്കം മുളയിലേ നുള്ളി ആര്‍ജെഡി സംസ്ഥാന ഘടകം. സാങ്കേതികമായി നിലവിലില്ലാത്ത പാര്‍ട്ടിയാണ് എല്‍ജെഡിയെന്നും പണ്ടേ അവര്‍ ആര്‍ജെഡിയില്‍ ലയിച്ചതാണെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ പറഞ്ഞു. സംസ്ഥാന ഘടകം അറിയാതെ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവിനെ നേരിട്ട് കണ്ട് അനൗദ്യോഗിക ലയന ചര്‍ച്ചയ്ക്ക് എല്‍ജെഡി തുടക്കമിട്ടതുമാണ് ആര്‍ജെഡിയെ ചൊടിപ്പിച്ചത്. ഇല്ലാത്ത പാര്‍ട്ടിയുടെ പേര് പറഞ്ഞ് വഞ്ചിക്കുകയാണ് എം.വി.ശ്രേയാംസ്‌കുമാറും കൂട്ടരുമെന്നും ആര്‍ജെഡി സംസ്ഥാന ഘടകം കുറ്റപ്പെടുത്തുന്നു. എല്‍ജെഡിയുടെ ഏക എംഎല്‍എ കെ.പി.മോഹനന്‍ നിലവില്‍ ആര്‍ജെഡി എംഎല്‍എ ആണെന്നും ആര്‍ജെഡി സംസ്ഥാന ഘടകം അവകാശപ്പെടുന്നു. അതേസമയം, ലയനത്തിന് ഉള്ളില്‍ എതിര്‍പ്പ് ആണെങ്കിലും പരസ്യമായി എല്‍ജെഡിക്ക് സ്വാഗതമോതുന്നുണ്ട് ആര്‍ജെഡി സംസ്ഥാന ഘടകം. പക്ഷേ, വ്യവസ്ഥ അംഗീകരിക്കുമെങ്കില്‍ മാത്രം. എം.പി.വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷികത്തിന് തേജസ്വി യാദവിനെ എല്‍ജെഡി എത്തിച്ചത് ലയനനീക്കം സജീവമാക്കാമെന്ന പ്രതീക്ഷയിലാണ്. അതേസമയം, ജെഡിഎസുമായുള്ള ലയനം വേണ്ടന്ന ധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ് എല്‍ജെഡി.
Read More » -
India
മഴയിൽ ചോർന്നൊലിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം
അഹമ്മദാബാദ്: ചോര്‍ന്നൊലിച്ച് നരേന്ദ്രമോദി സ്റ്റേഡിയം.കനത്ത മഴയില്‍ സ്റ്റേഡിയം ചോർന്നൊലിച്ചതോടെ ഇന്നലെ നടക്കേണ്ട ഐപിഎല്‍ ഫൈനല്‍ ഇന്നത്തേക്ക് മാറ്റി. മഴയില്‍ ചോര്‍ന്നൊലിക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.മഴയ്ക്കിടെ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്നതാണ് വീഡിയോയിലുള്ളത്.മേല്‍ക്കൂരയ്ക്ക് താഴെ മഴനനയുന്നതിനാൽ ആരാധകര്‍ക്ക് ഇരിക്കാന്‍ പോലും സാധിക്കുന്നില്ല. പഴയ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം വിപുലീകരിച്ച് അടുത്തിടെയാണ് നരേന്ദ്രമോദി സ്റ്റേഡിയം എന്നാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം എന്നാണ് നരേന്ദ്രമോദി സ്റ്റേഡിയത്തെ വിശേഷിപ്പിക്കുന്നത്. എന്നിട്ടും നല്ലൊരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതാണോ നവീകരണം എന്നാണ് ആരാധകര്‍ വീഡിയോ പങ്കുവെച്ച് ചോദിക്കുന്നത്.
Read More » -
Kerala
കെഎസ്‌ഇബി ക്വാര്‍ട്ടേഴ്സിൽ കടന്നുകയറി കാട്ടുപന്നിയുടെ അതിക്രമം;ഫ്രിഡ്ജുൾപ്പടെ കുത്തിമറിച്ചു
പത്തനംതിട്ട മൂഴിയാറില്‍ കെഎസ്‌ഇബി ക്വാര്‍ട്ടേഴ്സിൽ കടന്നുകയറി കാട്ടുപന്നിയുടെ അതിക്രമം. വീടിൻെറ വാതില്‍ തകര്‍ത്താണ് കാട്ടുപന്നി അകത്ത് കയറിയത്.വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ് മറിച്ചിടുകയും ഭക്ഷണ സാധനങ്ങള്‍ മൊത്തം നശിപ്പിക്കുകയും ചെയ്തു. വീട്ടിനുള്ളിലെ മറ്റു മുറികളിലും പന്നി നാശനഷ്ടങ്ങള്‍ വരുത്തി.സോഫായും മറ്റും കുത്തിക്കീറുകയും പ്ലാസ്റ്റിക് കസേരകൾ ഒടിക്കുകയും ചെയ്തിട്ടുണ്ട്.കെഎസ്‌ഇബി ജീവനക്കാരൻ അനീഷിന്റെ ക്വാര്‍ട്ടേഴ്സിലാണ് കാട്ടുപന്നി നാശനഷ്ടങ്ങൾ വരുത്തിയത്.
Read More » -
Crime
ബസിലിരുന്ന് യുവതിയെ നോക്കി ‘കളിവിളയാട്ടം’; വീഡിയോ എടുത്തിട്ടും കൂസലില്ലാതെ ‘അങ്കിള്‍ ഫണ്‍’
കണ്ണൂര്‍: സ്വകാര്യ ബസില്‍ മധ്യവയസ്‌കന്‍െ്‌റ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസിലെ യാത്രക്കാരിയായ യുവതിയാണ് വീഡിയോ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദുരനുഭവം വിവരിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയത്. ബസില്‍ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു മധ്യവയസ്‌കന്‍. തളിപറമ്പ് – ചെറുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രക്കാരനായ മധ്യവയസ്‌ക്കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ചെറുപുഴ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തളിപറമ്പിലേക്ക് പുറപ്പെടാനായി ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ ഇരുന്ന മധ്യവയസ്‌കനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ചെറുപുഴയില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ രണ്ടാം യാത്രക്കാരിയായി കയറിയ യുവതിക്കാണ് ദുരനുഭവം. ബസിന്റെ സീറ്റില്‍ ഇരുന്ന മധ്യവയസ്‌കന്‍ പത്രം വായിക്കുന്ന വ്യാജേനെ യുവതി കാണത്തക്കവിധം നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി ബസില്‍കയറി വന്നപ്പോള്‍ കാണുന്ന കാഴ്ച്ച തന്നെ നഗ്‌നതാ പ്രദര്‍ശനമായിരുന്നു. ഈ സമയം ബസില്‍ ജീവനക്കാരുണ്ടായിരുന്നില്ല. ചെറുപുഴ…
Read More » -
Kerala
യോഗ്യത നാലാം ക്ലാസ് ; ഫയർഫോഴ്സിൽ ജോലി നേടാം
ആലപ്പുഴ ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ പരിധിയില്‍ സിവില്‍ ഡിഫൻസ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് cds.fire.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് 15 ദിവസത്തെ പരിശീലനം നല്‍കും. ജൂണ്‍ 10, 11, 12, 13, തീയതികളില്‍ വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്. വിവിധ കേന്ദ്രങ്ങളിലെ ഫോണ്‍ നമ്ബറുകള്‍: ആലപ്പുഴ-04772230303, ചേര്‍ത്തല-04782812455, അരൂര്‍-04782872455, ഹരിപ്പാട്-04790411101, കായംകുളം-04792442101, മാവേലിക്കര-04792306264, തകഴി-04772275575, ചെങ്ങന്നൂര്‍-04792456094.
Read More » -
Kerala
കണ്ണൂരിൽ വാഹനാപകടം; വൈദികൻ മരിച്ചു
കണ്ണൂർ:വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു.ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് വടകരയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം.
Read More » -
India
വീര്‍ സവര്‍ക്കറുടെ സ്വാതന്ത്ര്യ സമരത്തിലെ സംഭാവനകളെ അടിസ്ഥാനമാക്കി ബിഗ് ബജറ്റ് സിനിമ വരുന്നു
ഹൈദരാബാദ്:വീര്‍ സവര്‍ക്കറുടെ സ്വാതന്ത്ര്യ സമരത്തിലെ സംഭാവനകളെ അടിസ്ഥാനമാക്കി ബിഗ് ബജറ്റ് സിനിമ വരുന്നു. നടനും നിര്‍മ്മാതാവുമായ രാം ചരണാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.മെയ് 28 നു വീര്‍ സവര്‍ക്കറുടെ ജയന്തി ദിനത്തില്‍ ആയിരുന്നു പ്രഖ്യാപനം. “ദി ഇന്ത്യ ഹൗസ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളായ നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും പ്രധാന വേഷങ്ങളില്‍ എത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കറുടെ പങ്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ രാംചരണ്‍ തന്റെ സമൂഹാമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. ലണ്ടൻ പശ്ചാത്തലമാക്കിയാണ് ദി ഇന്ത്യ ഹൗസ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Read More » -
India
ഡി.കെയെ ‘ശശികുമാറാക്കി’ സിദ്ധരാമയ്യ; വകുപ്പു വിഭജനത്തില്‍ മേല്‍ക്കൈ മുഖ്യമന്ത്രിക്ക്
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ മേല്‍ക്കൈ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്. ധനകാര്യം, ഐ.ടി, ഇന്റലിജന്‍സ് തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ജലസേചനം, ബെംഗളൂരു നഗര വികസന വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്ന ശിവകുമാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാവ് ഡോ. ജി പരമേശ്വരയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. ഇന്റലിജന്‍സ് ഒഴികെയുള്ള വിഭാഗത്തിന്‍െ്‌റ ചുമതലയാണ് അദ്ദേഹത്തിന്. മലയാളിയായ കെ.ജെ ജോര്‍ജിന് ഊര്‍ജവകുപ്പാണ് നല്‍കിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി അന്തിമ ഉത്തരവിറങ്ങി. ഞായറാഴ്ച ഉത്തരവിറങ്ങിയെങ്കിലും രാജ് ഭവന്‍ ചൂണ്ടിക്കാണിച്ച ചെറിയ പിശകുകള്‍ കാരണം പിന്‍വലിച്ചിരുന്നു. ഇത് തിരുത്തിയുള്ള അന്തിമ പട്ടികയാണ് ഇന്നലെ അര്‍ധരാത്രിയോടുകൂടി പുറത്തുവന്നിട്ടുള്ളത്. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം പാലിച്ച് ജാതി സമവാക്യങ്ങളെല്ലാം പരിഗണിച്ചുള്ളതാണ് അവസാനഘട്ട പട്ടിക. ഏഴ് മന്ത്രിമാര്‍ വൊക്കലിഗ വിഭാഗത്തില്‍ നിന്നും ഏഴ്…
Read More »
