KeralaNEWS

ഫാദര്‍ മനോജ് തലശേരിക്ക് പ്രിയങ്കരനായ അധ്യാപകന്‍; ആ നിറഞ്ഞ ചിരി ഇനിയില്ല

കണ്ണൂര്‍: തിങ്കളാഴ്ച്ച പുലര്‍കാലെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട വൈദികന്‍ പ്രിയങ്കരനായ അധ്യാപകനായിരുന്നു. നിറഞ്ഞ ചിരിയോടെ വിദ്യാര്‍ത്ഥികളോട് ഇടപെട്ട ഫാ. എബ്രഹാം ഒറ്റപ്‌ളാക്കലെന്ന മനോജ് സഹപ്രവര്‍ത്തകര്‍ക്കും ഇതര വൈദികര്‍ക്കും പ്രിയങ്കരനായിരുന്നു. ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഫാദര്‍ എബ്രഹാം കൊല്ലപ്പെട്ടത്.

തലശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. എബ്രഹാം ഒറ്റപ്‌ളാക്കലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വൈദികരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപിച്ചു. ഫാദര്‍ ജോര്‍ജ് കരോട്ട് , ഫാദര്‍ ജോണ്‍ മുണ്ടോളി, ഫാദര്‍ ജോസഫ് പണ്ടാര പറമ്പില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലു മണിക്ക് വൈദികര്‍ പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വൈദികര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

Signature-ad

പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫാദര്‍ എബ്രഹാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവ വൈദികനായ ഫാദര്‍ എബ്രഹാം കഴിഞ്ഞ കുറെ കാലമായി തലശേരി മൈനര്‍ സെമിനാരിയില്‍ ജോലി ചെയ്തു വരികയാണ്. ഫാദര്‍ എബ്രഹാമാണ് കാര്‍ ഓടിച്ചതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഫാദര്‍ എബ്രഹാമിന്റെ വിയോഗം തലശേരിക്ക് കനത്ത ദുഃഖമായി മാറിയിരിക്കുകയാണ്. നിറഞ്ഞ ചിരി ബാക്കിയാക്കി കൊണ്ടാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ ഫാ. മനോജിനെ മരണം തട്ടിയെടുത്തത്.

Back to top button
error: