IndiaNEWS

മഴയിൽ ചോർന്നൊലിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം

അഹമ്മദാബാദ്: ചോര്‍ന്നൊലിച്ച്‌ നരേന്ദ്രമോദി സ്റ്റേഡിയം.കനത്ത മഴയില്‍ സ്റ്റേഡിയം ചോർന്നൊലിച്ചതോടെ ഇന്നലെ നടക്കേണ്ട  ഐപിഎല്‍ ഫൈനല്‍  ഇന്നത്തേക്ക് മാറ്റി.
മഴയില്‍ ചോര്‍ന്നൊലിക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.മഴയ്ക്കിടെ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്നതാണ് വീഡിയോയിലുള്ളത്.മേല്‍ക്കൂരയ്ക്ക് താഴെ മഴനനയുന്നതിനാൽ ആരാധകര്‍ക്ക് ഇരിക്കാന്‍ പോലും സാധിക്കുന്നില്ല.
പഴയ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം വിപുലീകരിച്ച്‌ അടുത്തിടെയാണ് നരേന്ദ്രമോദി സ്റ്റേഡിയം എന്നാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം എന്നാണ് നരേന്ദ്രമോദി സ്റ്റേഡിയത്തെ വിശേഷിപ്പിക്കുന്നത്. എന്നിട്ടും നല്ലൊരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതാണോ നവീകരണം എന്നാണ് ആരാധകര്‍ വീഡിയോ പങ്കുവെച്ച്‌ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: