Month: May 2023
-
Kerala
ഫര്‍ഹാനയോടൊപ്പം നഗ്നനായുള്ള സിദ്ദീഖിന്റെ ഫോട്ടോ; ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം
മലപ്പുറം: തിരൂര്‍ സ്വദേശിയും ഹോട്ടലുടമയുമായ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.ഫർഹാനയോടൊപ്പമുള്ള സിദ്ദീഖിന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടാനായിരുന്നു പ്ലാനെന്നും അത് നടക്കാതെ വന്നതോടെയാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ പറഞ്ഞതാണ് വിവരം. സംഭവദിവസം തെക്കൻ ജില്ലയിലുള്ള ഒരു സുഹൃത്തിനോട് കോഴിക്കോടെത്താൻ ഫര്‍ഹാന ആവശ്യപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.ഫര്‍ഹാനയുടെ ഫോണില്‍ നിന്നും ഈ വ്യക്തിയുടെ ഫോണിലേക്ക് കോള്‍ പോയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇയാളെ വിളിച്ച് വിവരം തേടുകയായിരുന്നു. സിദ്ദിഖും(58) കേസിലെ പ്രതിയായ ഫര്‍ഹാനയും (19) തമ്മില്‍ മുൻപരിചയമുണ്ടായിരുന്നു.ഗള്‍ഫിലായിരുന്ന സമയത്ത് സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇതുവഴിയാണ് ഫര്‍ഹാനയുമായി പരിചയപ്പെട്ടത്.തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലും പിന്നീടത് വഴിവിട്ട ബന്ധത്തിലുമാകുകയായിരുന്നു.ഫർഹാന ആവശ്യപ്പെട്ട പ്രകാരമാണ് സിദ്ദിഖ് ഹോട്ടലിൽ എത്തിയതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.മുൻപും ഇവരൊന്നിച്ച് ഇതേപോലെ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ട്. അതേസമയം റിമാൻഡിലുള്ള പ്രതികളെ കസ്‌റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും.കോടതി കസ്‌റ്റഡി അപേക്ഷ അനുവദിച്ചാല്‍ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കുമെന്നും…
Read More » -
Kerala
‘വെറും’ 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍ സ്വന്തമാക്കി സിഐടിയു നേതാവ്; ഭാര്യ വാങ്ങിയതെന്ന് വിശദീകരണം
കൊച്ചി: അന്‍പത് ലക്ഷത്തിന്റെ മിനികൂപ്പര്‍ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു നേതാവ് പി.കെ അനില്‍കുമാര്‍. സ്വത്ത് സമ്പാദനത്തില്‍ വിമര്‍ശനം നേരിടുമ്പോഴാണ് പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവായ അനില്‍കുമാര്‍ ആഡംബര കാര്‍ വാങ്ങിയതും ചര്‍ച്ചയാകുന്നത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് വിവാദങ്ങളുടെ തോഴനായ അനില്‍കുമാറിന്റെ വിശദീകരണം. പറയുമ്പോള്‍ തൊഴിലാളി നേതാവാണ് അനില്‍ കുമാര്‍ എന്നാല്‍ യാത്ര ആഡംബര വാഹനങ്ങളിലാണ്. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അനില്‍കുമാറിന്റെ ഗാരേജില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്. വാഹനം സ്വന്തമാക്കിയതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എറണാകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലും മിനി കൂപ്പര്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍, വാഹനം വാങ്ങിയത് താനല്ലെന്നാണ് അനില്‍കുമാറിന്റെ വിശദീകരണം. ടോയോട്ട ഇനോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും അനില്‍കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് യൂണിയന്‍ നേതാവിന്റെ സ്വന്തം പേരിലാണ്. വാഹന ഉടമസ്ഥതയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അനില്‍കുമാറിനോട് ചോദിച്ചപ്പോള്‍ ഇതൊന്നും നിങ്ങളോട് വിശദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു അനില്‍…
Read More » -
LIFE
നടി നവ്യ നായര്‍ ആശുപത്രിയില്‍; സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് നിത്യാ ദാസ്
കൊച്ചി: നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നവ്യയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം നിത്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു. ഭക്ഷ്യവിഷബാധമൂലമാണ് ആശുപത്രിയിലെത്തിയതെന്നും പേടിക്കേണ്ടതായി യാതൊന്നുമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ തിയറ്ററുകളില്‍ നേരിട്ടെത്തി നവ്യ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ സാധിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്താലുടന്‍ വീണ്ടും പ്രമോഷനുമായി രംഗത്തിറങ്ങാന്‍ തന്നെയാണ് നവ്യയുടെ തീരുമാനം. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനേ’ മികച്ച പ്രതികരണം നേടി തിയറ്റുകളില്‍ മുന്നേറുകയാണ്. അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട,…
Read More » -
Kerala
പ്ലസ് ടൂ റിസൾട്ട് പിൻവലിച്ചു എന്ന് വ്യാജവാർത്ത; ബിജെപി നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്ലസ് ടു റിസള്‍ട്ട് പിൻവലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലത്തെ ബി ജെ പി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് പിടിയിലായത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്ബറാണ്.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More » -
Crime
നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കിലോ ഹെറോയിനുമായി ആഫ്രിക്കക്കാരി പിടിയില്‍
കൊച്ചി: നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഒരു കിലോ ഹെറോയിനാണ് പിടികൂടിയത്. കെനിയയില്‍ നിന്ന് ഷാര്‍ജ വഴിയാണ് വിദേശ വനിത കൊച്ചിയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഡിആര്‍ഐ മയക്കുമരുന്ന് പിടികൂടിയത്. വിദേശത്ത് നിന്ന് വിമാനം വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയുമധികം മയക്കുമരുന്ന് ഒരു വിദേശ വനിത കടത്താന്‍ ശ്രമിക്കുന്നത് അടുത്തകാലത്ത് ആദ്യമായാണ്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള അന്വേഷണമാണ് നടക്കുന്നത്.
Read More » -
Kerala
വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ കൺസഷൻ കാര്‍ഡ് ആവശ്യമില്ല; കെഎസ്ആർടിസിയിൽ നിർബന്ധം: പാലക്കാട് ആര്‍ടിഒ
പാലക്കാട്: പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാനായി പ്രത്യേക കണ്‍സഷൻ കാര്‍ഡ് ആവശ്യമില്ലെന്ന് പാലക്കാട് ആര്‍ടിഒ. സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്കാണ് കാര്‍ഡ് ആവശ്യമില്ലാത്തതെന്ന് ആർഡിഒ അറിയിച്ചു.സ്വകാര്യ ബസുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷൻ നിരക്ക് നല്‍കി വിദ്യാര്‍ഥികള്‍ക്ക് പരമാവധി 40 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാമെന്നും ആർഡിഒ വ്യക്തമാക്കി. എന്നാല്‍, കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും പാലക്കാട് സ്റ്റുഡന്‍റ്സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിനിടെ ആര്‍ടിഒ അറിയിച്ചു.
Read More » -
India
അമിത് ഷായുടെ സന്ദര്‍ശനം;പോലീസുകാരനുൾപ്പടെ അഞ്ച് പേർ മണിപ്പൂരിൽ കൊല്ലപ്പെട്ടു
ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനം നടക്കാനിരിക്കേ വീണ്ടും സംഘര്‍ഷം.സംഘര്‍ഷത്തില്‍ പോലീസുകാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് മുൻപ് കലാപം അടിച്ചമർത്താൻ സൈന്യത്തിനും പോലീസിനും നിർദ്ദേശം നൽകിയിരുന്നതായാണ് റിപ്പോർട്ട്.മണിപ്പൂരില്‍ കലാപത്തിലേര്‍പ്പെട്ട 40 അക്രമികളെ വെടിവച്ച് കൊലപ്പെടുത്തിയതായി മുഖ്യമന്ത്രി എന്‍. ബൈരെന്‍ സിംഗ് ഇന്നലെ രാവിലെ അറിയിച്ചിരുന്നു. എം-16, എ.കെ-47, സ്‌നിപര്‍ ഗണ്ണുകള്‍ എന്നിവ ഉപയോഗിച്ചാണ് ജനങ്ങളെ നേരിട്ടത്.നിരവധി വീടുകള്‍ക്കും തീയിട്ടതായാണ് വിവരം.ഇതോടെ ജനങ്ങൾ തിരിച്ചടിക്കുകയായിരുന്നു.കഴിഞ്ഞമാസമുണ്ടായ സംഘര്‍ഷത്തില്‍ 80 പേര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
Read More » -
Kerala
പങ്കാളി കൈമാറ്റം;പോലീസിനെ വലയ്ക്കുന്നത് സ്ത്രീകളുടെ അനുകൂല നിലപാട്
കോട്ടയത്ത് പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു.യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ മാരക വിഷം കഴിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് നാലുമണിയോടെയാണ് ഇയാള്‍ മരിച്ചത്. ഈ മാസം 19നായിരുന്നു മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്.അന്ന് വൈകിട്ടാണ് ഇവരുടെ ഭർത്താവ് ഷിനോയെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഷിനോ ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഭര്‍ത്താവ് തന്നെ മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു യുവതി പരാതി നല്‍കിയത്.ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ പുറത്തിറങ്ങിയതിന് പിന്നാലെ യുവതിയുമായി വീണ്ടും അടുത്തെങ്കിലും ലക്ഷ്യം പങ്കാളി കൈമാറ്റം തന്നെയായിരുന്നു.തുടർന്നാണ് യുവതി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്.അതോടെ ഇയാൾ യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയതോടെയാണ് കേരളത്തിലെ പങ്കാളി…
Read More » -
Crime
ഹണിട്രാപ്പിലൂടെ ലക്ഷ്യമിട്ടത് അഞ്ചുലക്ഷം രൂപ; ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം
മലപ്പുറം: കോഴിക്കോട്ട് ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍. എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ ആദ്യമെത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലേക്കെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്‌നചിത്രം എടുക്കാന്‍ 3 പേരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനില്‍പ് തുടര്‍ന്നപ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരും. തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താന്‍ പറഞ്ഞിരുന്നതായി ഫര്‍ഹാന ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍, മറ്റു തിരക്കുകളുള്ളതിനാല്‍ വരാനാവില്ലെന്ന് ഇയാള്‍…
Read More » -
Crime
ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെടിയേറ്റു, മൂന്നു വീടുകള്‍ അടിച്ചുതകര്‍ത്തു
ആലപ്പുഴ: ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ടാണ് വെടിയേറ്റത്. ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ഒറ്റപുന്ന ബാറിന് സമീപമാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. ഇതില്‍ സുജിത്ത് എന്ന യുവാവിന് പരിക്കേറ്റു. ഇതിന് പിന്നാലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്ത് വച്ച് രഞ്ജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേല്‍ക്കുകയായിരുന്നു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ വീട് കയറിയുള്ള ആക്രമണവും നടന്നു. സംഘം ചേര്‍ന്നെത്തിയായിരുന്നു ആക്രമണം. അജിത്ത്, ദീപു, പ്രജീഷ് എന്നിവരുടെ വീട് കയറിയായിരുന്നു ആക്രമണം. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറി. ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ത്തു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്. മറ്റൊരു വീട്ടില്‍ രണ്ട് സ്‌കൂട്ടറുകളാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍…
Read More »