CrimeNEWS

ബസിലിരുന്ന് യുവതിയെ നോക്കി ‘കളിവിളയാട്ടം’; വീഡിയോ എടുത്തിട്ടും കൂസലില്ലാതെ ‘അങ്കിള്‍ ഫണ്‍’

കണ്ണൂര്‍: സ്വകാര്യ ബസില്‍ മധ്യവയസ്‌കന്‍െ്‌റ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസിലെ യാത്രക്കാരിയായ യുവതിയാണ് വീഡിയോ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദുരനുഭവം വിവരിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയത്. ബസില്‍ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു മധ്യവയസ്‌കന്‍.

തളിപറമ്പ് – ചെറുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രക്കാരനായ മധ്യവയസ്‌ക്കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ചെറുപുഴ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തളിപറമ്പിലേക്ക് പുറപ്പെടാനായി ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ ഇരുന്ന മധ്യവയസ്‌കനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ചെറുപുഴയില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ രണ്ടാം യാത്രക്കാരിയായി കയറിയ യുവതിക്കാണ് ദുരനുഭവം.

Signature-ad

ബസിന്റെ സീറ്റില്‍ ഇരുന്ന മധ്യവയസ്‌കന്‍ പത്രം വായിക്കുന്ന വ്യാജേനെ യുവതി കാണത്തക്കവിധം നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി ബസില്‍കയറി വന്നപ്പോള്‍ കാണുന്ന കാഴ്ച്ച തന്നെ നഗ്‌നതാ പ്രദര്‍ശനമായിരുന്നു. ഈ സമയം ബസില്‍ ജീവനക്കാരുണ്ടായിരുന്നില്ല. ചെറുപുഴ സ്വദേശിനായ യുവതി തനിക്കുണ്ടായ ദുരനുഭവം വീഡിയോ ദൃശ്യം സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയായിരുന്നു.

താന്‍ വീഡിയോ ചിത്രീകരിക്കുമ്പോഴും മധ്യ വയസ്‌കനായ ആള്‍ നഗ്‌നതാ പ്രദര്‍ശനം യാതൊരു കൂസലുമില്ലാതെ തുടരുകയായിരുന്നുവെന്ന് 22 വയസുകാരിയായ യുവതി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി ചെറുപുഴ പോലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

28/05/2023 സണ്‍ഡേ, ഇന്ന് ഉച്ചയ്ക്ക് ചെറുപുഴയില്‍ വെച്ച് ഉണ്ടായ ഒരു വൃത്തികെട്ട അനുഭവമാണ് ഇത്. ചെറുപുഴയില്‍ നിന്നും തളിപ്പറമ്പിനു പോകാന്‍ ബസില്‍ കയറിയിരുന്നപ്പോള്‍ എന്റെ സീറ്റിനു ഓപ്പോസിറ്റ് വന്നിരുന്ന ഒരു മനുഷ്യനാണ് അത്. വന്നിരുന്നപ്പോള്‍ തൊട്ട് എന്തോ പന്തികേട് തോന്നിയ കൊണ്ട് ്ശറലീ ഓണ്‍ ചെയ്തു വെച്ചു. അയാളെ തിരിഞ്ഞു നോക്കാനുള്ള ധൈര്യം അപ്പോള്‍ ഇല്ലായിരുന്നു. കാരണം ബസില്‍ ഞാനും അയാളും മാത്രമേ ഉണ്ടായിരുന്നുള്ളു. വീഡിയോ എടുക്കുന്നത് കറക്റ്റ് കിട്ടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു.
”മോളെ ഈ ബസ് എപ്പോഴാണ് പോകുന്നതെന്ന് എന്നോട് ചോദിച്ചു. ഒരു പക്ഷെ അയാളെ തിരിഞ്ഞു നോക്കാന്‍ വേണ്ടിയാകാം,അല്ലെങ്കില്‍ ഈ ബസ് പോകാറായെങ്കില്‍ അടുത്ത നിര്‍ത്തിയിട്ടു ബസിലെക് ചേക്കേറാനാകാം അങ്ങനൊരു ചോദ്യം.ഞാന്‍ അയാളുടെ മുഖത്ത് നോക്കാതെ എനിക്കറിയില്ല എന്ന് പറഞ്ഞു. ഞാന്‍ വീഡിയോ എടുക്കുന്നുണ്ടെന്നു മനസ്സിലായതുകൊണ്ടാകാം അയാള്‍ പതിയെ അവിടുന്ന് എഴുന്നേറ്റ് പോയി. അതിനു ശേഷമാണു ഞാന്‍ വീഡിയോ നോക്കിയത്…അപ്പോഴേക്ക് അയാള്‍ അവിടുന്ന് പോയിരുന്നു.
ഇതൊരു അസുഖമാണോ? ചിലരില്‍ മാത്രം കണ്ടുവരുന്ന ഒരു തരം ഞരമ്പിന്റെ അസുഖമാവാനാണു സാധ്യത. പൊതുസമൂഹത്തില്‍ വെച്ച് ഇത്തരം പ്രവര്‍ത്തികള്‍ കാണിക്കുന്ന ആളുകളുടെ കുടുംബത്തുള്ള സ്ത്രീകളെയും കുട്ടികളെയും കുറിച്ചാലോചിക്കുമ്പോഴാണ്…..
സത്യത്തില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. പിടിക്കപ്പെടില്ലന്ന് ഉറപ്പുള്ളതുകൊണ്ട് ഇതൊക്കെ പലയിടങ്ങളിലും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു…

Back to top button
error: