Month: May 2023

  • India

    ഉജ്ജയിനി ക്ഷേത്രത്തിലെ സപ്തർഷി പ്രതിമകൾ തകർന്നുവീണ് 3 പേർക്ക് പരിക്ക്

    ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ അമ്പലത്തിലെ സപ്തർഷി പ്രതിമകൾ തകർന്നുവീണ് 3 പേർക്ക് പരിക്ക്.കനത്ത കാറ്റിലും മഴയിലുമാണ് സംഭവം  ഉജ്ജൻ മഹാകാൽ ക്ഷേത്ര കോറിഡോറിൽ സ്ഥാപിച്ച സപ്തഋഷി പ്രതിമകളിൽ ആറെണ്ണമാണ് കാറ്റത്ത് തകർന്നു വീണത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്തു പ്രതിമകളാണിത്. 700 കോടി രൂപ ചിലവുള്ള കൊറിഡോർ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൽഘടനം ചെയ്തതവയാണിത്.ഗുജറാത്തിലെ ഒരു കമ്പനിയ്ക്കായിരുന്നു നിർമ്മണച്ചുമതല.

    Read More »
  • Kerala

    കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

    തിരുവനന്തപുരം: കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ ഫോണില്‍ നടന്നത്.എസ്.ആര്‍.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സര്‍ക്കാര്‍ തീയിടും. ബ്രഹ്‌മപുരം, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതികളിലും ഇതാണ് നടന്നത്. സെക്രട്ടേറിറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചാല്‍ അപ്പോള്‍ അവിടെ തീയിടും. പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിന് തന്നെ തീയിടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അഴിമതിക്ക് മറയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.

    Read More »
  • Movie

    രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’ ആരംഭിച്ചു

    സുരാജ് വെഞ്ഞാറമൂടിന് അംഗീകാരങ്ങൾ നേടിക്കൊടുത്ത ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ന്നാ താൻ കേസുകോട്’ എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാൾ ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് (മെയ് 29) പയ്യന്നൂരിൽ ആരംഭിച്ചു. ഗവ.കോളജിൽ നടന്ന വ്യത്യസ്ഥമായ ചടങ്ങിലാണ് ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ സുരേശനെയും സുമലതയേയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന രാജേഷ് മാധവനും ചിത്രയും ഹാരമണിഞ്ഞ് കടന്നു വരുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്റ്റേജിൽ തങ്ങളെ ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെ ക്ഷണിച്ചത് രാജേഷ് മാധവനാണ്. ഇരുവരും സംവിധായകൻ്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ന്നാ താൻ കേസ് കൊട് എന്ന…

    Read More »
  • Kerala

    ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ ‘നക്കാപ്പിച്ച’? കൈക്കൂലിക്കാര്‍ക്കെതിരേ സജി ചെറിയാന്‍

    ആലപ്പുഴ: കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കിയിട്ടും ജീവനക്കാര്‍ എന്തിന് കൈക്കൂലി വാങ്ങുന്നുവെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയില്‍വെച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചിലര്‍ക്ക് പണം ഉണ്ടാക്കാന്‍ ഭയങ്കര ആവേശമാണ്. ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുകയാണെന്ന് അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിനെ ഉദ്ദേശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ നക്കാപിച്ച വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകള്‍ ഗതി പിടിക്കാതെ പോകും. കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവര്‍ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    ദുരിതാശ്വാസനിധി ദുരുപയോഗം; ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

    കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍, വിഷയം ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്ത തീരുമാനത്തിനെതിരെ പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ജൂണ്‍ ഏഴിലേക്കു മാറ്റി. വിഷയം ഫുള്‍ ബെഞ്ചിന് വിട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ 6നാണ് കേസ് പരിഗണിക്കുന്നത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിര്‍കക്ഷകളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ആര്‍.എസ്.ശശികുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ഈ വിഷയത്തില്‍ പ്രാഥമിക…

    Read More »
  • Kerala

    കുഴിമന്തീം അല്‍ഫാമും വീണ്ടും ചതിച്ചാശാനേ! വീട്ടിലെത്തിയപ്പോള്‍ ഛര്‍ദ്ദിയും വയറിളക്കവും; 15 പേര്‍ ആശുപത്രിയില്‍

    വയനാട്: പനമരത്ത് ഭക്ഷ്യവിഷബാധയേറ്റു പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സിഎച്ച്‌സിയിലും സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ റസ്റ്ററന്റില്‍നിന്ന് ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരിന്നു. വീട്ടിലെത്തി അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത ഉടലെടുക്കുകയും രാത്രിയില്‍ ഛര്‍ദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെടുകയുമായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയില്‍ ഉന്നയിച്ച റസ്റ്ററന്റില്‍നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ചു വരികയാണ്. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ജില്ലയായിട്ടുപോലും ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണാത്തതാണ് തുടരെയുള്ള ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നു നാട്ടുകാര്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് അടിയന്തര നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പനമരത്ത് കഴിഞ്ഞവര്‍ഷം മേയില്‍ പെരുന്നാള്‍ ദിനത്തില്‍ വീട്ടിലുണ്ടാക്കിയ കുഴിമന്തിയില്‍നിന്നു വിഷബാധയേറ്റ് 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതേമാസം തന്നെ മാനന്തവാടിയില്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍…

    Read More »
  • India

    ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ആപ്പിനെ പിന്തുണയ്ക്കരുത്; ഹൈക്കമാന്‍ഡിനോട് പഞ്ചാബ്, ഡല്‍ഹി പി.സി.സികള്‍

    ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണയ്ക്കരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് പഞ്ചാബ്, ഡല്‍ഹി പിസിസികള്‍. ഓര്‍ഡിനന്‍സിനെ എതിര്‍ത്താലും എഎപിയെ പിന്തുണയ്ക്കരുതെന്നാണ് സംസ്ഥാന നേതൃത്വങ്ങള്‍ കേന്ദ്ര നേതാക്കളെ അറിയിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് ഡല്‍ഹി കേന്ദ്ര ഓര്‍ഡിനന്‍സിനെതിരേ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ഡല്‍ഹിയിലും പഞ്ചാബിലും എഎപി സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഈ സാഹചര്യത്തില്‍ എഎപിയെ പിന്തുണയ്ക്കരുതെന്നാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള പിസിസി നേതാക്കളും ആവശ്യപ്പെട്ടത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കാന്‍ പ്രത്യേക അതോറിട്ടി രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഈ വിധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് എഎപി. ശരദ് പവാര്‍,…

    Read More »
  • Kerala

    വർക്കലയിൽ 14 കാരിയോട് ലൈംഗികാതിക്രമം;പത്തനംതിട്ട സ്വദേശി പിടിയിൽ

    വര്‍ക്കല: പതിനാലുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍.പത്തനംതിട്ട ‍ വെട്ടൂർ തണ്ണിയോട് പുത്തൻവീട്ടില്‍ സന്തോഷാണ് (32) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് സംഭവം.പെണ്‍കുട്ടി തൊട്ടടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുമ്ബോഴാണ്  ഇടവഴിയില്‍ നില്‍ക്കുകയായിരുന്ന സന്തോഷ് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് മുതിർന്നത്.ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ‍ പെൺകുട്ടിയെ കടന്ന് പിടിക്കുകയും റബർത്തോട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു.പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന്, വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ രാത്രിയോടെ പിടികൂടിയത്.   പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്..പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കൂടുതൽ സുന്ദരിയായി കൂടലിലെ രാജഗിരി വെള്ളച്ചാട്ടം

    പത്തനാപുരം:മഴപെയ്തതോടെ കൂടുതൽ മനോഹരിയാവുകയാണ് കൂടല്‍ രാജഗിരി വെള്ളച്ചാട്ടം.പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ ജംഗ്ഷനില്‍നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജഗിരി വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. എ.വി.ടി കമ്ബനിയുടെ രാജഗിരി റബര്‍ എസ്റ്റേറ്റിന് നടുവിലൂടെയുള്ള നടപ്പാതയില്‍ കൂടി സഞ്ചരിച്ച്‌ വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ.കണ്ടാൽ കുളിക്കാതെ ആരും മടങ്ങില്ല.അധികം ഉയരത്തില്‍ അല്ലാതെ പരന്ന് ഒഴുകുന്ന വെള്ളച്ചാട്ടം ആരെയും ആകര്‍ഷിക്കുന്നതാണ്. കോന്നി, പത്തനാപുരം ഭാഗങ്ങളില്‍നിന്ന് നിരവധി ആളുകളാണ് ദിനംപ്രതി ഇവിടം സന്ദര്‍ശിക്കാൻ‌ എത്തുന്നത്.പാറക്കെട്ടില്‍നിന്നും താഴേക്ക് പതിക്കുന്ന തണുത്ത വെള്ളം സന്ദർശകരുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കും. വലിയ ഉയരത്തില്‍നിന്ന് പതിക്കാത്ത വെള്ളച്ചാട്ടത്തില്‍ അപകട സാദ്ധ്യതയും കുറവാണ്. ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് ഇവിടം. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ കൂടുതല്‍ അഴകാണ്.വ്‌ളോഗര്‍മാരും വിവാഹ ആല്‍ബങ്ങള്‍ ചിത്രീകരിക്കുന്നവരും മഴ പെയ്തതോടെ ഇവിടെ കൂടുതലായി എത്തുന്നുണ്ട്. വനത്തിന് സമാനമായ അന്തരീക്ഷവും അപകട ഭീഷണി ഇല്ലാത്തതുമാണ് സഞ്ചാരികളെ ഇവിടേക്ക്  ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പച്ചപ്പും മരങ്ങളും മഴ പെയ്ത്…

    Read More »
  • Kerala

    കേരള സര്‍വകലാശാല ആസ്ഥാനത്തെ പ്രവര്‍ത്തനം; സര്‍വീസ് സംഘടനകള്‍ക്കെതിരേ നടപടിക്കൊരുങ്ങി വി.സി

    തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് സര്‍വീസ് സംഘടനകളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതില്‍ നടപടിക്കൊരുങ്ങി വൈസ് ചാന്‍സിലര്‍. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലാ വളപ്പില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കി. സംഘടനകള്‍ ഓഫീസുകളില്‍ ഉപയോഗിച്ച വൈദ്യുതി, വെള്ളം, തുടങ്ങിയ വിവരങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സങ്ക് കഴിഞ്ഞദിവസം അനധികൃതമായി സര്‍വകലാശാല കെട്ടിടം കയ്യേറാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയോടെയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സിലര്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സംഘടന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയമം ലഭ്യമല്ലെന്നും, കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ വിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംഘടനകളോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. സംഘടനകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കുമെന്നാണ് സൂചന. നിലവില്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഓഫീസുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ബന്ധപ്പെട്ട…

    Read More »
Back to top button
error: