KeralaNEWS

യോഗ്യത നാലാം ക്ലാസ് ; ഫയർഫോഴ്സിൽ ജോലി നേടാം

ആലപ്പുഴ ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ പരിധിയില്‍ സിവില്‍ ഡിഫൻസ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

Signature-ad

താത്പര്യമുള്ളവര്‍ക്ക് cds.fire.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് 15 ദിവസത്തെ പരിശീലനം നല്‍കും. ജൂണ്‍ 10, 11, 12, 13, തീയതികളില്‍ വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്.

 

വിവിധ കേന്ദ്രങ്ങളിലെ ഫോണ്‍ നമ്ബറുകള്‍: ആലപ്പുഴ-04772230303, ചേര്‍ത്തല-04782812455, അരൂര്‍-04782872455, ഹരിപ്പാട്-04790411101, കായംകുളം-04792442101, മാവേലിക്കര-04792306264, തകഴി-04772275575, ചെങ്ങന്നൂര്‍-04792456094.

Back to top button
error: