Month: May 2023
-
Kerala
തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ രണ്ടു പാതകള്‍ കൂടി നിര്‍മ്മിക്കാന്‍ ദക്ഷിണ റെയില്‍വേ
തിരുവനന്തപുരം: വന്ദേഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയും വിധം തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ രണ്ടു പുതിയ റെയിൽപ്പാതകൾ കൂടി നിര്‍മ്മിക്കാന്‍ ദക്ഷിണ റെയില്‍വേ പദ്ധതി തയ്യാറാക്കുന്നു.കേരളത്തില്‍ റെയില്‍വേ ഗതാഗതത്തിന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ലൈഡാര്‍ സര്‍വേ ഈ മാസം ആരംഭിക്കും. നാലായിരം കോടിയില്‍ അധികം തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര കുറഞ്ഞത് നാല് മണികൂറായി ചുരുങ്ങുമെന്നാണ് ദക്ഷിണ റെയില്‍വേ കണക്കാക്കുന്നത്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടം എറണാകുളം-ഷൊര്‍ണൂര്‍ പാതകളുടെ നിര്‍മ്മാണമാണ്. ഇതിനായി വേഗസാധ്യതാപഠനം പൂര്‍ത്തിയായി. 280 ഹെക്‌ടര്‍ ഭൂമിയാണ് പദ്ധതിക്ക് അധികമായി വേണ്ടിവരുക.വളവുകള്‍ നിവര്‍ത്തി പാത നിര്‍മ്മിക്കുന്നതിന് മുന്നോടിയായി എറണാകുളം-വള്ളത്തോള്‍ നഗര്‍ പാതയില്‍ 508 കോടി രൂപ ചെലവഴിച്ച് സിഗ്നലിങ് സംവിധാനം പരിഷ്‌കരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം-എറണാകുളം പാതകളുടെ വികസനവും മൂന്നാം ഘട്ടത്തില്‍ ഷൊര്‍ണൂര്‍-മംഗലാപുരം മേഖലയിലെ പാത വികസനവും ലക്ഷ്യമിടുന്നു. പ്രാരംഭ…
Read More » -
Crime
വിവാഹസത്ക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്കു നേരെ പടക്കമേറ്; വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവില്‍ വധുവിന്റെ ആള്‍ക്കാര്‍ക്കു നേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും 3 സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ഭവനില്‍ വിജിന്‍ (24), പോത്തന്‍കോട് പെരുതല അവനീഷ് ഭവനില്‍ ആകാശ് (22),ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കണി വീട്ടില്‍ വിനീത് (28), ആറ്റിങ്ങല്‍ ഇളമ്പ വിജിത ഭനില്‍ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്. പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ കയ്യാങ്കളി നടന്നു. ഇതില്‍ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിന്‍ പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More » -
India
ബജ്റംഗദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ്
ബംഗളൂരു:കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്റംഗദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ്.ബിജെപി റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും സംവരണപരിധി ഉയര്‍ത്തുമെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു 50 ശതമാനം സംവരണപരിധി 70 ശതമാനമായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം.സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്. അതേസമയം ഏക സിവില്‍ കോഡ് വാഗ്ദാനമാണ് കര്‍ണാടകത്തില്‍ ബിജെപി നൽകുന്നത്.ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കും.കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് യുസിസി നടപ്പാക്കും. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് പാചകവാതക സിലിണ്ടറും ദിവസേന അരലിറ്റര്‍ പാലും സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്
Read More » -
Local
പത്തനംതിട്ടയിൽ മൂന്ന് ഡിപ്പോകളിൽ നിന്നും കൊറിയർ സർവീസുമായി കെഎസ്ആർടിസി
പത്തനംതിട്ട : ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനായി കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന കൊറിയര്‍ സര്‍വീസിനായി ജില്ലയിലെ മൂന്ന് ഡിപ്പോകള്‍ തിരഞ്ഞെടുത്തു. പത്തനംതിട്ട, തിരുവല്ല, അടൂര്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി.സംസ്ഥാനത്ത് 55 ഡിപ്പോയില്‍ നിന്ന് ആദ്യഘട്ടത്തില്‍ കൊറിയര്‍ സര്‍വീസില്‍ സാധനങ്ങള്‍ അയയ്ക്കാനാകും.ഇതിനായി ഡിപ്പോകളില്‍ 24 മണിക്കൂറും ഫ്രണ്ട് ഓഫീസുകൾ പ്രവര്‍ത്തിക്കും.കൊറിയര്‍ കൊണ്ടുപോകുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍സെന്‍റ്റീവ് നല്‍കാനും ധാരണയായിട്ടുണ്ട്.മാസം അഞ്ചുകോടി രൂപയാണ് കൊറിയറിലൂടെ അധിക വരുമാനമായി കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. സുരക്ഷിതമായി പായ്ക്ക് ചെയ്ത പാഴ്‌സല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ എത്തിക്കുക. ലഭിക്കേണ്ട വിലാസവും അയയ്ക്കുന്ന ആളിന്റെ വിലാസവും ഫോണ്‍ നമ്ബരും കൃത്യമായി അധികൃതര്‍ക്ക് നല്‍കുക. ഉപഭോക്താവിന് എം.എം.എസ് മുഖേന യഥാസമയം വിവരങ്ങള്‍ ലഭിക്കും. ബസില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊറിയര്‍ ബോക്‌സിലാകും പാഴ്‌സല്‍ സൂക്ഷിക്കുക. ജില്ലയിലെ ഡിപ്പോകള്‍ പത്തനംതിട്ട, തിരുവല്ല, അടൂര്‍ അന്യസംസ്ഥാനത്തെ സ്ഥലങ്ങള്‍: ബംഗ്ലൂരു, മൈസൂരു, കോയമ്ബത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍. പ്രത്യേകത : മറ്റു കൊറിയര്‍ സര്‍വീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്,…
Read More » -
Kerala
കാശ്മീര്‍ ഫയല്‍സ് മാളികപ്പുറത്തിനു ശേഷം കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല: അരുൺകുമാർ
വർഗീയാശയങ്ങളെ സിനിമയായി വിപണിയിലേക്ക് ഇറക്കി വിടുക എന്ന ഫാസിസ്റ്റ് രീതിയാണ് കേരള സ്റ്റോറിയ്ക്ക് പിന്നിലെന്ന് അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍കുമാര്‍. കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല. രണ്ടു സീരിയലുകൊണ്ട് രാഷ്ട്രീയക കര്‍സേവ നടത്തി സീറ്റുകൂട്ടിയ ചരിത്രമുണ്ടെന്നും അരുണ്‍ കുമാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു കുറിപ്പ് പൂര്‍ണ്ണ രൂപം വിനോദമൂല്യമുള്ള സിനിമയായി വിപണിയിലേക്ക് വര്‍ഗ്ഗീയാശയങ്ങളെ ഇറക്കി വിടുക എന്ന ഫാസിസ്റ്റ് രീതി ഗീബല്‍സ് പ്രയോഗിച്ചിട്ടുണ്ട്. സ്വന്തമായി റേഡിയോ കൊടുത്തത് ഹിറ്റ്ലറുടെ പ്രസംഗം മാത്രം കേള്‍പ്പിക്കാനായിരുന്നില്ല. ഒരു ജനതയുടെ ബോധ്യങ്ങളെ വിനോദവിനിമയത്തിലൂടെ ഉലച്ചു കൊണ്ട് പുതിയ ആശയങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി. കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല. രണ്ടു സീരിയലുകൊണ്ട് രാഷ്ട്രീയക കര്‍സേവ നടത്തി സീറ്റുകൂട്ടിയ ചരിത്രമുണ്ട്. പ്രതീക്ഷ നല്‍കുന്നത്, എല്ലാ പ്രചരണ തന്ത്രങ്ങളുടെയും വിഷം തീണ്ടലിനുള്ള ആന്‍റി വെനമുള്ള ശക്തമായ ഒരു രാഷ്ട്രീയ സമൂഹം…
Read More » -
NEWS
ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിൽ:അമേരിക്ക
ന്യൂയോർക്ക്: ഇന്ത്യയിലെ മതസ്വാതന്ത്ര്യം വളരെ അപകടത്തിലാണെന്ന് അമേരിക്ക. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം പഠിക്കാന്‍ അമേരിക്ക നിയോഗിച്ച ഉഭയകക്ഷി കമിഷന്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയിലേക്ക് വിരല്‍ ചൂണ്ടുന്നത്. വിഷയത്തില്‍ ഇന്ത്യയെ ‘പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങി 12 രാജ്യങ്ങളെയാണ് പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളായി സൂചിപ്പിച്ചിരിക്കുന്നത്.ശ്രീലങ്കയെ പ്രത്യേകമായി നിരീക്ഷിക്കേണ്ട രാജ്യമായും പരാമര്‍ശിക്കുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം 2022ല്‍ കൂടുതല്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘ ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണസംവിധാനം വഴി മതവേര്‍തിരിവ് പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മതപരിവര്‍ത്തനം, മതാതീതമായുള്ള ബന്ധങ്ങള്‍, ഹിജാബ് ധരിക്കല്‍, ഗോവധം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി മുസ്ലിം, ക്രിസ്ത്യന്‍, ദളിത്, സിഖ്, ആദിവാസികള്‍ തുടങ്ങിയവരെ അടിച്ചമര്‍ത്തുന്നു. 2014 മുതല്‍ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്’–- റിപ്പോര്‍ട്ട് പറയുന്നു.
Read More » -
Movie
മോഹൻലാൽ നായകനായ അരവിന്ദന്റെ ‘വാസ്‌തുഹാര’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 32 വർഷം.
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ അരവിന്ദന്റെ അവസാനചിത്രം ‘വാസ്‌തുഹാര’ റിലീസ് ചെയ്‌തിട്ട് 32 വർഷം. 1991 മെയ് 3 നാണ് സിവി ശ്രീരാമന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയ മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തിയത്. അരവിന്ദനൊപ്പം സിവി ശ്രീരാമനും എൻ മോഹനനും സംഭാഷണമെഴുത്തിൽ പങ്കാളികളായി. അഭയാർത്ഥികളുടെ കഥയാണ് ‘വാസ്‌തുഹാര'(ഇടം നഷ്‌ടപ്പെട്ടവർ)യിലൂടെ പറഞ്ഞത്. പശ്ചിമ ബംഗാളിൽ ‘തലയ്ക്ക് മീതെ ശൂന്യാകാശവുമായി’ ജീവിക്കുന്ന അഭയാർത്ഥികളുടെ ജീവിതം പ്രതിഫലിക്കുന്ന ചിത്രം ഒരർത്ഥത്തിൽ ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ ജീവിതമാണ് ആവിഷ്ക്കരിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേയ്ക്ക് അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് വേണു (ലാൽ). 1971 ലാണ് കഥ നടക്കുന്നത്. ബംഗാളിലെ റാണാഘട്ടിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥികൾക്ക് ജീവിതം അക്ഷരാർത്ഥത്തിൽ ദുരിതപൂർണ്ണമാണ്. വേണുവിന് ഇത് സ്വന്തം ദുഃഖം കൂടിയാണ്. കിഴക്കൻ ബംഗാളിൽ നിന്നും വന്നൊരു സ്ത്രീ വേണുവിനെ കണ്ട് മുറിമലയാളത്തിൽ സ്വന്തം കഥ പറയുന്നു. വേണു കുട്ടിയായിരിക്കുമ്പോൾ നാട് വിട്ടുപോയ അമ്മാവന്റെ ഭാര്യയാണവർ. അമ്മാവൻ കോളറ പിടിപെട്ട് മരിച്ചതിന് ശേഷം…
Read More » -
Kerala
ബസുകളിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ബസുകളിലെ സംവരണ സീറ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്: കെ.എസ്.ആര്‍.ടി.സി വോള്‍വോ, എ.സി ബസുകള്‍ ഒഴികെയുള്ള എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.ഇതിൽ അഞ്ച് ശതമാനം ഗർഭിണികൾക്കുള്ളതാണ്. റിസർവേഷൻ സൗകര്യമുള്ള ബസുകൾക്ക് ഇത് ബാധകമല്ല. ദീര്‍ഘദൂര ബസുകളിൽ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ പുരുഷന്‍മാർക്ക് ഇരിക്കാൻ പാടുള്ളതല്ല.ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കിലേ പുരുഷന്‍മാര്‍ക്ക് ഇരിക്കാനാവൂ.സ്ത്രീകള്‍ കയറിയാല്‍ അവരുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാര്‍ എഴുന്നേറ്റ് കൊടുക്കുക തന്നെ വേണം.നിയമം ലംഘിച്ചാൽ പിഴ ഈടാക്കും.സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തർക്കിച്ചാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാം. ബസിലെ സംവരണ സീറ്റുകള്‍ : *അഞ്ച് ശതമാനം അംഗപരിമിതര്‍ക്ക് *കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ് *20 ശതമാനം സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് *20 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് *അഞ്ച് ശതമാനം സീറ്റ് കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക് *ഒരു സീറ്റ് ഗര്‍ഭിണിക്ക്
Read More » -
NEWS
ഫോൺ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണങ്ങൾ; എങ്ങനെ ഒഴിവാക്കാം
ഇലക്‌ട്രോണിക് വസ്തുക്കള്‍ അപകട സാധ്യതയുള്ളവയാണെങ്കിലും സ്മാര്‍ട്ട് ഫോണുകൾ പൊതുവെ സുരക്ഷിതമാണെന്നാണ് കമ്പനികളുടെ വാദം.എന്നിരുന്നാലും ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കുകൾ പറ്റുന്ന സംഭവങ്ങളും ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങളും നാം വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്.വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരില്‍ എട്ടുവയസുകാരി മരിച്ച സംഭവം കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.മിക്കപ്പോഴും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നമാകാം അതിലേക്ക് നയിക്കുന്നത്.ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ലിഥിയം-അയേണ്‍ ബാറ്ററികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്.ചാര്‍ജിങ് ചെയ്യുമ്ബോഴുള്ള എന്തെങ്കിലും അബദ്ധങ്ങള്‍ ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുകയും അത് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യാം.ഫോണ്‍ പൊതുവേ അമിതമായി ചൂടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയോ ചൂടായാല്‍ അതുപയോഗിക്കുന്നത് നിര്‍ത്തുകയോ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവർ പറയുന്നു.ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്ബോള്‍ ഉപയോഗിക്കരുത്.അതേപോലെ ഒർജിനൽ ചാർജർ ഉപയോഗിച്ച് മാത്രമേ ഫോൺ ചാർജ്ജ് ചെയ്യാവൂ. .ഇറുകിയ ജീൻസിന്റെയും മറ്റും പോക്കറ്റിൽ ഫോണ്‍ ഒരിക്കലും…
Read More » -
Kerala
വന്ദേഭാരതിൽ ബുക്കിങ് കുറഞ്ഞു; മംഗലാപുരത്തേക്ക് നീട്ടാൻ സാധ്യത
കാസർകോട്:വന്ദേഭാരതിൽ ആദ്യം കണ്ട ആവേശം തുടർന്നില്ലാതായതോടെ ട്രെയിൻ കേരളം കടക്കുമെന്ന് സൂചന. തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളാണുള്ളത്.ഇതിൽ പകുതിയും മെയ് രണ്ടാം വാരത്തോടെ കാലിയായി ഓടേണ്ട ഗതികേടിലാണെന്നതാണ് നിലവിലെ ബുക്കിംഗ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. കർണാടക ഇലക്ഷൻ കഴിയുന്നതോടെ ട്രെയിൻ മംഗലാപുരത്തേക്ക് നീട്ടുമെന്നാണ് ലഭിക്കുന്ന വിവരം. മേയ് രണ്ടാംവാരത്തില്‍ ഇതര ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ വന്ദേഭാരതിലെ ബുക്കിങ് കുറവാണ്.കാസര്‍കോട്- തിരുവനന്തപുരം യാത്രക്ക് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് വൈകിട്ടുള്ള മലബാര്‍ എക്സ്പ്രസിനെയാണ്. ട്രിവാന്‍ഡ്രം, മാവേലി എക്സ്പ്രസിന്റെ സ്ഥിതിയും സമാനം.യാത്ര തുടങ്ങി പിറ്റേന്ന് പുലര്‍ച്ചെ തലസ്ഥാന നഗരിയില്‍ എത്തുമെന്നതാണ് ഇതിനു കാരണം. ഉച്ചക്കുശേഷം രണ്ടരക്ക് കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ടുമണിക്കൂർ സമയമെടുത്താണ് തിരുവനന്തപുരത്ത് എത്തുന്നത്.എന്നാല്‍, 14മണിക്കൂര്‍കൊണ്ട് എത്തുന്ന മലബാര്‍ എക്സ്പ്രസിലെ സ്ലീപ്പറില്‍ ഒറ്റ സീറ്റുപോലും ഒഴിവില്ല.എ.സി ക്ലാസുകളിലെ സ്ഥിതിയും ഇങ്ങനെതന്നെ.പകുതിയിലേറെ വന്ദേഭാരത് എക്സ്‌പ്രസിന്റെ സീറ്റുകൾ ഒഴിഞ്ഞു കിടക്കെയാണിത്. ഉച്ചക്കുശേഷം 3.05ന് കാസര്‍കോട്നിന്ന് പുറപ്പെടുന്ന ട്രിവാന്‍ഡ്രം എക്സ്പ്രസിലും സീറ്റില്ല.ഈ ട്രെയിനുകള്‍ എല്ലാം ആഴ്ചകള്‍ക്കു മുൻപേ ബുക്കിങ്…
Read More »