KeralaNEWS

കാശ്മീര്‍ ഫയല്‍സ് മാളികപ്പുറത്തിനു ശേഷം കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല: അരുൺകുമാർ

ർഗീയാശയങ്ങളെ സിനിമയായി വിപണിയിലേക്ക് ഇറക്കി വിടുക എന്ന ഫാസിസ്റ്റ് രീതിയാണ് കേരള സ്റ്റോറിയ്ക്ക് പിന്നിലെന്ന് അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍കുമാര്‍.

കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല. രണ്ടു സീരിയലുകൊണ്ട് രാഷ്ട്രീയക കര്‍സേവ നടത്തി സീറ്റുകൂട്ടിയ ചരിത്രമുണ്ടെന്നും അരുണ്‍ കുമാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു

കുറിപ്പ് പൂര്‍ണ്ണ രൂപം

Signature-ad

വിനോദമൂല്യമുള്ള സിനിമയായി വിപണിയിലേക്ക് വര്‍ഗ്ഗീയാശയങ്ങളെ ഇറക്കി വിടുക എന്ന ഫാസിസ്റ്റ് രീതി ഗീബല്‍സ് പ്രയോഗിച്ചിട്ടുണ്ട്. സ്വന്തമായി റേഡിയോ കൊടുത്തത് ഹിറ്റ്ലറുടെ പ്രസംഗം മാത്രം കേള്‍പ്പിക്കാനായിരുന്നില്ല. ഒരു ജനതയുടെ ബോധ്യങ്ങളെ വിനോദവിനിമയത്തിലൂടെ ഉലച്ചു കൊണ്ട് പുതിയ ആശയങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി.
കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല. രണ്ടു സീരിയലുകൊണ്ട് രാഷ്ട്രീയക കര്‍സേവ നടത്തി സീറ്റുകൂട്ടിയ ചരിത്രമുണ്ട്.

 

പ്രതീക്ഷ നല്‍കുന്നത്, എല്ലാ പ്രചരണ തന്ത്രങ്ങളുടെയും വിഷം തീണ്ടലിനുള്ള ആന്‍റി വെനമുള്ള ശക്തമായ ഒരു രാഷ്ട്രീയ സമൂഹം കേരളത്തിന്‍്റെ സൈബര്‍ ഇടങ്ങളില്‍ ശക്തമാണ് എന്നതാണ്.അതുകൊണ്ടാണവര്‍ 32000ത്തില്‍ നിന്ന് രണ്ടു നാള്‍ കൊണ്ട് മൂന്നിലേക്ക് എത്തിയത്‌. ദിസ് ഈസ് ദി കേരള റിയല്‍ സ്റ്റോറി!

Back to top button
error: