IndiaNEWS

ബജ്റംഗദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ്

ബംഗളൂരു:കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്റംഗദളിനെ നിരോധിക്കുമെന്ന്  കോണ്‍ഗ്രസ്.ബിജെപി റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും സംവരണപരിധി ഉയര്‍ത്തുമെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു
50 ശതമാനം സംവരണപരിധി 70 ശതമാനമായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം.സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.
അതേസമയം ഏക സിവില്‍ കോഡ് വാഗ്ദാനമാണ് കര്‍ണാടകത്തില്‍ ബിജെപി നൽകുന്നത്.ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കും.കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച്‌ യുസിസി നടപ്പാക്കും. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് പാചകവാതക സിലിണ്ടറും ദിവസേന അരലിറ്റര്‍ പാലും സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്

Back to top button
error: