LocalNEWS

പത്തനംതിട്ടയിൽ മൂന്ന് ഡിപ്പോകളിൽ നിന്നും കൊറിയർ സർവീസുമായി കെഎസ്ആർടിസി

പത്തനംതിട്ട : ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനായി കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന കൊറിയര്‍ സര്‍വീസിനായി ജില്ലയിലെ മൂന്ന് ഡിപ്പോകള്‍ തിരഞ്ഞെടുത്തു.
പത്തനംതിട്ട, തിരുവല്ല, അടൂര്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി.സംസ്ഥാനത്ത് 55 ഡിപ്പോയില്‍ നിന്ന് ആദ്യഘട്ടത്തില്‍ കൊറിയര്‍ സര്‍വീസില്‍ സാധനങ്ങള്‍ അയയ്ക്കാനാകും.ഇതിനായി ഡിപ്പോകളില്‍ 24 മണിക്കൂറും ഫ്രണ്ട് ഓഫീസുകൾ പ്രവര്‍ത്തിക്കും.കൊറിയര്‍ കൊണ്ടുപോകുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍സെന്‍റ്റീവ് നല്‍കാനും ധാരണയായിട്ടുണ്ട്.മാസം അഞ്ചുകോടി രൂപയാണ് കൊറിയറിലൂടെ അധിക വരുമാനമായി കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
സുരക്ഷിതമായി പായ്ക്ക് ചെയ്ത പാഴ്‌സല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ എത്തിക്കുക. ലഭിക്കേണ്ട വിലാസവും അയയ്ക്കുന്ന ആളിന്റെ വിലാസവും ഫോണ്‍ നമ്ബരും കൃത്യമായി അധികൃതര്‍ക്ക് നല്‍കുക. ഉപഭോക്താവിന് എം.എം.എസ് മുഖേന യഥാസമയം വിവരങ്ങള്‍ ലഭിക്കും. ബസില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊറിയര്‍ ബോക്‌സിലാകും പാഴ്‌സല്‍ സൂക്ഷിക്കുക.

ജില്ലയിലെ ഡിപ്പോകള്‍

പത്തനംതിട്ട, തിരുവല്ല, അടൂര്‍

Signature-ad

അന്യസംസ്ഥാനത്തെ സ്ഥലങ്ങള്‍:

ബംഗ്ലൂരു, മൈസൂരു, കോയമ്ബത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍.

പ്രത്യേകത :

മറ്റു കൊറിയര്‍ സര്‍വീസുകളെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്ക്,

വേഗത്തിലുള്ള പാഴ്‌സല്‍ കൈമാറ്റം

കൊറിയര്‍ ഫ്രണ്ട് ഓഫീസ്

ആദ്യഘട്ടം സംസ്ഥാനത്ത് 55 ഡിപ്പോകളിൽ

Back to top button
error: