ഉച്ചക്കുശേഷം രണ്ടരക്ക് കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ടുമണിക്കൂർ സമയമെടുത്താണ് തിരുവനന്തപുരത്ത് എത്തുന്നത്.എന്നാല്‍, 14മണിക്കൂര്‍കൊണ്ട് എത്തുന്ന മലബാര്‍ എക്സ്പ്രസിലെ സ്ലീപ്പറില്‍ ഒറ്റ സീറ്റുപോലും ഒഴിവില്ല.എ.സി ക്ലാസുകളിലെ സ്ഥിതിയും ഇങ്ങനെതന്നെ.പകുതിയിലേറെ വന്ദേഭാരത് എക്സ്‌പ്രസിന്റെ സീറ്റുകൾ ഒഴിഞ്ഞു കിടക്കെയാണിത്.
ഉച്ചക്കുശേഷം 3.05ന് കാസര്‍കോട്നിന്ന് പുറപ്പെടുന്ന ട്രിവാന്‍ഡ്രം എക്സ്പ്രസിലും സീറ്റില്ല.ഈ ട്രെയിനുകള്‍ എല്ലാം ആഴ്ചകള്‍ക്കു മുൻപേ ബുക്കിങ് ആണ്.ഇനി പകല്‍ യാത്രയാണ് വേണ്ടതെങ്കിലും ഇതര ട്രെയിനുകളിലെ ബുക്കിങ് വന്ദേഭാരതിനില്ല എന്നാണ് ബുക്കിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്.ഇതിനു പ്രധാനകാരണം ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ്. 12.50ന് കാസര്‍കോട്ടെത്തുന്ന രാജധാനിയിലും വന്ദേഭാരതിനേക്കാള്‍ ബുക്കിങ് ഉണ്ടെന്നാണ് കണക്കുകള്‍.വന്ദേഭാരതിലെ സി.സി. ഇ.സി കോച്ചുകളേതിനേക്കാള്‍ രാജധാനിയിലെ കിടക്കാന്‍ കൂടി സൗകര്യമുള്ള എ.സി കോച്ചുകളാണ് ആളുകള്‍ കംഫര്‍ട്ട് ആയി കാണുന്നത്.
ചുരുക്കത്തില്‍, വന്ദേഭാരത് സര്‍വിസീന് മലയാളികളുടെ ഇടയിൽ കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല എന്നാണ് റയിൽവേയുടെ വിലയിരുത്തൽ.അതേസമയം മംഗലാപുരത്തേക്ക് സര്‍വിസ് നീട്ടുക വഴി ബിസിനസ് ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുമെന്നും റയിൽവേ കണക്കുകൂട്ടുന്നു.കർണാടകയിലെ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
വന്ദേ ഭാരത് ടിക്കറ്റ് ബുക്കിങ്
ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് വളരെ എളുപ്പത്തില്‍ വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.irctc.co.in/nget/
ട്രിവാന്‍ഡ്രം സെന്‍ട്രല്‍ ടു കാസര്‍കോഡ് ആണ് കൊടുത്തതെങ്കില്‍ KGQ VANDEBHARAT (20634) എന്ന നമ്ബറിലും കാസര്‍കോഡ് ടു ട്രിവാന്‍ഡ്രം സെന്‍ട്രല്‍ TVC VANDEBHARAT (20633) എന്ന നമ്ബറിലും ആദ്യം തന്നെ ട്രെയിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. ഇനി നിങ്ങള്‍ക്ക് വേണ്ട ക്ലാസ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുകയാണ് വേണ്ടത്. എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ടു ക്ലാസുകളാണ് വന്ദേ ഭാരതില്‍ ലഭ്യമായിട്ടുള്ളത്. ഭക്ഷണമടക്കമുള്ള ചാര്‍ജ് ആണ് ഇതില്‍ കാണിക്കുക. നിങ്ങള്‍ക്ക് ഭക്ഷണം ആവശ്യമില്ല എന്നതാണെങ്കില്‍ അത് തിരഞ്ഞെടുത്താല്‍ ഭക്ഷണത്തിന്‍റെ ചാര്‍ജ് കുറയും.