ന്യൂയോർക്ക്: ഇന്ത്യയിലെ മതസ്വാതന്ത്ര്യം വളരെ അപകടത്തിലാണെന്ന് അമേരിക്ക. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം പഠിക്കാന്‍ അമേരിക്ക നിയോഗിച്ച ഉഭയകക്ഷി കമിഷന്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
വിഷയത്തില്‍ ഇന്ത്യയെ ‘പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങി 12 രാജ്യങ്ങളെയാണ് പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളായി സൂചിപ്പിച്ചിരിക്കുന്നത്.ശ്രീ ലങ്കയെ പ്രത്യേകമായി നിരീക്ഷിക്കേണ്ട രാജ്യമായും പരാമര്‍ശിക്കുന്നു.
ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങി 12 രാജ്യങ്ങളെയാണ് പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളായി സൂചിപ്പിച്ചിരിക്കുന്നത്.ശ്രീ
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം 2022ല്‍ കൂടുതല്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘ ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണസംവിധാനം വഴി മതവേര്‍തിരിവ് പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മതപരിവര്‍ത്തനം, മതാതീതമായുള്ള ബന്ധങ്ങള്‍, ഹിജാബ് ധരിക്കല്‍, ഗോവധം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി മുസ്ലിം, ക്രിസ്ത്യന്‍, ദളിത്, സിഖ്, ആദിവാസികള്‍ തുടങ്ങിയവരെ അടിച്ചമര്‍ത്തുന്നു. 2014 മുതല്‍ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്’–- റിപ്പോര്‍ട്ട് പറയുന്നു.