NEWSTech

ഫോൺ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണങ്ങൾ; എങ്ങനെ ഒഴിവാക്കാം

ലക്‌ട്രോണിക് വസ്തുക്കള്‍ അപകട സാധ്യതയുള്ളവയാണെങ്കിലും സ്മാര്‍ട്ട് ഫോണുകൾ പൊതുവെ സുരക്ഷിതമാണെന്നാണ് കമ്പനികളുടെ വാദം.എന്നിരുന്നാലും ഫോണ്‍ പൊട്ടിത്തെറിച്ച്‌ പരിക്കുകൾ പറ്റുന്ന സംഭവങ്ങളും  ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങളും നാം വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്.വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച്‌ തൃശൂരില്‍ എട്ടുവയസുകാരി മരിച്ച സംഭവം കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
ഒരു സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.മിക്കപ്പോഴും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നമാകാം അതിലേക്ക് നയിക്കുന്നത്.ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ലിഥിയം-അയേണ്‍ ബാറ്ററികള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്.ചാര്‍ജിങ് ചെയ്യുമ്ബോഴുള്ള എന്തെങ്കിലും അബദ്ധങ്ങള്‍ ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുകയും അത് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യാം.ഫോണ്‍ പൊതുവേ അമിതമായി ചൂടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയോ ചൂടായാല്‍ അതുപയോഗിക്കുന്നത് നിര്‍ത്തുകയോ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവർ പറയുന്നു.ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്ബോള്‍ ഉപയോഗിക്കരുത്.അതേപോലെ ഒർജിനൽ ചാർജർ ഉപയോഗിച്ച് മാത്രമേ ഫോൺ ചാർജ്ജ് ചെയ്യാവൂ.
.ഇറുകിയ ജീൻസിന്റെയും മറ്റും പോക്കറ്റിൽ ഫോണ്‍ ഒരിക്കലും വയ്‌ക്കരുത്.ഫോണ്‍ എപ്പോഴും തുറസായ പ്രതലത്തില്‍ മാത്രമേ സൂക്ഷിക്കാവൂ.സൂര്യപ്രകാശം നേരിട്ട് തട്ടുന്നതും ഒഴിവാക്കണം.അതുപോലെ അമിതമായ തണുപ്പിലും ഫോണ്‍ സൂക്ഷിക്കാതിരിക്കുക.
ഫോൺ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണങ്ങൾ
  • സൂര്യനിലേക്കോ വെള്ളത്തിലേക്കോ ദീർഘനേരം എക്സ്പോഷർ ചെയ്യുക
  • ഏതെങ്കിലും തരത്തിലുള്ള ശാരീരിക ക്ഷതം.
  • ഉപകരണത്തിന്റെ അമിത ഉപയോഗം
  • ചാർജിംഗ് പോർട്ടിൽ എന്തെങ്കിലും പിശക്
  •  കാർ ഡാഷ്‌ബോർഡ്, കിച്ചൺ സ്റ്റൗസ് മുതലായവ പോലുള്ള ചൂടുള്ള മേഖലയിൽ ഫോണുകൾ സൂക്ഷിക്കുക
  • വിലകുറഞ്ഞതും പ്രാദേശികവുമായ ചാർജറുകൾ ഉപയോഗിക്കുന്നു.
  • ഒപ്പം ഷോർട്ട് സർക്യൂട്ടും
 
ഫോൺ പൊട്ടിത്തെറിക്കുന്നത് തടയാം
  • രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കരുത്. 
  • ദീർഘനേരം ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 
  • ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ തലയിണകൾക്കടിയിൽ വയ്ക്കരുത്.
  • കാറിന്റെ ഡാഷ്‌ബോർഡിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക. 
  • അംഗീകൃത സേവന കേന്ദ്രങ്ങളിൽ മാത്രം നിങ്ങളുടെ മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുക. 
  • അനുയോജ്യമായ ഫസ്റ്റ് പാർട്ടി ചാർജർ ഉപയോഗിക്കുക.
  • ഫോൺ ബാറ്ററിയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം ഒഴിവാക്കുക.

Back to top button
error: