Month: May 2023

  • Food

    കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ വീട്ടിൽ തന്നെ തയാറാക്കാം

    കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം     ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് 3. കോൺഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ് അരിപ്പൊടി – അരക്കപ്പ് കോൺ േഫ്ലാർ – അരക്കപ്പ് കുരുമുളകു പൊടി – ഒരു ടീസ്പൂൺ ഇറ്റാലിയൻ സീസണിങ് – രണ്ട് ടീസ്പൂൺ മുട്ടവെള്ള – 4 മുട്ടയുടേത് എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കൻ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകൾ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ യോജിപ്പിക്കുക.ചിക്കൻ കഷണങ്ങൾ ഇതിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി വറുത്തെടുക്കാം.ചൂടോടെ ഉപയോഗിക്കാവുന്നതാണ്.

    Read More »
  • Health

    തൈറോയിഡിനെ അറിയുക, സൂക്ഷിക്കുക

    കഴുത്തിനു താഴെ നടുവിലായി ചിത്രശലഭാകൃതിയില്‍ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്.ജീവന്‍ നിലനിര്‍ത്തുന്ന പോഷണപരിണാമ പ്രക്രിയയ്ക്ക് ആവശ്യമായ പ്രാഥമിക ജോലികള്‍ ചെയ്യുകയെന്നതാണ് ഇതിൻറെ പ്രധാന ധർമ്മം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ പലവിധമുണ്ട്. ഗോയിറ്റര്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് തൈറോയിഡ് ഹോര്‍മോണുകള്‍.ഇതിൻറെ കുറവ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കൊച്ചുകുട്ടികള്‍ മുതല്‍ കൗമാരക്കാരും മധ്യവയസ്‌കരും പ്രായമായവരും ഈ രോഗത്തിന്റെ പിടിയില്‍പ്പെടുന്നു.മനുഷ്യ ശരീരത്തിലെ അന്ത:സ്രാവി ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന തൈറോക്‌സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗമുണ്ടാകാൻ കാരണം.തൈറോയിഡ് ഗ്രന്ഥിയിലുണ്ടാകുന്ന വളർച്ച (മുഴ)യാണ് തൈറോയിഡ് വീക്കം. മിക്ക തൈറോയിഡ് വീക്കങ്ങൾക്കും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. വലിയ മുഴയാണെങ്കിൽ തൊണ്ടയുടെ മറ്റ് ഭാഗങ്ങളേക്കാൾ പുറത്തേക്ക് തള്ളി നിൽക്കും. ലക്ഷണങ്ങൾ ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് തോന്നുക, തൊണ്ടവേദന,ഗോയിറ്റർ,തൊണ്ടയടപ്പ്, ശബ്ദമാറ്റം,ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ. തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോയിഡ് ഹോർമോണുകൾ ഹൈപ്പർ…

    Read More »
  • NEWS

    ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

    ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ.രാജ്യത്തിന്റെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനതയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു ആശ്വാസമാണ്.കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം. ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല.എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക് മാത്രമാകും അറിയുക. ഈ കോഡുകള്‍ പറഞ്ഞു വെയ്ക്കുന്നത് എന്തെന്ന് പരിശോധിക്കാം — ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്. കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. ഉദ്ദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം. അതേസമയം, രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില…

    Read More »
  • India

    ട്രെയിനിനുനേരെ കല്ലെറിഞ്ഞാല്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ;‍ വിവരങ്ങൾ പൊതുജനങ്ങള്‍ക്കും വിളിച്ചറിയിക്കാം

    പാലക്കാട്: ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും, കുറ്റക്കാർക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പ്രകാരം 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞ ദിവസം വന്ദേഭാരതിന് നേരെ തിരൂരിന് സമീപം കല്ലേറ് ഉണ്ടായ പശ്ചാത്തലത്തിലാണ് റയിൽവേയുടെ മുന്നറിയിപ്പ്. കേരളത്തിലെ കൂടാതെ ഈ വർഷം ജനുവരി മുതൽ വന്ദേ ഭാരതിന് നേരെ ഒമ്പത് തവണ കല്ലേറുണ്ടായതായി റയിൽവെ വൃത്തങ്ങൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ആന്ധ്രയിലെ കാസിപേട്ട്, ഖമ്മം, ബോംഗിർ, ഏലൂർ,രാജമുണ്ട്രി എന്നിവിടങ്ങളിലും തമിഴ് നാട്ടിൽ രണ്ടിടങ്ങളിലും വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി.ഇതു കൂടാതെ തീവണ്ടിയുടെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി.   വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം: ഫോണ്‍: 8138913773 (ആര്‍പിഎഫ് കണ്‍ട്രോള്‍ റൂം), 139 (റെയില്‍വേ മദാദ്).

    Read More »
  • Food

    പോഷകങ്ങളാൽ സമ്പുഷ്ടം; ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്ന വിധം

    നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ചക്കപ്പഴം.ഈ പഴം പലതരത്തിൽ നമുക്ക് കഴിക്കാം.നേരിട്ട് പഴമായും, പലതരം വിഭവങ്ങളാക്കി പാചകം ചെയ്തും.ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ… നന്നായി പഴുത്ത മധുരമുള്ള ചക്ക                            2 കപ്പ് ഗോതമ്പ് മാവ്                                                                  2 കപ്പ് ശർക്കര                                              …

    Read More »
  • Kerala

    വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു; പരാതിയുമായി യാത്രക്കാരൻ

    കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചുവെന്ന പരാതിയുമായി യാത്രക്കാരൻ രംഗത്ത്. വന്ദേഭാരതിൽ തിങ്കളാഴ്ച വിതരണം ചെയ്ത പൊറോട്ടയിലാണ് പുഴുവിനെ ലഭിച്ചത്. കണ്ണൂരിൽനിന്ന് കാസർകോട്ടേക്കു പോയ യാത്രക്കാരനാണ് പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചത്.E1 കംപാർട്മെന്റിലാണു പരാതിക്കാരൻ യാത്ര ചെയ്തിരുന്നത്.പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരൻ കാസർകോട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനു പരാതി നൽകി.

    Read More »
  • NEWS

    സൗദി അറേബ്യയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്‍തു

    റിയാദ്:തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്‍തു.തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം പാറവിള വീട്ടില്‍ ഷാന്‍ (30)നെയാണ് സൗദി അറേബ്യയിലെ തബൂക്കിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തബൂക്കിലെ ഒരു മത്സ്യ വില്‍പന ഷോപ്പില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്ന ഷാൻ ഒന്നര വര്‍ഷം മുമ്ബാണ് നാട്ടില്‍ വന്നു മടങ്ങിയത്.മരണകാരണം വ്യക്തമല്ല. അവിവാഹിതനാണ്. പിതാവ് – ഷാജഹാന്‍. മാതാവ് – ലത്തീഫ ബീവി.

    Read More »
  • Local

    തിടനാട് പഞ്ചായത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി; സ്വന്തം പ്രസിഡന്റിനെതിരെ ഭരണപക്ഷമായ എൽഡിഎഫി​ന്റെ അവിശ്വാസം

    കോട്ടയം: തിടനാട് പഞ്ചായത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കേരള കോൺഗ്രസ് എം അംഗമായ വിജി ജോർജാണ് പഞ്ചായത്ത് പ്രസിഡന്റ്. മുൻ ധാരണ പ്രകാരം വിജി ജോർജ്ജ് പ്രസിഡന്റ് പദവി രാജിവെക്കേണ്ടതാണ്. എന്നാൽ സമയമായപ്പോൾ വിജി ജോർജ്ജ് രാജിക്ക് തയ്യാറായില്ല. ധാരണ തെറ്റിച്ച കേരളാ കോൺഗ്രസ് എം അംഗത്തിനെതിരെ സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മും സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. പഞ്ചായത്തിൽ ഒരംഗമാണ് സിപിഎമ്മിനുള്ളത്. കേരള കോൺഗ്രസ് എമ്മിന് മൂന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് വിജി ജോർജ്ജ് പ്രസിഡന്റായത്. പഞ്ചായത്തിൽ ആകെ 14 അംഗങ്ങളാണ് ഉള്ളത്. കേരള കോൺഗ്രസ് എം മൂന്ന്, സിപിഐഎം രണ്ട്, സിപിഐ ഒന്ന്, സ്വതന്ത്രർ 2, യുഡിഎഫിൽ കോൺഗ്രസ് 2, ജോസഫ് ഗ്രൂപ്പ്, ബിജെപി 1, ജനപക്ഷം 2 എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ ഡിസംബറിൽ വിജി ജോർജ്ജ് രാജിവയ്ക്കണ്ടതായിരുന്നു. എങ്കിലും…

    Read More »
  • India

    തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി

    ദില്ലി: തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രിംകോടതി വിധിയെത്തുടർന്നാണ് കേന്ദ്രം ലൈസൻസ് പുതുക്കി നൽകിയത്. നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു സുപ്രിംകോടതി വിധി. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 2021ൽ ആണ് കേന്ദ്രം ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്. കേന്ദ്രം ഉന്നയിച്ച വാദങ്ങൾ തള്ളി ഏപ്രിൽ അഞ്ചിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്.

    Read More »
  • Kerala

    സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് കുടുംബത്തോടൊപ്പം ശക്തമായി നിലകൊണ്ടു, അവരുടെ പ്രയത്‌നത്തിന് നന്ദി; ആരോപണങ്ങളിൽ പ്രതികരിച്ച് സഹോദരൻ

    കോട്ടയം: കോതനല്ലൂർ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് ആതിര ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള പൊലീസിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സഹോദരൻ ആശിഷ് ദാസ് രംഗത്ത്. ലോക്കൽ പൊലീസിൻറെ അധികാരപരിധിക്കപ്പുറമുള്ള ഒരു സൈബർ കുറ്റകൃത്യമാണ് അനിയത്തി അനുഭവിച്ചതെങ്കിലും കേരള പൊലീസ് പരാതി പരിഹരിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചെന്ന് ആശിഷ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. നിരവധി പരിമിതികൾ ഉണ്ടായിരുന്നിട്ടും, പൊലീസ് വകുപ്പ് കുടുംബത്തോടൊപ്പം ശക്തമായി നിലകൊണ്ടെന്നും അവരുടെ പ്രയത്‌നത്തിന് നന്ദി പറയുന്നുവെന്നും ആശിഷ് വ്യക്തമാക്കി. ഈ സാഹചര്യം അവരെ കരിവാരി തേക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്നും ആതിരയുടെ സഹോദരൻ അഭൃർഥിച്ചു. കുറിപ്പ് ഇപ്രകാരം പ്രിയ സുഹൃത്തുക്കളെ, എന്റെ കുടുംബത്തെ ബാധിച്ച സംഭവത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക്കൽ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അധികാരപരിധിക്കപ്പുറമുള്ള ഒരു സൈബർ കുറ്റകൃത്യമാണ് എന്റെ അനിയത്തി അനുഭവിച്ചത്. എന്നിരുന്നാലും, വൈക്കം ASP Nakul Deshmukh, കടുത്തുരുത്തി SHO Sajeev Cheriyan എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് പരാതി പരിഹരിക്കുന്നതിൽ സജീവമായി പ്രവർത്തിക്കുകയും പ്രക്രിയയിലുടനീളം പിന്തുണ നൽകുകയും…

    Read More »
Back to top button
error: