Month: May 2023

  • Kerala

    താനൂരില്‍ പൊലിഞ്ഞത് 15 കുരുന്നുകളും അഞ്ചു സ്ത്രീകളും; കാണാതായ കുട്ടിയെ കണ്ടെത്തി

    മലപ്പുറം: 22 പേര്‍ മരിച്ച താനൂര്‍ ബോട്ടു ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ്. ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു വയസ്സ്, മൂന്നര വയസ്സ്, ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരിച്ചു. തിരൂരങ്ങാടി താലൂക്കില്‍പ്പെട്ട 16 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അതിനിടെ, താനൂരില്‍ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് കുട്ടിയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എങ്കിലും തിരച്ചില്‍ നാളെ കൂടി തുടരാനാണ് തീരുമാനം. മറ്റാരെയും കാണാനില്ലെന്ന് പരാതി കിട്ടിയിട്ടില്ലെന്ന് അഗ്‌നിശമന സേനാ മേധാവി ഡിജിപി ബി സന്ധ്യ അറിയിച്ചു. അപകടത്തില്‍പ്പെട്ട ആരെയും ഇനി കണ്ടു കിട്ടാനില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും…

    Read More »
  • Kerala

    ബോട്ട് ഉടമ നാസറിന്റെ സഹോദരനും അയല്‍വാസിയും കൊച്ചിയില്‍ കസ്റ്റഡിയില്‍; കാറും മൊബൈലും പിടിച്ചെടുത്തു

    കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസറിന്റെ വാഹനം പോലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പിടിയിലായത്. നാസര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബോട്ടുടമ നാസറിന്റെ മൊബൈല്‍ഫോണും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നാസറിനെതിരേ പോലീസ് നരഹത്യാക്കേസ് എടുത്തിട്ടുണ്ട്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേരാണ് മരിച്ചത്. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടായി ഉപയോഗിക്കുകയായിരുന്നു. പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് നല്‍കുമ്പോള്‍ രൂപരേഖയുള്‍പ്പെടെ നിര്‍മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോര്‍ട്ട് സര്‍വേയറുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതെന്നാണ്…

    Read More »
  • Local

    ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു

    ഇടുക്കി: അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി സാഥുറാമിന്‍റെ ഭാര്യ മാലതി ആണ് ഇവര്‍ താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ശനിയാഴ്ച രാത്രി കമ്ബംമെട്ടിനു സമീപം ആണ് സംഭവം.ഇരുവരും മേഖലയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ ജോലിക്കാരാണ്.പ്രസവം നടന്നശേഷം കുട്ടിക്ക് അനക്കമില്ലാതെ വന്നതോടെ ഇവര്‍ തൊഴിലുടമയെ വിവരം അറിയിക്കുകയായിരുന്നു. തൊഴിലുടമ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരെ അറിയിച്ചതനുസരിച്ച്‌ നടത്തിയ പരിശോധനയിലാണ് ശിശു മരിച്ചതായി കണ്ടെത്തിയത്. കമ്ബംമെട്ട് പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.

    Read More »
  • Kerala

    ഇന്നലെ ഒഴിവായത് മറ്റൊരു ദുരന്തം

    നിലമ്പൂർ: പൂക്കോട്ടുംപാടം ടി.കെ.കോളനിയിൽ വിനോദയാത്ര വന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വനത്തിൽ കുടുങ്ങിയവരെ സുരക്ഷാ സേന അതിസാഹസികമായി രക്ഷിച്ചു.ഇന്നലെ ഉച്ചക്ക് ആന്റണിക്കാട് അസംപ്ഷൻ പബ്ലിക് സ്കൂളിന് സമീപം ആണ് സംഭവം.സ്ഥലത്ത്  അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡ് സഥാപിച്ചിട്ടുണ്ട്.ഇത് അവഗണിച്ചായിരുന്നു വിനോദയാത്രയ്ക്കെത്തിയവരുടെ സാഹസം. ഉൾവനത്തിൽ കനത്ത മഴയെത്തുടർന്ന് കോട്ടപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു.ഇതോടെയാണ് മറുകര കടക്കാനാവാതെ സംഘം വനത്തിനുള്ളിൽ കുടുങ്ങിയത്.വഴിക്കടവ് പൂവത്തിപ്പാെയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ 6 പേരിൽ സ്ത്രീയും 3 കുട്ടികളും ലക്ഷദ്വീപിൽ നിന്നുള്ള മറ്റാെരു സംഘത്തിലെ 2 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ പുഴയിൽ ഇറങ്ങിയത്. ഉൾവനത്തിൽ തലേന്ന് മുതൽ കനത്ത മഴയായിരുന്നു. ഇതേത്തുടർന്നായിരുന്നു പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് പെട്ടെന്ന് ജലനിരപ്പ് ഉയർന്നപ്പോൾ രണ്ടര മുതൽ 10 വയസ്സ് പ്രായക്കാരായ 3 കുട്ടികൾ, സ്ത്രീ, ലക്ഷദ്വീപുകാർ എന്നിവർ മറുകരയിൽ കുടുങ്ങി.തുടർന്ന് പുഴയോരത്ത് നിന്നവർ വിവരം അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരെ അറിയിക്കുകയായിരുന്നു.  പൊലീസ്, നിലമ്പൂരിൽ നിന്ന് അഗ്നി…

    Read More »
  • Kerala

    താനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ ഉയർന്ന തിരമാല മുന്നറിയിപ്പുണ്ടായിരുന്നതായി വിവരം

    മലപ്പുറം: വിനോദയാത്രാ ബോട്ടുമുങ്ങി 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ ഉയർന്ന തിരമാല മുന്നറിയിപ്പുണ്ടായിരുന്നു.എന്നാൽ അപകടമുണ്ടായ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നില്ല.  ഉയർന്ന തിരമാലയുടെ സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.ഇതോടൊപ്പം ഉയർന്ന തിരമാല മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പും, സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രവും നൽകിയിരുന്നു. കേരള തീരത്ത് ഇന്നലെ വൈകിട്ട് അഞ്ചര മുതൽ  രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം (ഇൻകോയിസ് ) നൽകിയിരുന്ന മുന്നറിയിപ്പ്. താനൂരിൽ ഇന്നലെ രാത്രി  0.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ രേഖപ്പെടുത്തി. 6.7 സെക്കന്റാണ് വേവ് പീരിയഡ്. തീരദേശത്ത് കാറ്റിന് മണിക്കൂറിൽ 8 കി.മി വേഗതയുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിലാണ് കാറ്റിന്റെ വേഗത. ഉൾക്കടലിൽ കാറ്റിന് ശക്തി കൂടുതലാണ്. 24 കി.മി ആണ്…

    Read More »
  • Kerala

    തിരുവല്ലയിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം: കോൺഗ്രസ് പത്തനംതിട്ട ജില്ലാകമ്മിറ്റി

    തിരുവല്ല: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് ഏറ്റവും കൂടുതൽ പ്രവാസികൾ ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റയിൽവെ സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി.   കരിപ്പൂർ, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഉപയോഗപ്പെടുത്തുന്ന പത്തനംതിട്ട ജില്ല നിവാസികളായ പ്രവാസികൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചാൽ യാത്രാചെലവും, സമയവും കുറയ്ക്കുവാൻ സാധിക്കും. അതുപോലെ തീർത്ഥാടനകേന്ദ്രമായ ശബരിമല, പരുമല, മഞ്ഞനിക്കര, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കൺവെൻഷൻ നടക്കുന്ന മാരാമൺ, ഹിന്ദുമത കൺവെൻഷൻ നടക്കുന്ന ചെറുകോൽ പുഴ, കുളത്തൂർമുഴി, മാടമൺ ശ്രീനാരായണ കൺവെൻഷൻ തുടങ്ങിയവയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് തിരുവല്ലായിലെ സ്റ്റോപ്പ് ഗുണകരമാണ്.   ഇക്കാര്യങ്ങൾ വിശദീകരിച്ച് റെയിൽവേ മന്ത്രി അശിനി വൈഷണവയ്ക്കും, വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും, റെയിൽവേ ബോർഡ് ചെയർമാനും കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ  നിവേദനവും നൽകിയിട്ടുണ്ട്.

    Read More »
  • Kerala

    ബോട്ട് ഉടമ ഒളിവിൽ; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

    മലപ്പുറം:താനൂരില്‍ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച ബോട്ടുടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്.ഇയാൾ ഒളിവിലാണ്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്.നരഹത്യ ഉള്‍പ്പെടെ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഇയാളുടെ വാഹനം എറണാകുളത്ത് നിന്നും പൊലീസ് പിടിച്ചെടുത്തു. അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റിയാണ് അപകടത്തില്‍ പെട്ട അറ്റ്‍ലാന്റിക് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നത്.അറ്റ്‍ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാന്‍ ലൈസന്‍സ് കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പ്രധാന ആരോപണം.

    Read More »
  • NEWS

    ആരാധകരില്‍നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ 6 ഭാഷകളില്‍ നോട്ടീസ് ഒട്ടിച്ച് വാച്ച്മാന്‍!

    അബുദാബി: മുരിങ്ങയില മലയാളികള്‍ക്ക് മാത്രമല്ല പല രാജ്യക്കാര്‍ക്കും ഒരു വികാരമാണെന്ന് യു.എ.ഇയില്‍ നിന്നുള്ള ഈ വാര്‍ത്ത കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിന്റെ മുന്നില്‍ നട്ട മുരിങ്ങത്തൈയുടെ വളര്‍ച്ച തടയും വിതത്തില്‍ അവിടെയുള്ള താമസക്കാര്‍ മുരിങ്ങയില പറിച്ചുകൊണ്ടുപോകുന്നത് കൂടുതലായപ്പോള്‍ ആണ് ആരാധകരില്‍ നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ വേണ്ടി വാച്ച്മാന്‍ ഒരു അടവ് പുറത്തെടുത്തത്. മനേരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളം ഉള്‍പ്പെടെയുള്ള 6 ഭാഷകളില്‍ ഒരു നോട്ടീസ് ഒട്ടിച്ച് കെട്ടിടത്തിന്റെ വാച്ച്മാന്‍. ഇംഗ്ലിഷ്, അറബിക്, ഹിന്ദി, മലയാളം, ബംഗാളി ഉര്‍ദു, എന്നീ ഭാഷകളില്‍ ആണ് നോട്ടിസ് പതിപ്പിച്ചിരിക്കുന്നത്. വാച്ച്മാന്‍ ഇനാമുല്‍ ഹഖ് ആണ് നോട്ടീസ് ഒട്ടിച്ചത്. അബുദാബി മുസഫ ഷാബിയ പന്ത്രണ്ടിലാണ് സംഭവം. കൊടുംചൂടില്‍ രണ്ടു നേരം വെള്ളം നല്‍കി വളരെ സ്‌നേഹത്തോടെയാണ് ഇനാമുല്‍ ഹഖ് ഇതിനെ പരിപാലിക്കുന്നത്. ബംഗാളി ഭാഷയില്‍ എഴുതിയ അറിയിപ്പ് ടൈപ്പിങ് സെന്ററിലെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മറ്റു ഭാഷകളിലേക്ക് മാറ്റിയത്. ഇളം വയലറ്റ് നിറത്തിലുള്ള പ്രത്യേക…

    Read More »
  • India

    ജയിലിലെ ഗുണ്ടാക്കൊലപാതകം കണ്ട് രസിച്ചു; ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

    ന്യൂഡല്‍ഹി: ഗുണ്ടാനേതാവ് തില്ലു താജ്പുരിയയെ എതിര്‍ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് തിഹാര്‍ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തില്ലുവിനെ ഗുണ്ടകള്‍ കൊലപ്പെടുത്തുന്നത് അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ഇവരെ തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചയക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബെനിവാള്‍ തമിഴ്‌നാട് പോലീസിന് കത്തെഴുതിയതിന് പിന്നാലെയാണ് ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്. തമിഴ്നാട് സ്പെഷ്യല്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ജയില്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ജോലിയില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ടിഎന്‍എസ്പി ഉറപ്പ് നല്‍കിയിരുന്നുവെന്നും സഞ്ജയ് ബെനിവാള്‍ വ്യക്തമാക്കി. തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസിനാണ് തിഹാര്‍ ജയില്‍ പരിസരത്തെ സുരക്ഷാ ചുമതല. തില്ലുവിന് കുത്തേറ്റതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുന്ന വഴിയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഗുണ്ടകള്‍ തില്ലുവിനെ കത്തി വച്ചി കുത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു. ഗുണ്ടാസംഘം…

    Read More »
  • Kerala

    അന്ത്യയാത്രയിലും പിരിയാതെ, 11 പേരെയും കബറടക്കിയതും ഒരുമിച്ച്; ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍

    മലപ്പുറം: താനൂരില്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ 11 പേരെയും കബറടക്കിയത് ഒരുമിച്ച്. പുത്തന്‍ കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ആണ് ഇവര്‍ക്കുള്ള കബറുകള്‍ ഒരുക്കിയത്. ഇതിനായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതില്‍ വ്യത്യസ്ത അറകള്‍ തീര്‍ത്താണ് ഇവരെ എല്ലാവരെയും ഒരുമിച്ച് കബറടക്കിയത്. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തിലെ 11 പേര്‍ക്കാണ് താനൂര്‍ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. സൈതലവിയും സഹോദരനും മാത്രം ഉല്ലാസയാത്രയ്ക്ക് പോയിരുന്നില്ല. ബാക്കി എല്ലാവരും ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരു രാത്രി അവസാനിപ്പിച്ചപ്പോഴേക്കും സൈതലവിക്ക് കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് കബര്‍ സ്ഥാനിലേക്ക് കൊണ്ടുപോയത്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അന്ത്യവിശ്രമം കൊള്ളാനുള്ള ഇടം ഒരുമിച്ചാണ് പുത്തന്‍ കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഒരുക്കിയത്. ബോട്ടപകടത്തില്‍ മരിച്ച പന്ത്രണ്ട് പേരില്‍ 9 പേരും ഒരു വീട്ടിലായിരുന്നു…

    Read More »
Back to top button
error: