LocalNEWS

ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു

ഇടുക്കി: അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി സാഥുറാമിന്‍റെ ഭാര്യ മാലതി ആണ് ഇവര്‍ താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്.
ശനിയാഴ്ച രാത്രി കമ്ബംമെട്ടിനു സമീപം ആണ് സംഭവം.ഇരുവരും മേഖലയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ ജോലിക്കാരാണ്.പ്രസവം നടന്നശേഷം കുട്ടിക്ക് അനക്കമില്ലാതെ വന്നതോടെ ഇവര്‍ തൊഴിലുടമയെ വിവരം അറിയിക്കുകയായിരുന്നു. തൊഴിലുടമ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരെ അറിയിച്ചതനുസരിച്ച്‌ നടത്തിയ പരിശോധനയിലാണ് ശിശു മരിച്ചതായി കണ്ടെത്തിയത്.
കമ്ബംമെട്ട് പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.

Back to top button
error: