KeralaNEWS

ബോട്ട് ഉടമ ഒളിവിൽ; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

മലപ്പുറം:താനൂരില്‍ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച ബോട്ടുടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്.ഇയാൾ ഒളിവിലാണ്.
താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്.നരഹത്യ ഉള്‍പ്പെടെ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഇയാളുടെ വാഹനം എറണാകുളത്ത് നിന്നും പൊലീസ് പിടിച്ചെടുത്തു.
അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റിയാണ് അപകടത്തില്‍ പെട്ട അറ്റ്‍ലാന്റിക് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നത്.അറ്റ്‍ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാന്‍ ലൈസന്‍സ് കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പ്രധാന ആരോപണം.

Back to top button
error: