Month: May 2023
-
Kerala
ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മലപ്പുറം:താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ള ജുഡീഷ്യല്‍ കമ്മിഷനെ ഇതിനായി നിയോഗിക്കും.അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പ്രത്യേക വിമാനത്തിൽ സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചു സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി.തിരൂരങ്ങാടിയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരുമായി അദ്ദേഹം വിഷയം ചർച്ച ചെയ്തു. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.നേരത്തെ മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രഖ്യാപിച്ചിരുന്നു. 22 പേരാണ് ദുരന്തത്തില്‍ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു.അതില്‍ 8 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.2…
Read More » -
Kerala
ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്; തെരച്ചിലിന് നാവികസേനയുടെ ചേതക് ഹെലികോപ്റ്ററും
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ പെട്ട ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. മുങ്ങല്‍ വിദഗ്ധരും ഈ കൂട്ടത്തിലുണ്ട്. തെരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്. അതേസമയം, മുന്നറിയിപ്പ് അവഗണിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. യാത്ര തുടങ്ങിയപ്പോള്‍ തന്നെ ബോട്ട് ചെരിഞ്ഞ് പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് ജീവനക്കാര്‍ യാത്ര തുടരുകയായിരുന്നു. അല്‍പ്പസമയത്തിനകം തന്നെ ബോട്ട് മറിഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു. 40 പേരാണ് ബോട്ടില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തത്. എന്നാല്‍ ബോട്ടിന്റെ അപകടാവസ്ഥ കണ്ട് ഇതില്‍ ചിലര്‍ യാത്രയില്‍ നിന്ന് പിന്മാറുകയായിരുന്നു. മരിച്ചവരില്‍ പതിനൊന്ന് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ മരിച്ച 22 പേരില്‍ ഏഴ് പേര്‍ കുട്ടികളാണ്. ഒന്‍പത് പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി…
Read More » -
Movie
വിവാദത്തിനിടെ ‘വിലക്ക് സ്റ്റാര്‍’! സോഹന്‍ സീനുലാലിന്റെ ‘ഡാന്‍സ് പാര്‍ട്ടി’യില്‍ ജോയിന്‍ ചെയ്ത് ശ്രീനാഥ് ഭാസി
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ കൊച്ചിയില്‍ ആരംഭിച്ചിരുന്നു. മലയാള സിനിമയിലേക്ക് ഓള്‍ഗ പ്രൊഡക്ഷന്‍സ് എന്ന പുതു പ്രൊഡക്ഷന്‍ ബാനറിന് ഡാന്‍സ് പാര്‍ട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓള്‍ഗ പ്രൊഡക്ഷന്‍സിനെ നയിക്കുന്നത്. ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതലസെന്റ് ആന്റണീസ്’ ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ ശ്രീനാഥ് ഭാസി ജോയിന്‍ ചെയ്തിരിക്കുകയാണ്. പ്രൊഡ്യൂസര്‍ അസോസിയേഷന്റെ നിസ്സഹകരണ വിവാദങ്ങള്‍ക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമ എന്നതാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ബിനു കുര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹന്‍ തന്നെയാണ്. ഫുക്രു, ജൂഡ് ആന്തണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗാ മാര്‍ട്ടിന്‍, ശ്രദ്ധ ഗോകുല്‍, ജോളി ചിറയത്ത്, പ്രീതി,…
Read More » -
NEWS
കേരള സ്റ്റോറി യൂറോപ്പിലും പ്രദർശിപ്പിക്കണം:ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്
നെതർലൻഡ്സ്: വിവാദ ചിത്രം ദ കേരള സ്റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്. ട്വിറ്ററിലാണ് അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്.നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ചിത്രം ഡച്ച് പാര്‍ലമെന്റിലും പ്രദര്‍ശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെതര്‍ലാന്റ്സിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്സ്.
Read More » -
Kerala
22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരൂ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
മലപ്പുറം: ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സര്‍ക്കാരിന്‍റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.താനൂരിൽ മുങ്ങിമരിച്ച 22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവയ്ക്കണം. കേരളത്തില്‍ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സര്‍വ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ല.കേരളത്തിലെ ടൂറിസത്തിന്‍റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികള്‍ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്ബോട്ടിന് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാന്‍ ശ്രമിക്കാതെയിരുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കൃത്യമായ സുരക്ഷാ നടപടികള്‍ ബോട്ട് സര്‍വ്വീസിന്‍റെ കാര്യത്തില്‍ ഉണ്ടാകുമ്ബോള്‍ കേരളത്തില്‍ എല്ലാം തോന്നിയപോലെയാണ് നടന്നിരുന്നത്. ഹൗസ്ബോട്ട് ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിശീലനമോ ബോട്ടില്‍ കയറുന്നവര്‍ക്ക് സേഫ്റ്റി ബ്രീഫിംഗോ ഇവിടെ ലഭിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Read More » -
NEWS
ലോട്ടറി ഭ്രാന്തനായ ഭര്‍ത്താവ് മരിച്ചു; പിന്നാലെ ഭാര്യയ്ക്ക് ലോട്ടറിയടിച്ചു
മാഞ്ചെസ്റ്റര്‍: ഹൃദയാഘാതം മൂലം മരിച്ച ഭര്‍ത്താവിന്റെ പോസ്റ്റ് കോഡ് ലോട്ടറി കളിക്കുന്ന ഹോബി തുടര്‍ന്ന 54 കാരിക്ക് ലോട്ടറിയടിച്ചു. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലെ ലെസ്ലി മക്‌നാലി (54)ക്കാണ് ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ 1.5 കോടിയുടെ ലോട്ടറിയടിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ അറുപതാം പിറന്നാള്‍ ആഘോഷത്തിന് തൊട്ട് പിന്നാലെയാണ് ലെസ്ലിയുടെ ഭര്‍ത്താവ് ഗാരി മരിക്കുന്നത്. ഹൃദയാഘാതത്തേ തുടര്‍ന്നായിരുന്നു ഗാരിയുടെ മരണം. ഗാരിയുടെ ദീര്‍ഘകാലമായുള്ള ശീലമായിരുന്നു പോസ്റ്റ് കോഡ് ലോട്ടറി. കഴിഞ്ഞ ദിവസമാണ് മൂന്ന് ആണ്‍ മക്കളുടെ അമ്മയായ ലെസ്ലി ഇവരുടെ പോസ്റ്റ് കോഡ് ലോട്ടറിക്ക് സമ്മാനം ലഭിച്ചത് മനസിലാക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മേഖലയില്‍ പോസ്റ്റ് കോഡ് ലോട്ടറിയിലൂടെ കോടിപതിയാവുന്ന ആദ്യത്തെ ആളാണ് ലെസ്ലി. ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ടെങ്കിലും സമ്മാനമടിച്ചത് കാണാന്‍ ഗാരിയില്ലാത്തതില്‍ വിഷമമുണ്ടെന്നുമാണ് ലെസ്ലി പ്രതികരിക്കുന്നത്. 37 വര്‍ഷമാണ് ഗാരിയും ലെസ്ലിയും വിവാഹിതരായി ജീവിച്ചത്. കാര്‍ ഡീലര്‍ഷിപ്പ് ജീവനക്കാരിയായ ലെസ്ലിയും ഗാരിയും പുതിയ വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് ഗാരി മരിക്കുന്നത്. വീടിന്റെ പണികള്‍ പാതി വഴി…
Read More » -
Kerala
താനൂർ ബോട്ടപകടം; വീണ്ടും കേരളത്തിന്റെ രക്ഷകരായി മത്സ്യത്തൊഴിലാളികൾ
താനൂർ: പ്രളയകാലത്തെ മഹാസഹായം ഓർമിപ്പിച്ച് ‘കേരളത്തിന്റെ സൈന്യമാ’യി വീണ്ടും മത്സ്യത്തൊഴിലാളികളുടെ കൂട്ട രക്ഷാപ്രവർത്തനം.ബോട്ട് മറിഞ്ഞെന്ന വാർത്ത പരന്നതോടെ പൂരപ്പുഴയുടെ ഇരുവശത്തുമുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയത്. മത്സ്യബന്ധന ബോട്ടുകളുമായെത്തിയും അല്ലാതെയും ആദ്യം രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടതും അവർ തന്നെ.വെളിച്ചക്കുറവിനെയും പുഴയിലെ ചെളിയെയും അവഗണിച്ച് നടന്ന രക്ഷാപ്രവർത്തനത്തിന് തുണയായതും മത്സ്യത്തൊഴിലാളികളുടെ പരിചയസമ്പത്തായിരുന്നു. വെള്ളത്തിൽ വീണവരെ ആദ്യം രക്ഷിച്ച് കരയ്ക്കു കയറ്റി.പിന്നീട് ബോട്ട് ഉയർത്തി ആളുകളെ പുറത്തെടുക്കാനായി മത്സ്യത്തൊഴിലാളികൾ തന്നെയാണ് ശ്രമം തുടങ്ങിയത്.ഇതിനായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കൈകോർത്തു. പിന്നീട് മണ്ണുമാന്തി കൂടി എത്തിച്ചാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്. വിവരമറിഞ്ഞെത്തിയ മറ്റു സന്നദ്ധ സേവകരുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടന്നുക്കുമ്പോഴേക്കും അപകടത്തിൽപ്പെട്ടവരെ ഏറെക്കുറെ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചിരുന്നു.
Read More » -
India
രാജസ്ഥാനില്‍ വീടിനു മുകളില്‍ യുദ്ധവിമാനം തകര്‍ന്നു വീണു; മൂന്നു മരണം
ജയ്പുര്‍: രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു. സൂറത്ത്ഗഡില്‍ നിന്ന് പുറപ്പെട്ട മിഗ് 21 വിമാനം രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ വീടിനു മുകളിലാണ് തകര്‍ന്നു വീണത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെ തകരുകയായിരുന്നു. മൂന്നു നാട്ടുകാര്‍ മരിച്ചു, ഒരാള്‍ക്ക് പരുക്കേറ്റു. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തില്‍നിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റര്‍ അപകട സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.
Read More » -
LIFE
വീണ്ടും മഞ്ജുവിന്റെ കൈപിടിച്ച് മനോജ്; 21 വര്‍ഷത്തിനുശേഷം
കോട്ടയം: മക്കളായ മായയെയും മനുവിനെയും അരികില്‍വിളിച്ച് മനോജ് മാത്യുവും മഞ്ജുവും ആ തീരുമാനം അറിയിച്ചു. ”21 വര്‍ഷത്തിനുശേഷം ഞങ്ങള്‍ വിവാഹംകഴിക്കാന്‍ പോകുകയാണ്,” മക്കള്‍ ഞെട്ടി. അച്ഛനും അമ്മയ്ക്കും എന്തു പറ്റിയെന്നായി അവരുടെ ചിന്ത. വിവാഹം മധുരമായ ഒരു ഓര്‍മയായി ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് ഓര്‍ത്തഡോക്സ് സഭാവിശ്വാസികളായ, കോട്ടയം ദേവലോകം ദേവ്യൂവില്ലയില്‍ മനോജ് മാത്യുവും പാലാ പൂവരണി തകടിയേല്‍ മഞ്ജുവും. ആ ദിനം പുനഃസൃഷ്ടിച്ചാലോ എന്ന് ഇരുവരും ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ഒടുവില്‍ മക്കളും സമ്മതം അറിയിച്ചു. ഇതോടെ നടപടികള്‍ തുടങ്ങി. എല്ലാം വ്യത്യസ്തമാകണം. അമേരിക്കയില്‍ താമസിക്കുന്ന മനോജും മഞ്ജുവും കോട്ടയത്തേക്ക് വന്നു. ഹൈന്ദവാചാരപ്രകരായിരുന്നു ദമ്പതികളുടെ രണ്ടാം വിവാഹം. ഏപ്രില്‍ 19-ന് നടന്ന ചടങ്ങില്‍ മഞ്ജുവിന്റെ അച്ഛന്‍ ടി.വി.ജോര്‍ജും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 21 വര്‍ഷത്തിനുശേഷം ഇരുവരും നവദമ്പതിമാരായി. മഞ്ജുവിന്റെ അമ്മ മേരിയും മനോജിന്റെ അമ്മ സാറാമ്മയും അമേരിക്കയിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനായില്ല. മനോജിന്റെ അച്ഛന്‍ എ.എം.മത്തായി നേരത്തേ മരിച്ചുപോയതാണ്. 2001 ഡിസംബര്‍ 13-നായിരുന്നു…
Read More » -
Local
പരുമല ആശുപത്രിയിൽ സൗജന്യ താക്കോൽ ദ്വാര ഹെർണിയ നിർണയ ക്യാമ്പ്
ആലപ്പുഴ: മാന്നാർ പരുമല ആശുപത്രിയിൽ സൗജന്യ താക്കോൽ ദ്വാര ഹെർണിയ നിർണയ ക്യാമ്പ് മെയ് 8 മുതൽ മെയ് 13 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനോടൊപ്പം അൾട്രാ സൗണ്ട് ഹെർണിയ സ്ക്രീനിങ് തികച്ചും സൗജന്യമായിരിക്കും.USG Abdomen, CT സ്കാൻ എന്നിവയ്ക്ക് 25% ഇളവും, ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് 50% ത്തോളം ഇളവും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ മികച്ച താക്കോൽ ദ്വാര ഉദര ശസ്ത്രക്രിയ വിദഗ്ധനും റോബോട്ടിക് സർജനുമായ ഡോ. അരുൺ എസ് നായർ (MBBS, MS, FNB (MAS), FALS ROBOTIC, FACS, FMAS, FIAGES), ഡോ. ഷഫീർ എം ഷാഫിയുമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
Read More »