Month: May 2023

  • India

    മണിപ്പൂർ കലാപം; വിമാനനിരക്ക് ആറ് മുതല്‍ എട്ട് ഇരട്ടിവരെ വര്‍ധിപ്പിച്ച്‌ വിമാക്കമ്ബനികള്‍ 

    ഇംഫാൽ:മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിമാനനിരക്ക് ആറ് മുതല്‍ എട്ട് ഇരട്ടിവരെ വര്‍ധിപ്പിച്ച്‌ വിമാക്കമ്ബനികള്‍.തലസ്ഥാന നഗരിയായ ഇംഫാലില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് 22,000 മുതല്‍ 30,000 രൂപ വരെയാണ് വിമാനക്കമ്പനികൾ വാങ്ങുന്നത്.3000 മുതൽ 5000 വരെ ഉണ്ടായിരുന്ന സ്ഥാനത്താണിത്. കലാപത്തിനിടെ കുടുങ്ങിപ്പോയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എങ്ങനെയെങ്കിലും പുറത്തുകടക്കാന്‍ ശ്രമമാരംഭിച്ചതോടെയാണ് കമ്ബനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്.മെയ് നാലിനും ആറിനുമിടയിലായി 108 വിമാനങ്ങളാണ് ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് കൊൽക്കത്തയിലേക്ക് സര്‍വിസ് നടത്തിയത്.   നിലവില്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഒരു വിമാനത്തിലും ടിക്കറ്റില്ലെന്നാണ് കമ്ബനികള്‍ പറയുന്നത്. ചില വിമാനക്കമ്ബനികള്‍ അധിക സര്‍വിസ് നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിരക്കില്‍ യാതൊരു കുറവുമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഏജന്റുമാര്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡുകള്‍ക്കും റെയില്‍വേ സ്റ്റേഷനും സമാനമാണ് വിമാനത്താവളത്തിലെ അവസ്ഥ.   എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, മെയ് നാലിനും ആറിനുമിടയിലായി 108 വിമാനങ്ങളാണ് ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് നടത്തിയത്. വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, സാധാരണ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന…

    Read More »
  • Kerala

    താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധന നടത്തി

    മലപ്പുറം: താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിക്കുന്നു. പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥാപിക്കുന്ന സമയത്ത്, അതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ ഭാ​ഗമായിട്ടാണ് ഫോറൻസിക് സംഘം ബോട്ടിൽ പരിശോധന നടത്തുന്നത്. ഏകദേശം മൂന്ന് മണിയോടെ തുടങ്ങിയ പരിശോധന പൂർത്തിയായിട്ടില്ല. വിവിധ ഭാ​ഗങ്ങളിൽ നിന്ന് പരിശോധന നടത്തുകയും വിവിധ സാമ്പിളുകൾ ശേഖരിക്കുന്ന ദൗത്യമാണ് ഇപ്പോൾ ഫോറൻസിക് സംഘം തുടരുന്നത്. താനൂരിലെ ദുരന്തത്തിൽ മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12),…

    Read More »
  • Local

    ആലപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

    ആലപ്പുഴ:ആറ്റില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി ആശ ദമ്ബതികളുടെ മകന്‍ ബാലു മുരളി (15) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മറ്റ് ആറ് സുഹൃത്തുക്കള്‍ക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്ബലപ്പുഴ ഗവ: മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു

    Read More »
  • Kerala

    ലൈസൻസ് ഇല്ലാത്ത ഉല്ലാസ ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് ആട്ടിമറിക്കപ്പെട്ടു; താനൂരിലെ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് ഗുരുതര അനാസ്ഥ

    മലപ്പുറം: താനൂരിലെ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് ഗുരുതര അനാസ്ഥ. ലൈസൻസ് ഇല്ലാത്ത ഉല്ലാസ ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് ആട്ടിമറിക്കപ്പെട്ടു. മലപ്പുറം ജില്ലാ വികസന സമതി തീരുമാനം എടുത്തത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. അതേസമയം, താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. താനൂർ ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശികളായ 11 പേർക്ക് അന്ത്യവിശ്രമം ഒരുക്കിയത് ഒരേ സ്ഥലത്ത്. ഒന്നര വയസ്സുകാരി റഷീദയുടെയും ഏഴ് വയസ്സുകാരി ഫിദയുടെയുടെയുമടക്കമുള്ള കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കണ്ടതോടെ പ്രിയപ്പെട്ടവരുടെ വേദന വിവരണാതീതമായി. പുത്തൻ കടപ്പുറം മദ്രസയിലെത്തി…

    Read More »
  • Local

    കണ്ണൂരിൽ ബോംബേറ്; രണ്ട് ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    തലശേരി: ഈസ്റ്റ് പളളൂര്‍ ബൈപ്പാസ് റോഡില്‍ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ രണ്ടു ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ പളളൂര്‍ പൊലിസ് കേസെടുത്തു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ഇവിടെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈസ്റ്റ് പളളൂരില്‍ സി.പി. എം സ്ഥാപിച്ച കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. ബോംബെറില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബോംബേറ് നടന്ന സ്ഥലം സി.പി. എം നേതാക്കള്‍ സന്ദര്‍ശിച്ചു. മാഹി സി. ഐ എസ്. ശേഖറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

    Read More »
  • Kerala

    കർണാടകയിൽ നാല് ദിവസത്തേക്ക് ഡ്രൈഡേ പ്രഖ്യാപിച്ചു; ഇന്ന് അഞ്ച് മണി മുതൽ മേയ് പത്ത് അർധരാത്രിവരെയാണ് മദ്യ നിരോധനം

    ബെംഗളൂരു: കർണാടകയിൽ ഇന്ന് അഞ്ച് മണി മുതൽ മെയ് പത്ത് അർധരാത്രിവരെ ഡ്രൈഡേ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന കർണാടക അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മദ്യക്കടകളും മദ്യം വിളമ്പുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും അടഞ്ഞുകിടക്കും. അതേസമയം തന്നെ വോട്ടെണ്ണൽ നടക്കുന്ന മെയ് 13നും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യം, വൈൻ, ചാരായം മറ്റേതെങ്കിലും ലഹരിവസ്തുക്കൾ എന്നിവയടക്കമുള്ളവയുടെ വിൽപ്പന, ഉപഭോഗം, സംഭരണം, മൊത്ത -ചില്ലറ വിൽപനയിലടക്കം നിരോധനം ഏർപ്പെടുത്തിയാണ് പൊലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിഎൽ 9 ലൈസൻസുള്ള മദ്യം നൽകുന്ന സ്ഥാപനങ്ങൾളും റിഫ്രഷ്മെന്റ് ബാർ മുറികളും അടച്ചിടുമെന്നും ബംഗളൂരുവിലെയും മംഗളൂരുവിലെയും ബാർ, പബ് ഉടമകൾ അറിയിച്ചു. പ്രസ്തുത സ്ഥാപനങ്ങളിൽ നിന്ന ഭക്ഷണം ഡോർ ഡെലിവറി നടത്തില്ലെന്നും ബാർ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്. സിഎൽ9 ലൈസൻസുകളുള്ള 12,000-ത്തിലധികം സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് കർണാടക വൈൻ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ഗോവിന്ദരാജ് ഹെഗ്‌ഡെ പറഞ്ഞു. ബെംഗളൂരുവിലെ ഉത്തരവ് സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകൾക്കും ബാധകമാണെന്ന് കമ്മീഷണർ…

    Read More »
  • Crime

    ഗുജറാത്തിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

    അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി നേതാവിനെ അജ്ഞാതസംഘം വെടിവച്ചു കൊന്നു.വല്‍സാദ് ജില്ലയിലെ വാപി ടൗണില്‍ ഇന്ന് രാവിലെയാണ് സംഭവം. ബിജെപി വാപി താലൂക്ക് യൂണിറ്റ് വൈസ് പ്രസിഡന്‍റായ ശൈലേഷ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ക്ഷേത്രത്തിനുള്ളിലേക്ക് പോയ ഭാര്യയെ കാത്ത് കാറിനുള്ളിലിരിക്കുകയായിരുന്ന കൊച്ചര്‍വ ഗ്രാമവാസിയായ ശൈലേഷ് പട്ടേലിനെ ബൈക്കിലെത്തിയ സംഘമാണ് വെടിവച്ചുകൊന്നത്.

    Read More »
  • Kerala

    താനൂർ ദുരന്തം; തിരക്കൊഴിഞ്ഞ് കൊച്ചി വാട്ടർ മെട്രോ

    കൊച്ചി: താനൂരിൽ ഉണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ് കൊച്ചി വാട്ടർ മെട്രോ.സാധാരണ വൻ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വാട്ടർ മെട്രോയിൽ യാത്ര ചെയ്യാനെത്തിയത് വിരലിലെണ്ണാവുന്നവർ ആയിരുന്നു. വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് പന്ത്രണ്ടാം ദിവസമായ ഇന്നലെ വൈകുന്നേരം 5 മണി വരെ 1,06,528 ആളുകളാണ് യാത്ര ചെയ്തത്.എന്നാൽ ഇന്ന് രാവിലെ മുതൽ പൊതുവേ തിരക്ക് കുറവാണ് അനുഭവപ്പെട്ടത്. അതേസമയം വാട്ടര്‍ മെട്രൊയില്‍ യാത്ര ചെയ്യാന്‍ ആശങ്കപ്പെടേണ്ടെന്ന് കെഎംആര്‍എല്‍ എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോട്ടിൽ യാത്രികരുടെ എണ്ണത്തിലും കര്‍ശനമായ നിയന്ത്രണമുണ്ട്.എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടര്‍ മെട്രോയിലെ യാത്രയെന്നും അദ്ദേഹം പറഞ്ഞു. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാല്‍ പരിഹരിക്കാന്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിലെ എന്‍ജിനിയര്‍മാരുണ്ട്.സുരക്ഷയുടെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ലോക് നാഥ് ബഹ്റ വിശദീകരിച്ചു.   നിലവിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.

    Read More »
  • Kerala

    താനൂർ ബോട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

    മലപ്പുറം: താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഇന്നലെ അപകടം നടന്നയുടൻ ഒളിവിൽ പോയിരുന്നു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 22 പേരാണ് മരിച്ചത്.

    Read More »
  • NEWS

    ‘ബോട്ടുടമ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍; നിയമം തലകുനിച്ചതിന്റെ അനന്തരഫലം’

    മലപ്പുറം: താനൂരിലുണ്ടായത് അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കാരണം ഉണ്ടായ ദുരന്തമെന്ന് ആരോപണം. അപകടത്തില്‍പ്പെട്ട ബോട്ട് ഒരുമാസം മുമ്പുവരെ തുറമുഖ വകുപ്പിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അപകടത്തില്‍ പെട്ട അറ്റ്ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മ്മിച്ച ബോട്ട് അല്ല മറിച്ചു മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അല്‍ട്രേഷന്‍ നടത്തി നിര്‍മ്മിച്ചതാണ്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നത്. പരാതി വന്നപ്പോള്‍ മന്ത്രി ഓഫിസ് ഇടപടാണ് അനുമതി നല്‍കിയത്. പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ എന്നത് കൊണ്ട് നിയമസംവിധാനങ്ങള്‍ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം. അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ജോയ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക്…

    Read More »
Back to top button
error: