വാർത്തയാണ്, സത്യമല്ല… ഒരു പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത… കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്… കനകോലുവിന് കൊടുക്കുന്ന കോടികളിൽ ഒരു ഭാഗം മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയെന്ന് കേൾക്കുന്നു- എം സ്വരാജ്

താൻ പറഞ്ഞ വാർത്തയുടെ പാതി ഭാഗങ്ങൾ മാത്രം കൊടുത്ത് ചികിത്സാ പിഴവിനെ ന്യായീകരിച്ചുവെന്ന രീതിയിൽ പാതി വാർത്ത മാത്രമാണ് മാധ്യമങ്ങൾ നല്കിയതെന്ന് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ ആ കൂടെ കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്വരാജിന്റെ പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വിവാദ പ്രസ്താവനയെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തവന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു സംഭവം. പിന്നാലെ സ്വരാജ് ഡോക്ടർക്കു സംഭവിച്ച അബദ്ധത്തെ ന്യായീകരിച്ചുവെന്നതരത്തിൽ മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. ഇതിനെതിരെയാണ് സ്വരാജ് രംഗത്തെത്തിയത്.
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
വാർത്തയാണ്, സത്യമല്ല..
‘ചികിത്സാ പിഴവിനെ ന്യായീകരിച്ച് എം സ്വരാജ് ‘
എന്ന് മിക്ക ചാനലുകളിലും വാർത്ത കൊടുത്തതായി കാണുന്നു.
ഒരു പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത.
“ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവ്വം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ?
ഒരു അബദ്ധം പറ്റിയതാണ്.
ഒരു തെറ്റ്.
ഒരു പിശക് .
മെഡിക്കൽ നെഗ്ലിജൻസ്.
എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്.
ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോ? ഇല്ല .
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ”
ഇങ്ങനെയൊക്കെയാണ് പ്രസംഗിച്ചത് ഇതിലെവിടെയാണ് ന്യായീകരണം?
“ന്യായീകരിക്കാനോ, ഇത് നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാകുമോ? ഇല്ല. ”
എന്നുതന്നെയല്ലേ സംസാരിച്ചത്?
കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എന്നിട്ടും വാർത്തയിൽ കാണുന്നത് ‘ന്യായീകരിച്ചു’ എന്നാണ് !!!!
കനകോലുവിന് കൊടുക്കുന്ന കോടികളിൽ ഒരു ഭാഗം മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയാണ് എന്ന് കേൾക്കുന്നു. അത് വസ്തുതയാണെന്ന് തെളിയുകയാണ്.
നടക്കട്ടെ.
കഴിഞ്ഞ ദിവസമാണ് ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വിവാദ പ്രസ്താവനയെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തവന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു സംഭവം.
‘എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്. എന്ന് ഓപ്പറേഷൻ ചെയതതാണ്. എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല. വേണമെങ്കിൽ അത് അന്വേഷിച്ച് പോയാൽ ഏത് കാലത്താണ് എന്നൊക്കെ കണ്ട് പിടിക്കാൻ പറ്റും. അങ്ങനെ അന്വേഷിച്ച് പോയി അന്ന് ആരായിരുന്നു മന്ത്രി എന്ന് പറയലല്ല മറുപടി, ആ സംഭവിച്ചതു അബദ്ധമാണെന്നും ലോകത്തിന്റെ പലഭാഗത്തും ഇത്തരം വാർത്തകൾ ഉണ്ടാകാറുണ്ട്.
‘ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസ്സിലാകില്ലേ. അതൊരു അബദ്ധം പറ്റിയതാണ്. അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകൾ വരാറുണ്ട്. അത് ന്യായീകരിക്കാനോ അത് നന്നായി എന്ന് ആരെങ്കിലും തയ്യാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂ’ എന്ന രീതിയിലാണ് വാർത്തകൾ വന്നത്.






