NEWSPravasi

ആരാധകരില്‍നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ 6 ഭാഷകളില്‍ നോട്ടീസ് ഒട്ടിച്ച് വാച്ച്മാന്‍!

അബുദാബി: മുരിങ്ങയില മലയാളികള്‍ക്ക് മാത്രമല്ല പല രാജ്യക്കാര്‍ക്കും ഒരു വികാരമാണെന്ന് യു.എ.ഇയില്‍ നിന്നുള്ള ഈ വാര്‍ത്ത കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിന്റെ മുന്നില്‍ നട്ട മുരിങ്ങത്തൈയുടെ വളര്‍ച്ച തടയും വിതത്തില്‍ അവിടെയുള്ള താമസക്കാര്‍ മുരിങ്ങയില പറിച്ചുകൊണ്ടുപോകുന്നത് കൂടുതലായപ്പോള്‍ ആണ് ആരാധകരില്‍ നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ വേണ്ടി വാച്ച്മാന്‍ ഒരു അടവ് പുറത്തെടുത്തത്. മനേരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളം ഉള്‍പ്പെടെയുള്ള 6 ഭാഷകളില്‍ ഒരു നോട്ടീസ് ഒട്ടിച്ച് കെട്ടിടത്തിന്റെ വാച്ച്മാന്‍. ഇംഗ്ലിഷ്, അറബിക്, ഹിന്ദി, മലയാളം, ബംഗാളി ഉര്‍ദു, എന്നീ ഭാഷകളില്‍ ആണ് നോട്ടിസ് പതിപ്പിച്ചിരിക്കുന്നത്. വാച്ച്മാന്‍ ഇനാമുല്‍ ഹഖ് ആണ് നോട്ടീസ് ഒട്ടിച്ചത്. അബുദാബി മുസഫ ഷാബിയ പന്ത്രണ്ടിലാണ് സംഭവം.

Signature-ad

കൊടുംചൂടില്‍ രണ്ടു നേരം വെള്ളം നല്‍കി വളരെ സ്‌നേഹത്തോടെയാണ് ഇനാമുല്‍ ഹഖ് ഇതിനെ പരിപാലിക്കുന്നത്. ബംഗാളി ഭാഷയില്‍ എഴുതിയ അറിയിപ്പ് ടൈപ്പിങ് സെന്ററിലെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മറ്റു ഭാഷകളിലേക്ക് മാറ്റിയത്. ഇളം വയലറ്റ് നിറത്തിലുള്ള പ്രത്യേക ഇനം മുരിങ്ങത്തൈ ഒരു ദ്വീപില്‍നിന്നാണ് ഇനാമുല്‍ ഹഖ് ഇവിടെ കൊണ്ടുവന്ന് നട്ടു പിടിച്ചത്. വളരെ പെട്ടെന്ന് തന്നെ അത് വളര്‍ന്നു 6 മാസം ആകുമ്പോഴേക്കും പൂവിട്ടുതുടങ്ങി. പ്രതിരോധ ശേഷി കൂടിയതും നിറയെ ഫലം തരുന്നതുമായ ഒരു തൈ ആയി പെട്ടെന്ന് തന്നെ ഇത് മാറി.

എന്നാല്‍, ചിലര്‍ തണ്ടോടെ പിഴുതെടുത്തുകൊണ്ടു പോയി ചെടിയെ നശിപ്പിക്കാന്‍ തുടങ്ങി. തണലും ഫലവും ശുദ്ധവായുവും തരുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. വളര്‍ന്നു വലുതായാല്‍ ഇലയും മുരിങ്ങക്കായയും എല്ലാവര്‍ക്കും നല്‍കാം. ഇത് വളരാന്‍ അനുവദിക്കാത്ത രീതിയില്‍ ചെടിയെ നശിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് ഇനാമുല്‍ ഹഖ് പറയുന്നു.

ഇനാമുല്‍ ഹഖ് മുരിങ്ങതൈയുടെ അടുത്ത ഒട്ടിച്ച നോട്ടീസില്‍ പറയുന്നത് ഇങ്ങനെയാണ്. സുഹൃത്തുക്കളെ, ഇത് മുരിങ്ങതൈ മാത്രമാണ്. ഇപ്പോള്‍ പറിച്ചാല്‍ ഇത് വളരില്ല. ഇപ്പോള്‍ സംരക്ഷിച്ചാല്‍ വളര്‍ന്ന് വലുതായാല്‍ എല്ലാവര്‍ക്കും ഇലയും മുരിങ്ങക്കായയും തരും. അതുവരെ ഉപദ്രവിക്കരുത് പ്ലീസ്. എന്നാണ് മലയാളിത്തില്‍ അറിയിപ്പ് എഴുതി വെച്ചിരിക്കുന്നത്.

 

 

 

Back to top button
error: