Month: May 2023

  • Crime

    മൂന്നുകുട്ടികളുടെ അമ്മയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും റിമാന്‍ഡില്‍

    കോഴിക്കോട്: ഒളിച്ചോടിയ വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനും പിടിയില്‍. കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും ഇരുപത്തിയാറുകാരനുമാണ് തിങ്കളാഴ്ച രാവിലെ വൈത്തിരിയില്‍ നിന്നു പിടിയിലായത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ 4നാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നല്‍കിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം യാത്ര;മൂന്നാറില്‍ സഞ്ചാരികളുടെ വന്‍തിരക്ക്

    മൂന്നാര്‍ : മധ്യവേനലവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കവെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍തിരക്ക്.പ്രളയം, കോവിഡ് എന്നിവയ്ക്കു ശേഷം ഇതാദ്യമായാണു മൂന്നാറില്‍ വിനോദസഞ്ചാരികളുടെ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം യാത്രകളുടെ ഭാഗമായി മിക്ക ഡിപ്പോകളിൽ നിന്നും മൂന്നാറിലേക്ക് സഞ്ചാരികളെ എത്തിക്കുന്നുണ്ട്.ഇതും തിരക്ക് വർധിക്കാൻ ഒരു കാരണമാണ്. ആളുകൾ കൂടുതലായി എത്തുന്ന ‍രാജമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി അനുഭവപ്പെടുന്നത്.മറ്റു കേന്ദ്രങ്ങളായ ഫ്ലവര്‍ ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക്, ടോപ് സ്റ്റേഷന്‍, ഇക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും വന്‍ സന്ദര്‍ശകത്തിരക്കാണ് അനുഭവപ്പെടുന്നത്.   സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ  കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറില്‍ മുറികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.

    Read More »
  • India

    അഞ്ചുപേരെ വിവാഹം കഴിച്ച് പറ്റിച്ച യുവതി ആറാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്നും അറസ്റ്റിൽ

    ചെന്നൈ: അഞ്ചുപേരെ വിവാഹം കഴിച്ച് പണവും ആഭരണവും കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു.മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് പിടിയിലായത്. ആറാമത് വിവാഹം കഴിച്ചയാളുടെ സേലത്തെ വീട്ടില്‍നിന്നാണ് മഹാലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്തത്.അഞ്ചാം വിവാഹത്തട്ടിപ്പിനിരയായ വിഴുപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയിലാണ് നടപടി. കല്യാണത്തിന് രണ്ടു ദിവസത്തിനു ശേഷം ഭാര്യയെ കാണാതായതോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു.അന്വേഷണത്തില്‍ മഹാലക്ഷ്മി സേലത്തുണ്ടെന്ന് മനസ്സിലാക്കി പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. മണികണ്ഠന്റെ വീട്ടില്‍നിന്ന് 10 പവന്റെ ആഭരണങ്ങളും 50000 രൂപയുമായി ഇറങ്ങിപ്പോയ മഹാലക്ഷ്മി പിന്നീട് സിങ്കരാജ് എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചു ജിവിക്കുകയായിരുന്നുവത്രെ.

    Read More »
  • Kerala

    കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു

    ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവായ ജൂണ്‍ 09 മുതല്‍ ജൂലായ് 31 വരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന രക്ഷാ ബോട്ടുകളിലേക്ക് കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു. അപേക്ഷകർ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് പരിശീലനം പൂര്‍ത്തിയാക്കിയവരും 20 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ആയിരിക്കണം. കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇതിനു മുമ്ബ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് , മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, മുന്‍ പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 20 ന് 5 മണിയ്ക്ക് മുമ്ബായി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷന്‍, വിഴിഞ്ഞം- കാര്യാലയത്തില്‍ കിട്ടത്തക്ക വിധം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

    Read More »
  • Kerala

    എസ്എസ്എൽസി, ഹയർസെക്കൻഡറി ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി 

    തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ  2022-23 അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കായികം, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍ എസ് എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ആണ് ഉയർത്തിയിരിക്കുന്നത്. അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100 ഗ്രേസ് മാര്‍ക്ക് ലഭിക്കും.രണ്ടാം സ്ഥാനക്കാര്‍ക്ക് 90 മാര്‍ക്കാണ് നല്‍കുക.മൂന്നാം സ്ഥാനക്കാര്‍ക്ക് 90 ഉം അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 75 ഉം ഗ്രേസ് മാര്‍ക്ക് ലഭിക്കും.ദേശീയ മത്സരങ്ങളില്‍ ഒന്നം സ്ഥാനക്കാര്‍ക്ക് 50 മാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്ക് 40 ഉം മൂന്നാം സ്ഥാനക്കാര്‍ക്ക് 30 ഉം ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 ഉം മാര്‍ക്ക് നല്‍കും.   ഹയര്‍ സെക്കന്‍ഡറി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന് 25 ഗ്രേസ് മാര്‍ക്ക് ലഭിക്കും. രാജ്യപുരസ്‌കാര്‍, ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് എന്നിവ ലഭിക്കുന്നവര്‍ക്ക് 40 ഗ്രേസ് മാര്‍ക്ക് ലഭിക്കും. രാഷ്ട്രപതി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സില്‍ 50 മാര്‍ക്ക് ലഭിക്കും.റിപ്പബ്ലിക് ഡേ…

    Read More »
  • Kerala

    കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്റർ ഇന്ന് നാടിന് സമർപ്പിക്കും

    മലപ്പുറം: ആരാധനയ്ക്കൊപ്പം ആതുരസേവനവും ഉറപ്പാക്കി കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്റർ ഇന്ന് നാടിന് സമർപ്പിക്കും.പകൽ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സെന്റർ ഉദ്ഘാടനം ചെയ്യും. ഒരു ദേവസ്വത്തിന്റെ കീഴിൽ ആദ്യമായാണ് ഡയാലിസിസ് കേന്ദ്രം ഒരുക്കുന്നത്. 6 ഏക്കർ ഭൂമിയിൽ വ്യക്കയുടെ ആകൃതിയിലാണ് പൂർണ്ണമായും ശീതീകരിച്ച ആശുപത്രി മന്ദിരം നിർമിച്ചിട്ടുളളത്.നിലവിൽ 10 ഡയാലിസിസ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.15 യൂണിറ്റുകൾ കൂടി ഉടനെ സ്ഥാപിക്കും.ഇതോടെ പ്രതിദിനം 100 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. അടുത്ത ഘട്ടമായി വൃക്ക മാറ്റിവയ്ക്കലടക്കം സൗകര്യങ്ങളുള്ള നെഫ്രോളജി റിസർച്ച് സെന്റർ ആരംഭിക്കും.മലബാർ ദേവസ്വത്തിന്റെ കീഴിലാണ് സെന്റർ.

    Read More »
  • India

    കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി എന്ന് സൂചന  

    ബംഗളൂരു:എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ തന്നെയാവും മുഖ്യമന്ത്രിയെന്ന് സൂചന.85 എം എല്‍ എമാര്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നതായാണ് എ ഐ സി സി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. അതേസമയം,മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്. ബംഗളുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്.  ഞാൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു..പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നു.കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 45 നിയമസഭാംഗങ്ങളാണ് ഡി കെ ശിവകുമാറിനൊപ്പമുള്ളത്.ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • India

    പ്രവാചക നിന്ദ; മഹാരാഷ്ട്രയിൽ ഒരാൾ കൊല്ലപ്പെട്ടു

    മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.രണ്ട് പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പ്രവാചകനെയും മുസ്ലിംകളെയും നിന്ദിച്ചുള്ള കരണ്‍ സാഹു എന്നയാളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.സംഭവത്തിൽ 28 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.48 മണിക്കൂര്‍ ഇന്‍റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    ഏഷ്യാനെറ്റ് അവതാരകർക്കെതിരെ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

    തിരുവനന്തപുരം:ഏഷ്യാനെറ്റിൽ ചർച്ചക്കിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച കേസിൽ അവതാരകൻ വിനു വി ജോണിനും പാനലിസ്റ്റ് റോയ് മാത്യുവിനെതിരെയും നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. പോക്സോകേസ് മാപ്പു പറഞ്ഞാൽ തീരുന്നതല്ല എന്നും കമ്മീഷൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്‌ പത്രധർമത്തിന്റെ വിശാലമായ അർഥം ഉൾക്കൊള്ളാതെ വ്യാജവാർത്ത ഉണ്ടാക്കിയതും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇതിന്‌ ഉപയോഗിച്ചതും ഗൗരവത്തോടെ കാണണം.ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി ആവശ്യമാണെന്നും കമീഷൻ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ്‌ വ്യാജവാർത്ത നിർമിച്ച സംഭവത്തിൽ  പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് മേധാവിക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.

    Read More »
  • Local

    കോട്ടയത്ത് ഇന്ന് ഗതാഗത നിയന്ത്രണം

    2023  മേയ് 16 ന്  കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ   കോട്ടയം:സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ കോട്ടയം ജില്ലാതല പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയുടെ ഭാഗമായി പൊതുജനങ്ങളുടെ സൗകര്യാർഥം ഇന്ന്(മേയ് 16 ചൊവ) രാവിലെ 9.00 മുതൽ കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.  ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ സിമെന്റ് കവല ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് പാറേച്ചാൽ റോഡുവഴി തിരുവാതുക്കൽ-കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനിൽ എത്തണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ അവിടെനിന്ന്് ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും ടൗണിലേക്കും മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകണ്ട വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞും പോകേണ്ടതാണ്. ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ മാത്രം ചാലുകുന്ന് ജംഗ്ഷനിൽനിന്നും ബേക്കർ ജംഗ്ഷൻ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ് ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി…

    Read More »
Back to top button
error: