Month: May 2023
-
India
മോദി കഴിവുകെട്ടവൻ;നിര്‍മല സീതാരാമന്റെ ഭർത്താവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകര്‍. ഭരണത്തില്‍ മോദിയുടെ കാര്യക്ഷമമല്ലെന്നും എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാകര്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. “സാമ്ബത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്‌മ അമ്ബരപ്പിക്കുന്നു. 2024ല്‍ മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് സര്‍വനാശമുണ്ടാകും.സമ്ബദ്‌വ്യവസ്ഥ പൂര്‍ണ തകര്‍ച്ചയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്ബദ്‌വ്യവസ്ഥയില്‍ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു.എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളില്‍ അദ്ദേഹം കാര്യക്ഷമനാണ്.”-ഡോ. പ്രഭാകര്‍ പറഞ്ഞു
Read More » -
Food
ഇങ്ങനെ കൃഷി ചെയ്താൽ മൾബറിയിൽ നിറയേ ഫലം കായ്ക്കും
മോറേസ്യ കുടുംബത്തിൽ പെടുന്ന ചെടിയാണ് മൾബറി. ഇന്ത്യയിലുടനീളം ഇത് കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വാണിജ്യ സാധ്യത ഇല്ലാത്തതിനാൽ ആണ് കേരളത്തിൽ ഇത് വ്യാപകമായി ഇല്ലാത്തത്. എന്നാൽ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങൾ സ്ഥല പരിമിതി ഉള്ള ആളാണെങ്കിൽ നിങ്ങൾക്ക് കണ്ടെയ്നറിൽ തന്നെ ഇത് വളർത്തിയെടുക്കാം. ഒരു കുറ്റിച്ചെടിയാണ് മൾബറി മരം. ചില ഇനം ഇനങ്ങൾ 30 അടി ഉയരത്തിൽ കൂടുതലാകുമെങ്കിലും മരം വെട്ടിമാറ്റാനും ഉയരം നിയന്ത്രിക്കാനും കഴിയും. ഏത് കാലാവസ്ഥയിലും മൾബറി വളരും എന്നത് ഒരു പ്രത്യേകത ആണ്. ചെടിയുടെ 100 ലധികം ഇനങ്ങളുണ്ടെങ്കിലും പത്തോ അതിലധികമോ ഇനങ്ങൾ മാത്രമാണ് കൃഷി ചെയ്യുന്നത്. മരത്തിന്റെ വലിപ്പവും പഴങ്ങളുടെ രുചിയും കൃഷിയനുസരിച്ച് വ്യത്യാസപ്പെടുന്നു. കായ്ക്കുന്ന എല്ലാ മൾബറി ഇനങ്ങളെയും അവയുടെ പഴങ്ങളുടെ നിറമനുസരിച്ച് മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു – ചുവപ്പ്, വെള്ള, കറുപ്പ്. ഇരുണ്ട മൾബറികൾ മധുരവും കൂടുതൽ സ്വാദുള്ളതുമാണെന്ന് ശ്രദ്ധിക്കുക. ഇനങ്ങൾ ധാരാളം മൾബറി ട്രീ…
Read More » -
India
മുന്‍ ബി.ജെ.പി. സര്‍ക്കാരിനെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ഗഹ്‌ലോത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സച്ചിന്‍ പൈലറ്റ്
ജയ്പുർ: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അഞ്ചു ദിവസം നീണ്ടു നിന്ന അഴിമതി വിരുദ്ധ പദയാത്ര സമാപിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്തുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെ മുൻ ബി.ജെ.പി. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സച്ചിൻ യാത്ര ആരംഭിച്ചത്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെതിരെയുള്ള ആരോപണങ്ങളിൽ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു സമാപന യോഗത്തിൽ സച്ചിന്റെ അന്ത്യശാസനം. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഗഹ്‌ലോത് സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സച്ചിൻ മുന്നറിയിപ്പു നൽകി. രാജസ്ഥാനിലെ പി.എസ്.സി ഉത്തരക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. അതേസമയം സച്ചിന്റെ പദയാത്രയെ കുറിച്ച് പാർട്ടി ഹൈക്കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഗഹലോതും സച്ചിനുമായുള്ള പരസ്യകലഹം വഷളായതോടെ സച്ചിന്റെ നീക്കങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. 2020-ൽ സച്ചിന്റെ നേതൃത്വത്തിൽ സംസ്ഥാനസർക്കാരിനെതിരേ നടത്തിയ അട്ടിമറിനീക്കത്തിന് തടയിടാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും രണ്ട് ബി.ജെ.പി.…
Read More » -
NEWS
ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍
ലണ്ടന്‍: ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനത്തിനിടയ്ക്കായിരുന്നു മന്ത്രി ‘പുതിയ ആശയം’ പങ്കുവച്ചത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ല എന്നും സുവെല്ല ബ്രേവര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെയാക്കി കുറയ്ക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഈ വര്‍ഷം യു.കെയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ഏഴു ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം തവണയാണ് ഇന്ത്യന്‍ വംശജയായ സുവെല്ല ബ്രേവര്‍മാന്‍ ബ്രിട്ടന്റെ ആഭ്യന്തര മന്ത്രിയാകുന്നത്. നേരത്തെ ലിസ് ട്രസ്സിന്റെ കാബിനറ്റിലിരിക്കെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച സുവെല്ല ബ്രേവര്‍മാന്‍ റിഷി സുനാക് അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.
Read More » -
Health
ഓർമ്മക്കുറവ്, ബുദ്ധിശക്തി കുറയൽ, അൽഷിമേഴ്‌സ്… വാഹനങ്ങളുടെ വായു മലിനീകരണം തലച്ചോറിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം
ട്രാഫിക് സംബന്ധമായ വായു മലിനീകരണം തലച്ചോറിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഓർമ്മക്കുറവ്, ബുദ്ധിശക്തി കുറയൽ, അൽഷിമേഴ്‌സ് തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി കാലിഫോർണിയ ഇർവിൻ സർവകലാശാലയുടെ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. വായു മലിനീകരണവും അൽഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം ആശങ്കാജനകമാണെന്നും യുസിഐ പ്രോഗ്രാമിലെ എൻവയോൺമെന്റൽ ആൻഡ് ഒക്യുപേഷണൽ ഹെൽത്തിന്റെ അസോസിയേറ്റ് പ്രൊഫസറായ മസാഷി കിറ്റാസാവ പറഞ്ഞു. കിറ്റാസാവയും സംഘവും രണ്ട് പ്രായത്തിലുള്ള എലികളെ ഇതിനായി പരീക്ഷിക്കുകയും താരതമ്യം ചെയ്യുകയും ചെയ്തു. മൂന്നു ഒമ്പതും മാസം വീതം പ്രായമുള്ള ഒരു കൂട്ടം എലികളിലാിയരുന്നു പരീക്ഷണം. ഗവേഷകർ പുറത്തുനിന്നും ശേഖരിച്ച അന്തരീക്ഷവായുവിൽ ആദ്യ ഗ്രൂപ്പിലെ എലികളെ 12 ആഴ്‌ച താമസിപ്പിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് എലികളെ ശുദ്ധീകരിക്കപ്പെട്ട വായുവിലും താമസിപ്പിച്ചു. അന്തരീക്ഷത്തിലെ കണികാ പദാർത്ഥങ്ങളുടെ ആഘാതസാധ്യത നിർണ്ണയിക്കാനാണ് വ്യത്യസ്ത പ്രായങ്ങൾ ഉപയോഗിച്ചത്. അതായത് യുവാക്കളിലും പ്രായമായവരിലും ഇതെങ്ങനെ ബാധിക്കും എന്നായിരുന്നു അന്വേഷണം. തുടർന്നാണ് ഗവേഷകർ പുതിയ നിഗമനത്തിൽ എത്തിയത്.…
Read More » -
Business
20 ലക്ഷത്തിലധികം ടൊയോട്ട വാഹന ഉടമകൾ ഡാറ്റ ചോർച്ചയുടെ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്
ജപ്പാനിലെ 20 ലക്ഷത്തിലധികം ടൊയോട്ട വാഹന ഉടമകൾ ഡാറ്റ ചോർച്ചയുടെ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ജപ്പാനിൽ മാത്രം മൊത്തം 2.15 ദശലക്ഷം ഉപയോക്താക്കളെ വാഹന ഡാറ്റാ ലംഘനം ബാധിച്ചതായി ജാപ്പനീസ് വാഹന നിർമ്മാതാവ് തുറന്നുപറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. 2012 മുതൽ അതിന്റെ പ്രധാന ക്ലൗഡ് സേവന പ്ലാറ്റ്‌ഫോമുകൾക്കായി സൈൻ അപ്പ് ചെയ്‌ത ഉപഭോക്താക്കളെ ചോർച്ച ബാധിച്ചതായി കമ്പനി പറയുന്നു. ചില പിശകുകൾ കാരണം ഡാറ്റ ഒരു പതിറ്റാണ്ടായി പൊതുവായി ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ജാപ്പനീസ് ന്യൂസ്‌റൂമിൽ പ്രസിദ്ധീകരിച്ച സുരക്ഷാ അറിയിപ്പ് അനുസരിച്ച്, ഡാറ്റാബേസ് തെറ്റായ കോൺഫിഗറേഷനിൽ നിന്നാണ് ഡാറ്റാ ലംഘനം ഉണ്ടായത്. പാസ്‌വേഡ് ഇല്ലാതെ ആർക്കും അതിലെ ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാം എന്ന നിലയിലായിരുന്നു ഈ ഡാറ്റകൾ എന്നാണ് റിപ്പോർട്ടുകൾ. 2013 നവംബറിൽ ആരംഭിച്ച പ്രശ്‌നം ഈ വർഷം ഏപ്രിൽ പകുതി വരെ നീണ്ടുനിന്നതായും പാസ്‍വേഡ് ഇല്ലാതെ പൊതുവായി സജ്ജീകരിച്ചതാണ് പ്രശ്‍നത്തിലേക്ക് നയിച്ചതായും ഇതൊരു മാനുഷിക പിശകിൽ നിന്ന് ഉടലെടുത്തതാണെന്നും റോയിട്ടേഴ്‌സിനെ…
Read More » -
LIFE
ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തു
കൊച്ചി: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്‍റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ്…
Read More » -
Kerala
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി തിരക്കിലാണ്! എഐ ക്യാമറ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് വൈകും
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് വൈകും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ മുഹമ്മദ് ഹനീഷ് ആശുപത്രി സംരക്ഷണ ഓർഡിനൻസിന്റെ തിരക്കിലെന്നാണ് വിശദീകരണം. ക്യാമറ പദ്ധതിയിലെ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് അന്തിമമാക്കുമെന്നും പറയുന്നു. എന്നാൽ കെൽട്രോൺ നടത്തിയ നിയമലംഘനങ്ങളും കരാർ വിശദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് അടിയന്തര പ്രാധാന്യത്തോടെ സമർപ്പിക്കേണ്ടതില്ലെന്ന ധാരണ സർക്കാരിലുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ട് വിശദാംശങ്ങൾ കൂടി അറിഞ്ഞ ശേഷം നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. റോഡ് ക്യാമറ പദ്ധതിയിൽ ആരോപണമുന്നയിച്ചത് കരാർ കിട്ടാത്തവരല്ല, അഴിമതി കാരണം പിൻമാറിയ കമ്പനികളെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കർണാടകയിൽ നാൽപതു ശതമാനം കമ്മീഷനെങ്കിൽ കേരളത്തിൽ 80 ശതമാനാണ് കമ്മീഷനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടവേളക്ക് ശേഷമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റോഡിലെ ക്യാമറ വിവാദത്തിൽ ആരോപണവുമായി എത്തുന്നത്. കരാർ കിട്ടാത്തവരാണ് പദ്ധതിയിൽ അഴിമതി ആരോപിക്കുന്നതെന്ന…
Read More » -
Crime
ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ് വിധിച്ചു
കൊല്ലം: ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മാർച്ച് 20 നായിരുന്നു കൊലപാതകം. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ബ്യൂട്ടീഷൻ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകൾ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചർ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ ചുവടുപിടിച്ച് നടന്ന വിശദമായ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു. സുചിത്രയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച സൈബർസെൽ, വടകര സ്വദേശിയായ പ്രശാന്ത് എന്ന ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വർഷത്തോളമായി സുചിത്ര പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു. അന്വേഷണത്തിൽ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകൾ…
Read More » -
Business
സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ച് ബജാജ് ഫിനാൻസ്; മുതിർന്ന പൗരൻമാർക്ക് 8.60 ശതമാനം പലിശ!
സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ച് ബജാജ് ഫിനാൻസ്. ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ 40 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2023 മെയ് 10 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. നിരക്ക് വർധനവിലൂടെ മുതിർന്ന പൗൗരൻമാർക്കാണ് കൂടുതൽ നേട്ടം ലഭിക്കുക. മുതിർന്ന പൗരന്മാർക്കുള്ള 44 മാസത്തെ പ്രത്യേക കാലാവധിയിലുളള നിക്ഷേത്തിന് വാർഷികലിശ നിരക്ക് 8.60 ശതമാനമായാണ് ഉയർത്തിയത്. 36 മാസം മുതൽ 60 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ എഫ്ഡി നിരക്കുകൾ 40 ബേസിസ് പോയിന്റുകൾ പുതുക്കിയിട്ടുണ്ട് . അതായത് ഈ കാലയളവിലെ നിക്ഷേപങ്ങൾക്ക് , 60 വയസ്സിന് താഴെയുള്ള നിക്ഷേപകർക്ക് പ്രതിവർഷം 8.05 ശതമാനം പലിശനിരക്കാണ് ബജാജ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. 36 മാസം മുതൽ 60 മാസം വരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.30 ശതമാനം വരെ വാർഷികപലിശനിരക്കും ലഭ്യമാക്കും. പുതിയ നിക്ഷേപകർക്കും, അഞ്ച് കോടിവരെയുള്ള നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാക്കിയ ശേഷം നിക്ഷേപം പുതുക്കുന്നവർക്കുമാണ് പുതിയ…
Read More »