ചെന്നൈ: അഞ്ചുപേരെ വിവാഹം കഴിച്ച് പണവും ആഭരണവും കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു.മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് പിടിയിലായത്.
ആറാമത് വിവാഹം കഴിച്ചയാളുടെ സേലത്തെ വീട്ടില്‍നിന്നാണ് മഹാലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്തത്.അഞ്ചാം വിവാഹത്തട്ടിപ്പിനിരയായ വിഴുപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയിലാണ് നടപടി.
കല്യാണത്തിന് രണ്ടു ദിവസത്തിനു ശേഷം ഭാര്യയെ കാണാതായതോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു.അന്വേഷണത് തില്‍ മഹാലക്ഷ്മി സേലത്തുണ്ടെന്ന് മനസ്സിലാക്കി പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
മണികണ്ഠന്റെ വീട്ടില്‍നിന്ന് 10 പവന്റെ ആഭരണങ്ങളും 50000 രൂപയുമായി ഇറങ്ങിപ്പോയ മഹാലക്ഷ്മി പിന്നീട് സിങ്കരാജ് എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചു ജിവിക്കുകയായിരുന്നുവത്രെ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan