KeralaNEWS

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം യാത്ര;മൂന്നാറില്‍ സഞ്ചാരികളുടെ വന്‍തിരക്ക്

മൂന്നാര്‍ : മധ്യവേനലവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കവെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍തിരക്ക്.പ്രളയം, കോവിഡ് എന്നിവയ്ക്കു ശേഷം ഇതാദ്യമായാണു മൂന്നാറില്‍ വിനോദസഞ്ചാരികളുടെ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത്.
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം യാത്രകളുടെ ഭാഗമായി മിക്ക ഡിപ്പോകളിൽ നിന്നും മൂന്നാറിലേക്ക് സഞ്ചാരികളെ എത്തിക്കുന്നുണ്ട്.ഇതും തിരക്ക് വർധിക്കാൻ ഒരു കാരണമാണ്.

ആളുകൾ കൂടുതലായി എത്തുന്ന ‍രാജമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി അനുഭവപ്പെടുന്നത്.മറ്റു കേന്ദ്രങ്ങളായ ഫ്ലവര്‍ ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക്, ടോപ് സ്റ്റേഷന്‍, ഇക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും വന്‍ സന്ദര്‍ശകത്തിരക്കാണ് അനുഭവപ്പെടുന്നത്.

 

സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ  കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറില്‍ മുറികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: