
ബംഗളൂരു:എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ തന്നെയാവും മുഖ്യമന്ത്രിയെന്ന് സൂചന.85 എം എല്‍ എമാര്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നതായാണ് എ ഐ സി സി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്.
അതേസമയം,മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്. ബംഗളുരു വിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്.
ഞാൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു..പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നു.കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
45 നിയമസഭാംഗങ്ങളാണ് ഡി കെ ശിവകുമാറിനൊപ്പമുള്ളത്.ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan