KeralaNEWS

ഏഷ്യാനെറ്റ് അവതാരകർക്കെതിരെ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം:ഏഷ്യാനെറ്റിൽ ചർച്ചക്കിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച കേസിൽ അവതാരകൻ വിനു വി ജോണിനും പാനലിസ്റ്റ് റോയ് മാത്യുവിനെതിരെയും നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. പോക്സോകേസ് മാപ്പു പറഞ്ഞാൽ തീരുന്നതല്ല എന്നും കമ്മീഷൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ്‌ പത്രധർമത്തിന്റെ വിശാലമായ അർഥം ഉൾക്കൊള്ളാതെ വ്യാജവാർത്ത ഉണ്ടാക്കിയതും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇതിന്‌ ഉപയോഗിച്ചതും ഗൗരവത്തോടെ കാണണം.ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി ആവശ്യമാണെന്നും കമീഷൻ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ്‌ വ്യാജവാർത്ത നിർമിച്ച സംഭവത്തിൽ  പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് മേധാവിക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: