ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവായ ജൂണ്‍ 09 മുതല്‍ ജൂലായ് 31 വരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന രക്ഷാ ബോട്ടുകളിലേക്ക് കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു.
അപേക്ഷകർ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് പരിശീലനം പൂര്‍ത്തിയാക്കിയവരും 20 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ആയിരിക്കണം. കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇതിനു മുമ്ബ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് , മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, മുന്‍ പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 20 ന് 5 മണിയ്ക്ക് മുമ്ബായി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷന്‍, വിഴിഞ്ഞം- കാര്യാലയത്തില്‍ കിട്ടത്തക്ക വിധം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.