KeralaNEWS

എസ്എസ്എൽസി, ഹയർസെക്കൻഡറി ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ  2022-23 അധ്യയന വര്‍ഷത്തെ
ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.
കായികം, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍ എസ് എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ആണ് ഉയർത്തിയിരിക്കുന്നത്.

അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100 ഗ്രേസ് മാര്‍ക്ക് ലഭിക്കും.രണ്ടാം സ്ഥാനക്കാര്‍ക്ക് 90 മാര്‍ക്കാണ് നല്‍കുക.മൂന്നാം സ്ഥാനക്കാര്‍ക്ക് 90 ഉം അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 75 ഉം ഗ്രേസ് മാര്‍ക്ക് ലഭിക്കും.ദേശീയ മത്സരങ്ങളില്‍ ഒന്നം സ്ഥാനക്കാര്‍ക്ക് 50 മാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്ക് 40 ഉം മൂന്നാം സ്ഥാനക്കാര്‍ക്ക് 30 ഉം ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 ഉം മാര്‍ക്ക് നല്‍കും.

 

ഹയര്‍ സെക്കന്‍ഡറി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന് 25 ഗ്രേസ് മാര്‍ക്ക് ലഭിക്കും. രാജ്യപുരസ്‌കാര്‍, ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് എന്നിവ ലഭിക്കുന്നവര്‍ക്ക് 40 ഗ്രേസ് മാര്‍ക്ക് ലഭിക്കും. രാഷ്ട്രപതി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സില്‍ 50 മാര്‍ക്ക് ലഭിക്കും.റിപ്പബ്ലിക് ഡേ ക്യാമ്ബില്‍ പങ്കെടുക്കുന്ന വളണ്ടിയേഴ്‌സിന്റെ ഗ്രേസ് മാര്‍ക്ക് 40 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Back to top button
error: