Month: May 2023

  • Kerala

    കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം; അറസ്റ്റ്

    കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം.അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്.   മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്.യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു സംഭവം.ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു.ഇതിനിടെ യാതൊരു കാരണവുമില്ലാതെ ഡോക്ടറെ അസഭ്യം വിളിക്കുകയും തുടർന്ന് കയ്യേറ്റം ചെയ്യുകയുമായിരുന്നു.ബഹളം കേട്ട് ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്ന  പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Read More »
  • Local

    ബൈക്കപകടത്തിൽ യുവാവ്  മരിച്ചു

    പത്തനംതിട്ട: പന്തളം കുരമ്പാലയിൽ ഇന്ന് പുലർച്ചെ  ഉണ്ടായ ബൈക്കപകടത്തിൽ യുവാവ്  മരിച്ചു.  പൂഴിക്കാട്, തവളംകുളം സോമാലയത്തിൽ വേണുവിൻ്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

    Read More »
  • Kerala

    സ്കൂൾ വിദ്യാർഥിനി മരക്കൊമ്പ് തലയിൽവീണു മരിച്ചു

    കുമളി:ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർഥിനി മരക്കൊമ്പ് തലയിൽവീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണു മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്.തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു

    Read More »
  • Kerala

    എന്‍ജിനിയറിങ്/ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ നാളെ

    തിരുവനന്തപുരം:ഈ അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്/ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM 2023)- നാളെ (ബുധനാഴ്ച) നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്.സംസ്ഥാനത്ത് 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിങ് ലൈസന്‍സ്/പാസ്പോര്‍ട്ട്/പാന്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐഡി, ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം.അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളത്തിലെ സര്‍ക്കാര്‍/കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ഫാര്‍മസി കോളേജുകളിലേയ്ക്കുള്ള പ്രവേശനം കീം 2023 പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്. വിവരങ്ങള്‍ക്ക്: https://cee.kerala. gov.in ഹെല്‍പ് ലൈന്‍ നമ്ബര്‍ : 04712525300

    Read More »
  • Movie

    ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത ജയന്റെ അവസാന കാലചിത്രം ‘ഇടിമുഴക്കം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 43 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ജന്മിത്തത്തിന്റെ അസ്തമയ കാലത്ത് ജനാധിപത്യത്തിന്റെ ഉദയവുമായി ‘ഇടിമുഴക്കം’ എത്തിയിട്ട് 43 വർഷം. ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ഈ ജയൻ ചിത്രം 1980 മെയ് 16 ന് റിലീസ് ചെയ്‌തു. ജയൻ അന്തരിച്ച 1980 ൽ ജയന്റെ ഏതാണ്ട് 20 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കന്നഡ ചലച്ചിത്രകാരൻ എസ് ആർ പുട്ടണ്ണയുടെ കഥയാണ് ‘ഇടിമുഴക്ക’ത്തിന് പ്രചോദനം. ജന്മിയായ വല്യമ്പ്രാൻറെ (ബാലൻ കെ നായർ) പണിക്കാരനാണ് ഭീമൻ (ജയൻ). പണിക്കാരന് പ്രണയം നിഷേധിച്ചപ്പോൾ ഏമാനെ വിട്ട് അയാൾ പോയി. ചവിട്ടുന്ന കാലിനെ പൂജിക്കുന്ന ഏർപ്പാടിനെ എതിർക്കാൻ ഭീമനൊപ്പം നാട്ടിൽ ബിഎ പാസ്സായ ജോസും (രതീഷ്) ഏമാന്റെ സഹോദരിയുടെ മകനും (ജനാർദ്ദനൻ) മറ്റ് രണ്ട് പേരും ചേരുന്നു. തിന്മയെ തച്ചുടയ്ക്കാൻ ഈ അഞ്ച് പേരും ഒരുമിക്കുന്നതോടെ പുതിയൊരു ധർമ്മയുദ്ധത്തിന് കളമൊരുങ്ങി. ജന്മിമാരുടെ അടുത്ത തലമുറ കൂടുതൽ തട്ടിപ്പുകളേ നടത്തൂ എന്ന കഥാഗതിയിൽ അന്തിമവിജയം നന്മയ്ക്കാണ്. ശ്രീകുമാരൻ…

    Read More »
  • NEWS

    സ്ത്രീവേഷം ധരിച്ചെത്തി മുന്‍ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

    റിയാദ്: സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ അലി ബിന്‍ അഹ്‌മദ് ബിന്‍ അലി അല്‍ മുഅലമിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന തുരായ ബിന്‍ത് അബ്ദുല്ല ബിന്‍ മഹ്ദി അല്‍ മൈദാനി എന്ന യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് നേരെത്തെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ പിരിഞ്ഞ ശേഷവും മുന്‍ ഭാര്യയോട് വൈരാഗ്യം വച്ചു പുലര്‍ത്തിയ പ്രതി ഒടുവില്‍ സ്ത്രീ വേഷത്തിലെത്തി അവരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. കേസിന്റെ അപ്പീലുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വധശിക്ഷ ശരിവെയ്ക്കുകയും തുടര്‍ നടപടികള്‍ക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഖത്തീഫ് ഗവര്‍ണറേറ്റില്‍ വെച്ച് ശനിയാഴ്ച ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം…

    Read More »
  • Kerala

    ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി

    കൊച്ചി: ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ഇരുപതാം തീയതിയിലെ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, 21-ാം തീയതി കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ്, നാഗര്‍കോവില്‍-ബംഗളൂരു പരശുറാം എക്സ്പ്രസ്, കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ്, 22ലെ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്, നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 21-ാംതീയതിയിലെ വേണാട് എക്സ്പ്രസ് എറണാകുളത്തും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.  

    Read More »
  • NEWS

    ഇനി പലതും നടക്കും! റോബിനും, രജിത്ത് കുമാറും വീണ്ടും ബിഗ്‌ബോസിലേക്ക്

    ആവേശകരമായ അന്‍പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവില്‍ പതിമൂന്ന് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കന്‍ മട്ടാണ് സീസണ്‍ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം. വീക്കിലി ടാസ്‌കിനിടെ മാത്രമാണ് ഹൗസില്‍ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകര്‍ പറയുന്നു. ലൈവ് കാണാന്‍ പോലും താല്പര്യമില്ലെന്ന് ഇവര്‍ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈല്‍ഡ് കാര്‍ഡ് വേണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമര്‍ ലുലുവിനോ വീട്ടില്‍ ആവേശം നിറയ്ക്കാന്‍ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവില്‍ വൈല്‍ഡ് കാര്‍ഡായി എത്തിയ അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തില്‍ സംശയമാണ്. സീസണ്‍ അഞ്ചിനും മത്സരാര്‍ത്ഥികള്‍ക്കും…

    Read More »
  • India

    തീരുമാനിച്ചുറപ്പിച്ച് ഡി.കെ ഡല്‍ഹിയിലേക്ക്; എം.എല്‍.എമാരുടെ പിന്തുണയില്‍ സിദ്ദു മുന്നില്‍

    ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ നിരീക്ഷകരുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. വിഷയത്തില്‍ സമവായം കണ്ടെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച സുര്‍ജേവാല, ”ഇന്ന് രാത്രികൂടി കാത്തിരിക്കൂ”വെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. സുശീല്‍കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം, ചര്‍ച്ചയ്ക്കായി ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡല്‍ഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്ന ഡികെ, ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയേക്കും. ആദ്യം ഡല്‍ഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റി ഉടന്‍ തന്നെ പോകുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് വയറിന് സുഖമില്ലാത്തതിനാല്‍ തിങ്കളാഴ്ച പോകുന്നില്ലെന്ന് അറിയിച്ചത്. അതേസമയം, കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും…

    Read More »
  • വില്ലുപുരം വിഷമദ്യ ദുരന്തംത്തില്‍ മരണം 18 ആയി; 410 പേര്‍ അറസ്റ്റില്‍

    ചെന്നൈ: തമിഴ്നാട് വില്ലുപുരം വ്യാജമദ്യ ദുരന്തത്തില്‍ മരണം പതിനെട്ടായി. വില്ലുപുരം, ചെങ്കല്‍പ്പേട്ട് എസ്പിമാരെ സസ്പെന്‍ഡ് ചെയ്തു. പത്തു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ വ്യാജമദ്യം സൂക്ഷിച്ച 410 പേര്‍ അറസ്റ്റിലായി. നിലവില്‍ 38 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 10പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. വില്ലുപുരത്ത് മാത്രം 13പേര്‍ മരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ സഹായമായി 50,000 രൂപയും പ്രഖ്യാപിച്ചു.  

    Read More »
Back to top button
error: