മലപ്പുറം: ആരാധനയ്ക്കൊപ്പം ആതുരസേവനവും ഉറപ്പാക്കി കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്റർ ഇന്ന് നാടിന് സമർപ്പിക്കും.പകൽ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സെന്റർ ഉദ്ഘാടനം ചെയ്യും.
ഒരു ദേവസ്വത്തിന്റെ കീഴിൽ ആദ്യമായാണ് ഡയാലിസിസ് കേന്ദ്രം ഒരുക്കുന്നത്. 6 ഏക്കർ ഭൂമിയിൽ വ്യക്കയുടെ ആകൃതിയിലാണ് പൂർണ്ണമായും ശീതീകരിച്ച ആശുപത്രി മന്ദിരം നിർമിച്ചിട്ടുളളത്.നിലവിൽ 10 ഡയാലിസിസ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.15 യൂണിറ്റുകൾ കൂടി ഉടനെ സ്ഥാപിക്കും.ഇതോടെ പ്രതിദിനം 100 പേർക്ക് ഡയാലിസിസ് ചെയ്യാനാകും.
അടുത്ത ഘട്ടമായി വൃക്ക മാറ്റിവയ്ക്കലടക്കം സൗകര്യങ്ങളുള്ള നെഫ്രോളജി റിസർച്ച് സെന്റർ ആരംഭിക്കും.മലബാർ ദേവസ്വത്തിന്റെ കീഴിലാണ് സെന്റർ.