Month: May 2023
-
Local
ഡബിൾ ഡക്കറിലേറി സൗജന്യമായി നഗരം ചുറ്റണോ? എങ്കിൽ കോട്ടയത്തേക്ക് വരൂ…
കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കറിലേറി സൗജന്യമായി നഗരം ചുറ്റണോ? എങ്കിൽ കോട്ടയത്തേക്ക് വരൂ… സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോട്ടയത്തെത്തിച്ച ഡബിൾ ഡെക്കറിൽ പൊതുജനങ്ങൾക്കും സഞ്ചരിക്കാം. തിരുവനന്തപുരത്ത് നിന്നാണ് കെ. എസ്. ആർ. ടി.സി. ഡബിൾ ഡക്കർ ബസ് കോട്ടയത്ത് എത്തിയത്. ഡബിൾ ഡക്കറിന്റെ ആദ്യ യാത്ര സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. മേളയുടെ ഭാഗമായുള്ള കെ എസ് ആർ ടി സി യുടെ സ്റ്റാളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് ജനങ്ങൾക്ക് സൗജന്യമായി നഗരം ചുറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ബസിന്റെ ഇരു നിലകളിലുമായി 35 വീതം സീറ്റുകളാണുള്ളത്. ഒരേ സമയം 70 പേർക്ക് ബസിൽ യാത്ര ചെയ്യാൻ സാധിക്കും. നാഗമ്പടത്ത് നിന്നും ആരംഭിച്ച് ബേക്കർ ജംഗ്ഷൻ ചുറ്റി ശാസ്ത്രി റോഡിലൂടെ തിരിച്ച് നാഗമ്പടത്തേക്ക് എത്തുന്ന…
Read More » -
Local
എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകൾ തുറന്നു, തിരക്കേറി; മേളയിൽ നാളെ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വിവിധ സ്റ്റാളുകളും പവലിയനുകളും സന്ദർശിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്താണ് എന്റെ കേരളം പ്രദർശന വിപണന മേള 2023 നടക്കുന്നത്. വ്യവസായ, വിവിധവകുപ്പുകളുടെ തീം സ്റ്റാൾ, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഭക്ഷ്യമേള, സേവന സ്റ്റാളുകൾ എന്നിവ മേളയുടെ മുഖ്യ ആകർഷണമാണ്. സർക്കാർ ചീഫ് ഡോ: എൻ ജയരാജ്, എം.എൽ.എമാരായ സി കെ ആശ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു. എന്റെ കേരളം പ്രദർശനവിപണന മേളയിൽ നാളെ രാവിലെ 10-12ന് സെമിനാർ – ആന്റി ബയോട്ടിക് ഉപയോഗവും പ്രതിരോധവും. ഉദ്ഘാടനം: തോമസ് ചാഴികാടൻ എം.പി. മോഡറ്റേറ്റർ ഡോ. എസ്. ശങ്കർ: (പ്രിൻസിപ്പൽ മെഡിക്കൽ കോളജ്…
Read More » -
Local
വൈക്കം സത്യഗ്രഹം ശതാബ്ദി ചരിത്രം വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രവേശന കവാടം
കോട്ടയം: വൈക്കം സത്യഗ്രഹം ശതാബ്ദി ചരിത്രം വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രവേശന കവാടം. സത്യഗ്രഹത്തിന്റെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും കാഴ്ചക്കാരെ നയിക്കുന്ന രീതിയിലാണ് കവാടം തയാറാക്കിയിരിക്കുന്നത്. 23 അടി നീളത്തിലും 90 അടി വീതിയിലും തയ്യാറാക്കിയ കവാടത്തിൽ സത്യഗ്രഹത്തിന്റെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട്. വൈക്കം സത്യഗ്രഹം സ്മാരക പ്രതിമ, ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയിൽ വന്നിറങ്ങുന്ന ദൃശ്യം, സത്യാഗ്രഹസേനാനികളുടെ ചിത്രങ്ങൾ, പ്രതിമകൾ, മഹാറാണി സേതുലക്ഷ്മി മുൻപാകെയുള്ള മെമ്മോറാണ്ടം സമർപ്പണ ദൃശ്യം എന്നിവ പ്രധാന കവാടത്തിന് ഇരുവശത്തുമായി ചിത്രീകരിച്ചിരിക്കുന്നു. വൈക്കം സത്യഗ്രഹം നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സത്യഗ്രഹ ചരിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഒറ്റ കാഴ്ച്ചയിൽ ദൃശ്യമാകും വിധമാണ് കവാടം ഒരുക്കിയിരിക്കുന്നത്. കവാടത്തിന്റെ വലതു ഭാഗത്തു സത്യഗ്രഹത്തിനു തുടക്കം കുറിച്ച സമര സേനാനികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ എന്നിവർ തീണ്ടാപലക കൈകളിൽ ഉയർത്തി എറിയുന്ന പ്രതിമകളുണ്ട്. ഗാന്ധിജി വേമ്പനാട്ട് കായൽ കടന്നു വൈക്കം…
Read More » -
Local
എന്റെ കേരളം പ്രദർശനവിപണന മേളയ്ക്ക് കോട്ടയത്ത് തുടക്കം; പ്രോഗസ് റിപ്പോർട്ട് എല്ലാവർഷവും വീട്ടിലെത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സർക്കാരിന്റെ പ്രകടനത്തിന്റെ പ്രോഗസ് റിപ്പോർട്ട് വർഷാവർഷം ജനങ്ങൾക്കു വീട്ടിലെത്തിച്ചു കൊടുക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിൽ ഇല്ലെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. മേയ് 20ന് സംസ്ഥാനത്തിന്റെ വാർഷിക പ്രോഗസ് റിപ്പോർട്ട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പുകാർക്കു ക്ഷേമനിധി ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യസംസ്ഥാനമാണു കേരളത്തിലേത്. നിതി അയോഗ് മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാക്കണമെന്നു പറഞ്ഞ ഏഴു കാര്യങ്ങളിൽ കേരളമാണ് മുന്നിൽ. ക്ഷേമവികസനരംഗങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഒന്നും രണ്ടും പിണറായി സർക്കാർ നടപ്പാക്കിയത്. കോട്ടയം ജില്ലയും വികസനത്തിൽ മുന്നിലാണ്. എല്ലാ റോഡുകളും ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർന്നു. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനത്തെ ആദ്യജില്ലയായി മാറാനും കോട്ടയത്തിനു കഴിഞ്ഞു. കാർഷിക, വ്യവസായിക, ആരോഗ്യസംരക്ഷ രംഗത്തു ജില്ലയിൽ വൻ മുന്നേറ്റമാണ് ഉണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ആയിരം…
Read More » -
Kerala
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും.സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിർദേശിച്ചു. ഇതിന്റെ ഭാഗമായി ഓഫീസര്‍മാരും സ്കൂൾ അധികൃതരും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 22-ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ഗതാഗതം, തദ്ദേശസ്വയംഭരണം, ദേവസ്വം, പട്ടികജാതി- പട്ടികവർഗ – പിന്നാക്ക വിഭാഗ ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ നിർവഹിക്കും.
Read More » -
Kerala
റെയില്‍പാളത്തില്‍ കോണ്‍ക്രീറ്റ് കട്ട; പതിനാലു വയസ്സുകാരന്‍ പിടിയിൽ
പാലക്കാട്:റെയില്‍പാളത്തില്‍ കോണ്‍ക്രീറ്റ് കട്ട വച്ച പതിനാലു വയസ്സുകാരന്‍ പിടിയിലായി.തമിഴ്നാട് നാമക്കല്‍ സ്വദേശിയാണ് പിടിയിലായ കുട്ടി.ഇന്നലെ രാവിലെ 8.40ന് ഊട്ടറ ലെവല്‍ക്രോസില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് സംഭവം. ഊട്ടറയ്ക്കടുത്തു പാളത്തില്‍ സമാനമായ രീതിയില്‍ നേരത്തേയും കല്ലു വച്ചതായി കണ്ടെത്തിയിരുന്നു.അന്ന് ആ പ്രദേശത്തു സംശയാസ്പദമായി കണ്ടെത്തിയ കുട്ടിയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞുവിടുകയും കല്ലു നീക്കുകയുമായിരുന്നു.ഇന്നലെയും സംഭവമറിഞ്ഞ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇതേ കുട്ടിയെ കണ്ടതാണ് സംശയത്തിനിടയാക്കിയത്.ഇതോടെ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ നേരത്തെയും താൻ തന്നെയാണ് പാളത്തിൽ കല്ല് വച്ചതെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു. പാലക്കാട്ടേക്കു വരികയായിരുന്ന ചെന്നൈ എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്റെ മുന്‍ഭാഗത്തെ റെയില്‍ ഗാര്‍ഡില്‍ തട്ടി കട്ട തെറിച്ചതിനാലാണ് അപകടം ഒഴിവായത്. ഗാര്‍ഡില്‍ തട്ടിയില്ലായിരുന്നെങ്കില്‍ പാളം തെറ്റുന്നത് ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്കു സാധ്യതയുണ്ടായിരുന്നെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ശബ്ദം കേട്ടു ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണു സംഭവം തിരിച്ചറിഞ്ഞത്.പത്തു മിനിറ്റ് ഇവിടെ നിര്‍ത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണു ട്രെയിന്‍ യാത്ര തുടര്‍ന്നത്.ലോക്കോപൈലറ്റ്…
Read More » -
Kerala
രജിസ്ട്രേഷൻ നടപടികൾ ജില്ലയിലെ ഏതു രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ചെയ്യാൻ പദ്ധതി: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: രജിസ്ട്രേഷൻ വകുപ്പിന് മുൻ വർഷത്തെക്കാൾ 1200 കോടി രൂപയുടെ വരുമാന വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സമ്പൂർണ ഇ-സ്റ്റാമ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂർ, അഴിയൂർ, തിരുവള്ളൂർ, വില്യാപ്പിളളി കൊടക്കൽ, തൃപ്രയാർ, കോതമംഗലം എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോഴിക്കോട് രജിസ്‌ട്രേഷൻ കോംപ്ലക്‌സ്, വർക്കല സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണ ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു. ആധുനികവത്കരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ നടപടികൾ ജില്ലയിലെ ഏതു രജിസ്ട്രേഷൻ ഓഫീസിൽ നിന്നും പൂർത്തിയാക്കാവുന്ന തരത്തിൽ ലഘൂകരിക്കാനുള്ള പദ്ധതികൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ആധാരങ്ങൾ എല്ലാം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു. ആറു ജില്ലകളിൽ അതിന്റെ നടപടികൾ പൂർണമായിട്ടുണ്ട് – മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ചടങ്ങിൽ മോൻസ് ജോസഫ്…
Read More » -
Kerala
ബ്യൂട്ടീഷ്യനായ ഭര്‍തൃമതിയെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി, കൊലയ്ക്ക് ശേഷം പ്രതിയായ കാമുകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ ഭര്‍തൃമതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് (ചൊവ്വ) നാലു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. ഉദുമ ബാര മുക്കുന്നോത്തെ ബാലകൃഷ്ണന്റെ മകളും ബ്യൂട്ടീഷ്യനുമായ ദേവിക(36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ബോവിക്കാനം സ്വദേശിയും കാഞ്ഞങ്ങാട്ടേ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനുമായ സതീഷ് (36) നേരിട്ടു ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുതിയ കോട്ടയിലെ സപ്തഗിരി ലോഡ്ജില്‍ വച്ചാണ് സംഭവം. കൊല്ലപ്പെട്ട ദേവികയും സതീഷും അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം ഇരുവരുടെയും കുടുംബ പ്രശ്‌നത്തിലേക്കെത്തിയിരുന്നു. ദേവികക്കെതിരെ സതീഷിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മേല്‍പ്പറമ്പ് പൊലീസില്‍ ഇരു വിഭാഗക്കാരെയും വിളിച്ച് സംസാരിച്ചിരുന്നു. മുൻപ്രവാസിയായ സതീശൻ രണ്ടാഴ്‌ചയായി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയാണ്. ഇന്നാണ് ദേവിക ലോഡ്ജിലെത്തിയതെന്ന് ലോഡ്ജ് നടത്തിപ്പുകാർ പറഞ്ഞു. കൃത്യം നിർവ്വഹിച്ച ശേഷം വാതിൽപൂട്ടി തൊട്ടടുത്ത ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി കൊല നടത്തിയെന്ന കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. പൊലീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ ലോഡ്ജിലെത്തി…
Read More » -
Kerala
കഴക്കൂട്ടത്ത് സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണോദ്ഘാടനം നാളെ
തിരുവനന്തപുരം:കേരളത്തിൻ്റെ വ്യവസായ മുന്നേറ്റത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കാൻ സാധിക്കുന്ന ഐ.ടി/ഐ.ടി അനുബന്ധ വ്യവസായങ്ങൾക്കായി തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിൽ 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം ഒരുങ്ങുന്നു. 8 നിലകളിലായി നിർമ്മിക്കുന്ന സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.5000 പേർക്ക് പ്രത്യക്ഷമായും 7500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറി 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Read More » -
Kerala
പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കി
തിരുവനന്തപുരം:സംസ്‌ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക.സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ്. ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ നമ്മുടെ പെൺകുഞ്ഞുങ്ങൾ വളരട്ടെ…
Read More »