
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും.സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിർദേശിച്ചു.
ഇതിന്റെ ഭാഗമായി ഓഫീസര്‍മാരും സ്കൂൾ അധികൃതരും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 22-ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ഗതാഗതം, തദ്ദേശസ്വയംഭരണം, ദേവസ്വം, പട്ടികജാതി- പട്ടികവർഗ – പിന്നാക്ക വിഭാഗ ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ നിർവഹിക്കും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan