Month: May 2023
-
India
ദില്ലിയിൽ മാധ്യമപ്രവർത്തകനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് കേസ്
ദില്ലി : ദില്ലിയിൽ മാധ്യമപ്രവർത്തകനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് കേസ്. വിവേക് രഘുവൻഷി എന്ന മാധ്യമപ്രവർത്തകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡി ആർ ഡി ഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി വിദേശ ഏജൻസിക്ക് നൽകിയെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം. ഇത് സംബന്ധിച്ച് 12 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തി. അതേസമയം, ചാര പ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു…
Read More » -
Kerala
ഒരാഴ്ച മുമ്പ് വിവാഹം, ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് പരുക്കേറ്റ നവവധു മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ
ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ മരിച്ചു. കാര്‍ സ്‌കൂട്ടറിലിടിച്ചാണ് നവവധുവിനും ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റത്. കാസർകോട് പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ ഇന്ന് (ചൊവ്വ) രാത്രിയോടെ മരണപ്പെട്ടത്. കാല്‍ അറ്റു പോയ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 നാണ് എരിയാലില്‍ വച്ച് അപകടം സംഭവിച്ചത്. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌ക്കൂട്ടറില്‍ വരുന്നതിനിടെ എരിയാല്‍ ദേശീയ പാതയില്‍ എതിരെ വന്ന ഡസ്റ്റര്‍ കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌ക്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മംഗളൂരു ആശ്വപ്രതിലെത്തിച്ചെങ്കിലും യുവതി മരിച്ചു. അപകടവിവരമറിഞ്ഞ് കാസര്‍കാട് ടൗണ്‍ സി.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
Read More » -
LIFE
അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ
മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയിൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസിൽ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ഇത്. റിലീസിന് ശേഷം ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. പതിമൂന്ന് കൊല്ലം മുൻപ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടർന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. https://twitter.com/DisneyPlusHS/status/1658373935313076224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658373935313076224%7Ctwgr%5Ebd7daeceef3aa184c43257307896002d01c538c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDisneyPlusHS%2Fstatus%2F1658373935313076224%3Fref_src%3Dtwsrc5Etfw നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാർ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ്…
Read More » -
LIFE
രജിത്ത് സാർ എത്തി, ഉപദേശം തുടങ്ങി! ‘നീയാര് കാസനോവയോ?’ സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസൺ 5 അമ്പത് ദിവസം പിന്നിട്ടതിന് ശേഷം ബിബി ഹോട്ടൽ എന്ന വീക്കിലി ടാസ്കാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിലേക്ക് മുൻ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തി. ഇതുവരെ വീട്ടിലുള്ളവരുടെ കളികൾ എല്ലാം കണ്ട് വ്യക്തമായ ധാരണയോടെയാണ് ഇരുവരും എത്തുന്നത്. അതിനാൽ ടാസ്കിനിടെ പുറത്തുള്ള കാര്യങ്ങൾ അറിയാനും. മുൻ മത്സരാർത്ഥികൾ എന്ന നിലയിൽ ഉപദേശങ്ങൾ സ്വീകരിക്കാനും ഇപ്പോൾ വീട്ടിലുള്ള 13 പേരും ശ്രദ്ധ കാണിക്കുന്നുണ്ട്. ഇത്തരത്തിൽ രജിത്ത് കുമാർ സാഗറിന് വലിയ ഉപദേശമാണ് ബാത്ത് റൂം ഏരിയയിൽ വച്ച് നൽകിയത്. സാഗറിൻറെ ഇപ്പോഴത്തെ കളിയെക്കുറിച്ചാണ് രജിത്ത് കുമാർ ഉപദേശിച്ചത്. പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവർക്ക് മോശമായി തോന്നുന്നു എന്ന കാര്യം കൃത്യമായി തന്നെ രജിത്ത് സാഗറിനോട് പറഞ്ഞു. സെറീന, നദീറ വിഷയങ്ങൾ വ്യക്തമായി തന്നെ പറഞ്ഞായിരുന്നു രജിത്തിൻറെ ഉപദേശം. ഒരുഘട്ടത്തിൽ ‘നീയാര് കാസനോവയോ?’ എന്നും രജിത്ത്…
Read More » -
Kerala
കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു
തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരം ചടയമംഗലം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിലായിരുന്നു (വട്ടത്തിലാർ) അപകടം സംഭവിച്ചത്. തിരുവനന്തപുരം ഗവ.ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്. കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉല്ലാസത്തിന് പോയതായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്തു. നാളെ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടക്കും. സാനു തുളസീധരൻ, ജാനു തുളസീധരൻ സഹോദരങ്ങളാണ്.
Read More » -
India
കർണാടകയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കൂ, തീരുമാനം ഉടനെ ഉണ്ടാവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കൂ, തീരുമാനം ഉടനെ ഉണ്ടാവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയുമായുള്ള കൂടിക്കാഴ്ച്ച് ശേഷമാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. നേരത്തെ, ഖാർഗെ, ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും സംസാരിച്ചിരുന്നു. എന്നാൽ തുടർ ചർച്ച ഉണ്ടാവുന്നതിനാണ് സാധ്യത. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടർ ചർച്ചകൾക്ക് സാധ്യതയെന്നാണ് വിവരം. ഖാർഗെയുമായുള്ള ചർച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിരിക്കുകയാണ്. അതേസമയം, ഇരുവരുമായും ചർച്ച നടത്തിയ ഖാർഗെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ബെംഗളൂരുവിൽ നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്.…
Read More » -
Crime
ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ജെസിബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അമരാവതി ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ശിവാനന്ദൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അനൂപ് കുമാർ (38), എരുമേലി അമരാവതി ഭാഗത്ത് ചെറുവള്ളിയിൽ വീട്ടിൽ അനിൽകുമാർ മകൻ അശോധ് (30), എരുമേലി അമരാവതി ഭാഗത്ത് പള്ളിക്കുന്ന് വീട്ടിൽ പി.ജെ കുഞ്ഞ് മകൻ സുധീഷ് (37) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാവിലെ 8:30 മണിയോടെ ഇടക്കുന്നം സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന ജെ.സി.ബി മറ്റൊരു ടൂറിസ്റ്റ് ബസുമായി ഉരയുകയും വണ്ടിയിൽ നിന്ന് ഇറങ്ങി ടൂറിസ്റ്റ് ബസ് ഡ്രൈവറോട് സംസാരിക്കുന്നതിനിടയിൽ, ഇതിന്റെ പിന്നിലായി വന്ന മറ്റൊരു ടൂറിസ്റ്റ് ബസിൽ നിന്നും യുവാക്കൾ പുറത്തിറങ്ങുകയും ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ മൂവരെയും പിടികൂടുകയുമായിരുന്നു. ഇതിൽ ഒരാളായ…
Read More » -
Kerala
സഹപ്രവർത്തകന്റെ വിയോഗത്തിൽ വിതുമ്പി കോട്ടയത്തെ പോലീസ് കുടുംബം
കോട്ടയം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട രാമപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ വിതുമ്പി പോലീസ് കുടുംബം. പൊൻകുന്നം ഇരുപതാം മൈൽ, കടുക്കാമല വാഴേപറമ്പിൽ ജോബി ജോർജ് (51) ന്റെ മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് എടുത്തത് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു. രാമപുരത്ത് ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ചീട്ടുകളി നടക്കുന്നു എന്നറിഞ്ഞ് അന്വേഷിക്കാൻ എത്തിയ കെട്ടിടത്തിന് മുകളിൽ നിന്നും ജോബി ജോർജ് താഴെ വീഴുകയും,തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തങ്ങളുടെ സഹപ്രവർത്തകന്റെ മൃതദേഹം ഒരു നോക്ക് കാണുവാൻ വീട്ടിലും, ഹാളിലും, പള്ളി സെമിത്തേരിയിലുമായി ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് തടിച്ചുകൂടിയത്. മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ സാന്ത്വനമായി ജോബിയുടെ വീട്ടുകാർക്കൊപ്പം ഉണ്ടായിരുന്നു. മൃതദേഹം വസതിയിൽ നിന്നും പള്ളിയിലേക്ക് എടുക്കുമ്പോൾ നിറകണ്ണുകളോടെയാണ് പോലീസ് ഉദ്ധ്യോഗസ്ഥർ തോളിലേറ്റിയത്. പള്ളിയിലെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ പോലീസ് ഉദ്യോഗസ്ഥർ പള്ളി സെമിത്തേരിയിൽ നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവർത്തകന്റെ…
Read More » -
Local
എന്റെ കേരളം പ്രദർശന വിപണന മേള: സംഗീത ലഹരിയിൽ ആറാടി കോട്ടയം നഗരി; മേളയിലേക്ക് വരൂ, 360 ഡിഗ്രി സെൽഫിയിൽ സ്റ്റാറ്റസ് പാറിക്കാം!
കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ പാട്ടിന്റെ പാലാഴിയൊരുക്കി ദുർഗ വിശ്വനാഥും വിപിൻ സേവ്യറും. രാഗ താള ലയങ്ങൾ ഒത്തു ചേർന്ന സന്ധ്യയിൽ ഉദ്ഘാടനദിവസത്തെ സന്ധ്യയെ സംഗീത സാന്ദ്രമാക്കി. വൈകിട്ട് 6.30 മുതൽ തുടങ്ങിയ സംഗീത പരിപാടിയിൽ മികച്ച മെലഡികൾ തുടങ്ങി ആഘോഷത്തിരയിലാഴ്ത്തിയ അടിപൊളി പാട്ടുകളും മേളയ്‌ക്കെത്തിയവരുടെ മനസ് നിറച്ചു. നാളെ വൈകിട്ട് അക്മയുടെ മെഗാ ഷോ അരങ്ങേറും. വികസന കാഴ്ചകളുടെ പവലിയനിൽ പൊതുജനങ്ങൾക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന പ്രധാന ആകർഷണമാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. വികസന കാഴ്ചകളുടെ നടുവിലായി ഒരുക്കിയിരിക്കുന്ന ഈ സെൽഫി ബൂത്തിൽ കയറി നിന്നാൽ മതി 360 ഡിഗ്രിയിലുള്ള കിടിലൻ വീഡിയോകൾ റെഡി. ബാക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിയുംവിധം 17 സെക്കൻഡുള്ള വീഡിയോകൾ ഫോണിൽ ലഭ്യമാക്കാനുള്ള തൽസമയ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്റെ കേരളം പ്രദർശനവേദിയിലെ പി.ആർ.ഡി. പവിലിയനിലാണ് മേളയുടെ മുഖ്യആകർഷണമായ 360 ഡിഗ്രി സെൽഫി ബൂത്ത് ഒരുക്കിയിരിക്കുന്നത്.…
Read More » -
Local
കോട്ടയം നഗര വീഥികൾക്കു ഉത്സവഛായ പകർന്ന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഘോഷയാത്ര
കോട്ടയം: കേരളത്തിന്റെ സാംസ്‌കാര തനിമയും പ്രൗഢിയും സമന്വയിച്ച ഘോഷയാത്ര പ്രൗഢഗംഭീരമായി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര നഗര വീഥികൾക്കു ഉത്സവഛായ പകർന്നു. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി, വാദ്യമേളം തുടങ്ങി കേരള തനിമ നിറഞ്ഞു നിന്ന കലാരൂപങ്ങൾ മുഖ്യ ആകർഷണമായി. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ റോളർ സ്‌കെയ്റ്റിങ്, ബാൻഡ് മേളം എന്നിവ ഘോഷയാത്രക്ക് അകമ്പടിയായി. സഹകരണ വകുപ്പിന്റെ റാലിയാണ് ആദ്യം കടന്നു പോയത്. സഹകരണ വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികളായ സഹകാരി സാന്ത്വനം, റിസ്‌ക് ഫണ്ട് പദ്ധതി, സ്‌നേഹതീരം എന്നിവയുടെ പ്രാധാന്യം രേഖപ്പെടുത്തിയ പ്രചരണ വാഹനം റാലിയെ അനുഗമിച്ചു. 11 സർവീസ് സഹകരണ ബാങ്കുകളും പിന്നിൽ അണിനിരന്നു. കാർഷികവകുപ്പിന്റെ ഏറ്റവും വലിയ നേട്ടമായ ഞങ്ങളും കൃഷിയിലേക്ക് എന്ന ബാനറിന്റെ അകമ്പടിയോടെ കൃഷി രീതികൾ കാണിച്ചുതരുന്ന ഫ്‌ളോട്ടും ഘോഷയാത്രയുടെ ഭാഗമായി. പങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായത് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘോഷയാത്രയാണ്. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ…
Read More »