തിരുവനന്തപുരം:സംസ്‌ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക.സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ്.
ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ നമ്മുടെ പെൺകുഞ്ഞുങ്ങൾ വളരട്ടെ…