LocalNEWS

എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകൾ തുറന്നു, തിരക്കേറി; മേളയിൽ നാളെ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വിവിധ സ്റ്റാളുകളും പവലിയനുകളും സന്ദർശിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്താണ് എന്റെ കേരളം പ്രദർശന വിപണന മേള 2023 നടക്കുന്നത്. വ്യവസായ, വിവിധവകുപ്പുകളുടെ തീം സ്റ്റാൾ, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഭക്ഷ്യമേള, സേവന സ്റ്റാളുകൾ എന്നിവ മേളയുടെ മുഖ്യ ആകർഷണമാണ്. സർക്കാർ ചീഫ് ഡോ: എൻ ജയരാജ്, എം.എൽ.എമാരായ സി കെ ആശ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു.

എന്റെ കേരളം പ്രദർശനവിപണന മേളയിൽ നാളെ

രാവിലെ 10-12ന് സെമിനാർ – ആന്റി ബയോട്ടിക് ഉപയോഗവും പ്രതിരോധവും. ഉദ്ഘാടനം: തോമസ് ചാഴികാടൻ എം.പി. മോഡറ്റേറ്റർ ഡോ. എസ്. ശങ്കർ: (പ്രിൻസിപ്പൽ മെഡിക്കൽ കോളജ് , കോട്ടയം), വിഷയാവതരണം: ഡോ. നിമ്മി പോൾ, ഡോ. ആർ. അരവിന്ദ്. ഉച്ചകഴിഞ്ഞ് 1.30-3.30ന് സെമിനാർ – മാറുന്ന ഉന്നതവിദ്യാഭ്യാസ മേഖലയും കേരളവും, ഉദ്ഘാടനം: പ്രൊഫ. സാബു തോമസ്. (എം.ജി. സർവകലാശാല വൈസ് ചാൻസലർ), മോഡറ്റേറ്റർ: റെജി സഖറിയ( എം.ജി. സിൻഡിക്കേറ്റംഗം), വിഷയാവതരണം : ഡോ. എ.ജെ. ജലജ, ഡോ. വർഗീസ് പി. ജോഷ്വ, പ്രൊഫ. ജോജി അലക്‌സ്. വൈകിട്ട് 6.30ന് അക്മ മെഗാ ഷോ – കോമഡി, നൃത്തം, ഗാനമേള, വൺമാൻ ഷോ.

Back to top button
error: