Month: May 2023

  • Local

    അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി

    കൊല്ലം:അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി.പുനലൂർ-ആയുർ സ്റ്റേറ്റ്ഹൈവേ 48ൽ കുരിശ്ശടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെന്റ് ജോർജ് സ്കൂൾ ജംഗ്ഷൻ വരെ ആണ് ബൈപാസ്സ്. പത്തനംതിട്ട, പുനലൂർ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകേണ്ടവർക്കും,ആയൂരിൽ നിന്നും കുളത്തുപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ടവർക്കും അഞ്ചൽ ബൈപാസ്സ്-അഗസ്ത്യക്കോട് അമ്പലമുക്ക് -ആലഞ്ചേരി വഴി ടൗണിലെ ഗതാഗത കുരുക്കിൽ പെടാതെ പോകാൻ സാധിക്കും.

    Read More »
  • India

    ഭാര്യയേയും മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു 

    ന്യൂഡൽഹി:ഭാര്യയേയും മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു.കിഴക്കൻ ഡൽഹിയിലെ ശാഹ്ദരയിലാണ് സംഭവം.കുത്തേറ്റ ഇവരുടെ മകൻ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.  സുശീല്‍ കുമാര്‍ (45) ആണ് ഭാര്യ അനിരുദ്ധയേയും (40) മകള്‍ അതിഥിയേയും (6) കൊലപ്പെടുത്തിയത്. പരുക്കേറ്റ മകന്‍ യുവരാജ് (13) ആശുപത്രിയില്‍ ചികിത്സയിലാണ്. ഡെല്‍ഹി മെട്രോയിൽ സൂപ്പർവൈസറായിരുന്നു സുശീല്‍ കുമാര്‍. ശാഹ്ദരയിലെ ജ്യോതി കോളനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

    Read More »
  • India

    ഓടുന്ന കെഎസ്‌ആര്‍ടിസി ബസില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

    ബംഗളൂരു: ഓടുന്ന കെഎസ്‌ആര്‍ടിസി ബസില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. കര്‍ണാടകയിലെ ബംഗളൂരു-ചിക്കമംഗലൂര്‍ റൂട്ടില്‍ ഓടുന്ന ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഉച്ചയ്ക്ക് 1.25 ഓടെ ഉദയപുര അഗ്രികള്‍ചര്‍ കോളേജിലാണ് സംഭവം. ഓടുന്ന ബസില്‍ വെച്ച്‌ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.ഇതോടെ  കണ്ടക്ടറായ എസ് വസന്തമ്മ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട്, യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കി.തുടര്‍ന്ന് യുവതിക്ക് പ്രസവ സഹായങ്ങള്‍ നല്‍കി.   ബസിലാണ് യുവതിയുടെ കുഞ്ഞ് പിറന്നുവീണത്.സാമ്ബത്തികമായി പിന്നോട്ടായിരുന്ന യുവതിക്ക് ബസിലെ യാത്രക്കാരെല്ലാം ചേര്‍ന്ന് പ്രസവാനന്തര ചികിത്സകള്‍ക്കായി 1500 രൂപ പിരിവിട്ട് നല്‍കുകയും ചെയ്തു.അമ്മയേയും കുഞ്ഞിനേയും ബസിൽ തന്നെ ശാന്തഗ്രാമ ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇവർ മടങ്ങിയത്.

    Read More »
  • Kerala

    കോഴിക്കോട് മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    കോഴിക്കോട്: മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് രാത്രി ചെലവഴിക്കുന്നത് എന്ന് കാട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നി‍ർ​ദ്ദേശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന ആവശ്യവും ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്. ജീവനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ ഇറങ്ങി നടക്കാനാവാസ്ഥ സ്ഥിതിയാണ്. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമെന്ന് സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയിൽ പറയുന്നു. പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. നിയന്ത്രിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരെ ആക്രമിക്കുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.

    Read More »
  • Business

    അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് വോഡഫോൺ

    ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ. പുതിയ സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടാകില്ലെന്ന അനുമാനത്തെ തുടർന്ന് വോഡഫോൺ ഇനി ചെറിയ ഒരു ഓർഗനൈസേഷനായിരിക്കുമെന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി. നിലവിൽ വോഡഫോൺ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. വോഡഫോൺ മാറേണ്ടിയിരിക്കുന്നുവെന്ന് ഡെല്ല വാലെ പ്രസ്താവനയിൽ പറഞ്ഞു. വോഡഫോണിന്റെ ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം വരും പിരിച്ചുവിടലുകൾ. കഴിഞ്ഞ വർഷം വോഡഫോണിൽ 104,000 ജീവനക്കാരുണ്ടായിരുന്നു. ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഗുണനിലവാരമുള്ള സേവനം നൽകുന്നതിന് വോഡഫോൺ മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നും മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി. ഡിസംബർ ആദ്യമാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന നിക്ക് റീഡ് സ്ഥാനമൊഴിഞ്ഞത്. ഉപഭോക്തൃ വിപണിയിൽ വിജയിക്കുന്നതിനായി, അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന രീതിയിൽ സേവനങ്ങൾ നൽകുമെന്നും മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു. കഴിഞ്ഞ നാല് വർഷം കമ്പനിയുടെ ഓഹരി വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

    Read More »
  • Kerala

    സ്കൂളുകൾ തുറന്നില്ല;വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് സമരം

    തൃശൂർ:സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവ് അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ മാസം 24ന് തൃശൂരില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ബസുകള്‍ സര്‍വീസ് നിറുത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. തൃശൂരില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.   നിലവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നല്‍കുക, 140 കിലോമീറ്റര്‍ ദൂരപരിധിയുടെ പേരില്‍ കെഎസ്‌ആര്‍ടിസികള്‍ക്കായി ഈ മാസം നാലിന് പുറപ്പെടുവിച്ച ഗതാഗത വകുപ്പിന്‍റെ സര്‍വീസ് പിടിച്ചെടുക്കുന്നതിനായുള്ള വിജ്ഞാപനം പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക, കെഎസ്‌ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും ഒരേ കണ്‍സഷന്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

    Read More »
  • NEWS

    സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയ എട്ട് വയസുകാരന്‍ ഉപയോഗശൂന്യമായ വെള്ള ടാങ്കില്‍ വീണ് മരിച്ചു

    റിയാദ്:സന്ദര്‍ശക വിസയിലെത്തിയ എട്ട് വയസുകാരന്‍ ഉപയോഗശൂന്യമായ വെള്ള ടാങ്കില്‍ വീണ് മരിച്ചു.കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സഖരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് മരിച്ചത്. സ്‌കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുമ്ബാണ് സഖരിയ്യയുടെ കുടുംബം റിയാദിലെത്തിയത്.താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്.   സ്‌കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്‌കരിക്കും.

    Read More »
  • India

    അണ്‍ലിമിറ്റഡ് 5G ഡാറ്റ ഓഫറുകള്‍ നിര്‍ത്തലാക്കണമെന്ന് ട്രായ്

    ന്യൂഡൽഹി: വരിക്കാർക്കായി നൽകുന്ന 5ജി ഡാറ്റ ഓഫറുകൾ നിർത്തലാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( TRAI). ജിയോയും എയര്‍ടെലും നല്‍കുന്ന സൗജന്യ അ‌ണ്‍ലിമിറ്റഡ് 5G തങ്ങളുടെ വരിക്കാരെ പ്രലോഭിപ്പിക്കുന്നതായും അ‌വര്‍ കൊഴിഞ്ഞ് പോകുന്നതായുമായി വോഡഫോൺ ഐഡിയ (വിഐ) കമ്പനിയുടെ പരാതിയെ തുടർന്നാണ് ട്രായുടെ നിർദേശം.നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 5G സേവനങ്ങള്‍ നല്‍കുന്നത്.എല്ലായിടത്തും 5G എത്തിയിട്ടില്ലാത്തതിനാല്‍ 5Gക്കായി പ്രത്യേക താരിഫ് പ്ലാനുകള്‍ പുറത്തിറക്കരുതെന്നും ട്രായ് ഉത്തരവിട്ടു.   അണ്‍ലിമിറ്റഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് കമ്ബനികള്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തിലുള്ള ചൂഷണ വിലനിര്‍ണ്ണയത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറുകള്‍ നിര്‍ത്തലാക്കാന്‍ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും നിര്‍ദ്ദേശം നല്‍കിയതായി ട്രായ് അറിയിച്ചു.   ജിയോയും എയര്‍ടെലും സൗജന്യ 5G അ‌ണ്‍ലിമിറ്റഡായി നല്‍കി വിലനിര്‍ണയ ചട്ടങ്ങളും എഫ്യുപി നയ ലംഘനവും നടത്തിയെന്ന് ആരോപിച്ച്‌ വിഐ ആണ് TRAIക്ക് ആദ്യം പരാതി നല്‍കിയത്.…

    Read More »
  • Kerala

    കേരളാ കോൺഗ്രസ് ചെയർമാനായി പി.ജെ.ജോസഫ് തെരഞ്ഞെടുക്കപ്പട്ടു; പി.സി. തോമസ് വർക്കിംഗ് ചെയർമാൻ

    കോട്ടയം: കേരളാ കോൺഗ്രസ് ചെയർമാനായി പി.ജെ.ജോസഫ് തെരഞ്ഞെടുക്കപ്പട്ടു. കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. വർക്കിംഗ് ചെയർമാൻ ആയി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫ് എംഎൽഎ യും സെക്രട്ടറി ജനറൽ ആയി ജോയി ഏബ്രഹാം എക്സ്.എം.പിയെയും തെരഞ്ഞെടുത്തു. ചീഫ് കോർഡിനേറ്റർ ആയി റ്റി.യു. കുരുവിള, ഡപ്യൂട്ടി ചെയർമാന്മാരായി കെ.ഫ്രാൻസിസ് ജോർജ് എക്സ്.എം.പി, തോമസ് ഉണ്ണിയാടൻ എക്സ്.എംഎൽഎ, വൈസ് ചെയർമാൻ മാരായി വക്കച്ചൻ മറ്റത്തിൽ എക്സ്.എം.പി, ജോസഫ് എം.പുതുശ്ശേരി എക്സ്.എം.എൽ.എ, ഇ.ജെ. അഗസ്തി, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ.ജോൺ, ജോൺ. കെ.മാത്യൂസ്, കെ.എഫ് വർഗീസ്,മാത്യു ജോർജ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, വി.സി ചാണ്ടി മാസ്റ്റർ,കെ.എ. ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു,ട്രഷറാർ ഡോ.ഏബ്രഹാം കലമണ്ണിൽ, സ്റ്റേറ്റ് അഡ്വൈസർ മാരായി സി.മോഹനൻ പിള്ള, ജോർജ് കുന്നപ്പുഴ,തോമസ് കണ്ണന്തറ, സീനിയർ ജനറൽ സെക്രട്ടറിമാരായി കുഞ്ഞ് കോശി പോൾ ,ജോർജ് ജോസഫ് , ഹെഡ്ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിയായി…

    Read More »
  • Crime

    കുറവിലങ്ങാട്‌ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

    കുറവിലങ്ങാട്‌: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞി, മുത്തോലപുരം ഇടവഴിക്കൽ വീട്ടിൽ രാഘവൻ നായർ മകൻ ബോബി ഇ.ആർ(43)എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഭാര്യ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയുമായിരുന്നു. ഭാര്യ അവിടെ നിന്നും തിരികെ വരാത്തതിലുള്ള വിരോധം മൂലം ശനിയാഴ്ച രാത്രിയോടുകൂടി ഇയാൾ ഉഴവൂർ മുക്കട ഭാഗത്തുള്ള ഇവരുടെ വീട്ടിൽ ചെല്ലുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിദ്യ വി, സി.പി.ഓ സിജാസ് ഇബ്രാഹിം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
Back to top button
error: