KeralaNEWS

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കില്ല; നാലുദിവസം വൈകും

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിനു ആരംഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ വര്‍ഷം നാലുദിവസം വൈകിയാണ് കാലവര്‍ഷം എത്തുന്നത്. സാധാരണ ജൂണ്‍ മാസം ഒന്നിനാണ് കാലാവര്‍ഷം ആരംഭിക്കാറുള്ളത്.

ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സാധാരണയേക്കാള്‍ വൈകിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ നാലോടെ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മുന്‍ വര്‍ഷം മെയ് 29 നായിരുന്നു കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചിരുന്നത്. 2021 ല്‍ ജൂണ്‍ മൂന്നിനും 2020 ല്‍ ജൂണ്‍ ഒന്നിനും ആയിരുന്നു കാലവര്‍ഷാരംഭം.

അതേസമയം, രാജ്യത്തിന്റെ മറ്റിടങ്ങളിലെ കാലവര്‍ഷാരംഭം സംബന്ധിച്ചു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടില്ല. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 18 ശതമാനത്തോളം അധിക മഴ ലഭിച്ചുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. അതിനിടെ, ഇന്നലെ മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Back to top button
error: