CrimeNEWS

ഉള്‍വസ്ത്രത്തിലൊളിപ്പിച്ച് 1.17 കോടിയുടെ സ്വര്‍ണം കടത്തി; കരിപ്പൂരില്‍ യുവതി പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസ് പിടിയില്‍. സംഭവത്തില്‍ കുന്ദമം?ഗലം സ്വദേശി ഷബ്‌നയാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 1.17 കോടി രൂപയുടെ മൂല്യമുള്ള 1,884 ഗ്രാം സര്‍ണമാണ് പിടിച്ചെടുത്തത്.

വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാക്കി ഇവര്‍ പുറത്തു കടന്നു. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വര്‍ണം കൈയിലിരുന്ന ഹാന്‍ഡ് ബാഗിലേക്ക് യുവതി മാറ്റി.

Signature-ad

സ്വര്‍ണക്കടത്ത് കാരിയറാണെന്ന് സംശയത്തെ തുടര്‍ന്ന് പോലീസ് ഇവരെ കാത്തിരുന്നു പിടികൂടുകയായിരുന്നു. തുടക്കത്തില്‍ താന്‍ കാരിയറല്ലെന്ന് പറഞ്ഞു ഒഴിയാന്‍ യുവതി ശ്രമിച്ചു. ഇവരുടെ ലഗേജ് പോലീസ് പരിശോധിക്കുകയും ചെയ്തു.

പോലീസ് മറ്റു ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ യുവതി ഹന്‍ഡ് ബാഗ് കാറിലേക്ക് വിദഗ്ധമായി മാറ്റി. ഇവര്‍ കാറിലേക്ക് കയറാന്‍ ഒരുങ്ങുന്നതിനിടെ പോലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വര്‍ണം കാറിന്റെ ഡോറിനരികില്‍ വച്ചതായി കണ്ടെത്തുകയായിരുന്നു.

Back to top button
error: