Month: May 2023

  • Kerala

    എലത്തൂർ ട്രെയിൻ തീവയ്‌പ്; മാതൃഭൂമി ന്യൂസ് സംഘം കസ്റ്റഡിയിൽ

    ‌ കോഴിക്കോട്:എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ കസ്‌റ്റഡിയിലെടുത്ത്‌ കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന്‌ തത്സമയ സംപ്രേഷണം ചെയ്‌ത മാതൃഭൂമി ചാനൽ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്‌ ചോദ്യം ചെയ്‌തു.   മാതൃഭൂമി ചാനൽ റിപ്പോർട്ടർ, കാമറാമാൻ, ഡ്രൈവർ എന്നിവരെയാണ്‌ പൊലീസ്‌ കോഴിക്കോട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്‌. മാർഗതടസ്സം സൃഷ്‌ടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തെളിവ്‌ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി സംഭവമുണ്ടായ സമയത്ത്‌ തന്നെ കേസെടുത്തിരുന്നു. കാസർകോട്‌ ഡിസിആർബി ഡിവൈഎസ്‌പിയും ഭീകരവിരുദ്ധ സ്‌ക്വാഡ്‌ അംഗവുമായ സി എ അബ്‌ദുൾ റഹ്‌മാനാണ്‌ ചേവായൂർ പൊലീസിൽ പരാതി നൽകിയത്‌. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്‌ കസ്‌റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ്‌ കേരള പൊലീസിന്‌ കൈമാറിയത്. അതിവേഗം യാത്ര ചെയ്‌ത അന്വേഷകസംഘത്തെ പിന്തുടർന്ന ചാനൽ സംഘം അതിന്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്തി എന്നതാണ് കേസ്.

    Read More »
  • India

    മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം; ‘ഫര്‍ഹാന’ നായിക ഐശ്വര്യയുടെ വസതിക്ക് പോലീസ് കാവല്‍

    ചെന്നൈ: തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ് നായികയായ ഫര്‍ഹാനയ്ക്കെതിരെ വിമര്‍ശനവുമായി ഇസ്ലാമിക സംഘടനകള്‍ രംഗത്ത്. പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതിന് പിന്നാലെ നടിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നടിയുടെ വസതിക്ക് മുമ്പിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇസ്ലാം വിരുദ്ധം എന്നാരോപിച്ചാണ് നടിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ പ്രതിഷേധം അണപ്പൊട്ടിയത്. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് പ്രതികരിച്ചു. ‘മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.’- കുറിപ്പില്‍ വ്യക്തമാക്കി.

    Read More »
  • Movie

    സിനിമ 100 കോടി നേടിയാല്‍ നിര്‍മ്മാതാവിന് എത്ര കിട്ടും? കണക്കുകള്‍ നിരത്തി നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി

    മികച്ച വിജയം നേടി തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയത്. 100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവിന് എത്ര രൂപ കിട്ടുമെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളി. 100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും ചെലവുകള്‍ കഴിഞ്ഞ് നിര്‍മാതാവിന് കിട്ടുക 35 കോടിയോളം ആയിരിക്കുമെന്ന് ആണ് കുന്നപ്പിള്ളി പറയുന്നത്. ”സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്ങ്. 45 തീയറ്ററിന് 55 നമുക്ക്. മള്‍ട്ടിപ്ലെക്സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ…

    Read More »
  • ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുത്: ഇ.ഡിക്ക് സുപ്രീം കോടതിയുടെ താക്കീത്

    ന്യൂഡല്‍ഹി: ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) സുപ്രീം കോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2000 കോടിയുടെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇഡി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എ. അമാനുല്ല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഇഡി നിയന്ത്രണം വിട്ടു പ്രവര്‍ത്തിക്കുകയാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. അന്വേഷണ സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും ഇഡി പീഡിപ്പിക്കുകയായിരുന്നുവെന്നും സിബല്‍ ആരോപിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് 52 എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതായി സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍, ഇഡി അവരുടെ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഴിമതിയില്‍ അന്വേഷണം നടത്തേണ്ടത് ഇഡിയുടെ ഉത്തരവാദിത്തമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്.വി. രാജു ചൂണ്ടിക്കാട്ടി. 20192022 കാലത്ത് നടന്ന മദ്യനയ ക്രമക്കേടുകളിലാണ്…

    Read More »
  • Crime

    നിരന്തരം ശല്യപ്പെടുത്തി, ഭാര്യയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു; കാഞ്ഞങ്ങാട് യുവതിയെ കൊലപ്പെടുത്തിയത് ബന്ധം പരസ്യമാക്കിയ കലിപ്പില്‍

    കാസര്‍ഗോട്: കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ദേവികയും സതീഷും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ദേവികയുടെ (34) ഭര്‍ത്താവ് പ്രവാസിയാണ്. പ്രതിയായ ബോവിക്കാനം അമ്മംകോട് സ്വദേശി സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ദേവിക നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് കൊലപാതകം നടത്താന്‍ ആസൂത്രണം നടത്തിയതെന്നാണ് സതീഷ് പോലീസിന് നല്‍കിയ മൊഴി. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സതീഷ് ഭാര്യയും മകളെയും ഉപേക്ഷിച്ചു തന്റെ കൂടെ താമസിക്കണമെന്നാണ് ദേവിക ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള ബന്ധം ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ചറിയിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ചൊവ്വാഴിച രാവിലെ സതീഷിന്റെ ഭാര്യയെ വിളിച്ചു ദേവിക വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇതിനുശേഷം 11 മണിയോടെയാണ് ലോഡ്ജില്‍ ദേവിക എത്തിയത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രകോപിതനായ സതീഷ് കരുതിവച്ചിരുന്ന കത്തിയെടുത്ത് ദേവികയുടെ കഴുത്തറുക്കുകയായിരുന്നു. കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മുറി പൂട്ടി ഹോസ്ദുര്‍ഗ്…

    Read More »
  • Crime

    ഭൂമി തരംമാറ്റാന്‍ 25,000 രൂപ കൈക്കൂലി; കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

    തൃശൂര്‍: ഭൂമി തരംമാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. 25,000 രൂപയാണ് എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ കൈക്കൂലിയായി വാങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. പരാതിക്കാരിയുടേയും പരാതിക്കാരിയുടെ മകളുടേയും പേരിലുള്ള ഭൂമി തരംമാറ്റുന്നതിനായി കൃഷി ഓഫീസില്‍ ആഴ്ചകള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പ്രകാരം സ്ഥലത്ത് എത്തി കൃഷി ഓഫീസര്‍ പരിശോധന നടത്തി. ഭൂമി തരംമാറ്റുന്നതിന് ശിപാര്‍ശ ചെയ്യുന്നതിനായി 25,000 രൂപയാണ് കൃഷി ഓഫീസര്‍ ആവശ്യപ്പെട്ടത്. ആദ്യം ഭൂമി തരംമാറ്റുന്നതിന് ഫീസ് ചോദിച്ചതാണ് എന്നാണ് പരാതിക്കാരി കരുതിയത്. പിന്നീട് തിരക്കിയപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പരാതിക്കാരി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഫിനോഫ് തിലിനില്‍ മുക്കിയ നോട്ടുകളുമായാണ് പരാതിക്കാരി എത്തിയത്. ഉടന്‍ തന്നെ കൃഷി ഓഫീസറെ വിജിലന്‍സ് കയ്യോടെ പിടികൂടുകയായിരുന്നു.

    Read More »
  • Crime

    ഭര്‍ത്താവിന്റെ അവിഹിതബന്ധം ചോദ്യം ചെയ്തതിനു മകളെ കൊന്നു; ആരോപണവുമായി അഞ്ജുവിന്റെ പിതാവ്

    തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ കുളിമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജുവിന്റെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍. കഴക്കൂട്ടം പുത്തന്‍തോപ്പ് റോജ ഡെയ്ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യയാണ് അഞ്ജു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ജുവിന്റെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ് പ്രമോദ് ആരോപിച്ചു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ മകള്‍ ചോദ്യം ചെയ്തിരുന്നു. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കൊന്നതാണ്. തന്റെ മുന്നില്‍ വെച്ചും മകളെ ഭര്‍ത്താവ് പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു. നിരവധി തവണ മകള്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. മകളെ തീ കൊളുത്തി കൊലപ്പെടുത്തിയതാണ്. പിന്നീട് ഇത് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ഭര്‍ത്താവ് നാടകം കളിച്ചുവെന്നുമാണ് പ്രമോദ് ആരോപിക്കുന്നത്. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമേ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചുള്ളൂ എന്നും വീട്ടുകാര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.…

    Read More »
  • Kerala

    സൈബർ കള്ളൻമാരുടെ ഏറ്റവും പുതിയ തട്ടിപ്പ്; കോഴിക്കോട് സിറ്റി പോലീസിന്റെ മുന്നറിയിപ്പ്

    കോഴിക്കോട്:വലിയ കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കോഴിക്കോട് സിറ്റി പോലീസ്. പാർട് ടൈം ജോലി, വീട്ടിലിരുന്ന് വരുമാനം, മൊബൈൽഫോണും ഇന്റർനെറ്റും മാത്രമുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം തുടങ്ങി വ്യാജ സന്ദേശങ്ങൾ നിങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാമിലും ലഭിച്ചിരിക്കാം. വ്യാജ വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാൻ ലിങ്കും ഇതിനോടൊപ്പം ഉണ്ടാകും. ലിങ്ക് ക്ലിക്ക് ചെയ്യുന്ന സമയം രജിസ്ട്രേഷൻ ചെയ്യാൻ ആവശ്യപ്പെടുന്നു, കൂടാതെ വാട്സ് ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പിലേക്ക് നിങ്ങളെ ചേർക്കുകയും ചെയ്യും. പിന്നീട് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, ഇതിൽ 200 രൂപ നിക്ഷേപിക്കാൻ നിർദ്ദേശിക്കുന്നു. 200 രൂപ നിക്ഷേപിക്കുമ്പോൾ നമുക്ക് 500 രൂപ പ്രതിഫലം ലഭിക്കും. നമ്മുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും ഇത് പിൻവലിക്കാം. 200 രൂപ മുടക്കിയപ്പോൾ 500 രൂപ ലഭിച്ച നമ്മുടെ സന്തോഷം കള്ളൻമാർക്ക് എളുപ്പത്തിൽ വായിച്ചെടുക്കാം. തുടർന്ന് നമുക്ക് ടാസ്കുകൾ നൽകുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ രണ്ടുലക്ഷം പ്രതിഫലം ലഭിച്ചതായി ആപ്ലിക്കേഷനിൽ തെളിയും…

    Read More »
  • Crime

    പോസ്റ്റോഫീസില്‍ അടയ്ക്കാന്‍ നല്‍കിയ പണവുമായി പോസ്റ്റല്‍ അസിസ്റ്റന്റ് മുങ്ങി

    തൃശൂര്‍: ആര്‍.ഡി. ഏജന്റുമാര്‍ പോസ്റ്റോഫീസില്‍ അടയ്ക്കാന്‍ നല്‍കിയ പണവുമായി ഇതര സംസ്ഥാനക്കാരനായ പോസ്റ്റല്‍ അസിസ്റ്റന്റ് കടന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പഴഞ്ഞി പോസ്റ്റോഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റായ ബിഹാര്‍ സ്വദേശി കുശാഗ്ര അഗര്‍വാള്‍ (24) ആണ് രണ്ട് ലക്ഷം രൂപയുമായി കടന്നത്. നാലുപേര്‍ നല്‍കിയ പണവുമായിട്ടാണ് ഉദ്യോഗസ്ഥന്‍ മുങ്ങിയത്. ആറ് മാസമായി പഴഞ്ഞി പോസ്റ്റോഫീസിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഏജന്റുമാരില്‍നിന്ന് പണമടയ്ക്കുന്നവരുടെ ലിസ്റ്റുകളും പണവും വാങ്ങി പുറത്ത് പോയിവരാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. ബൈക്കിന്റെ താക്കോല്‍ താഴെ കൊടുത്ത് ഇപ്പോള്‍ വരാമെന്നു പറഞ്ഞാണ് ഇയാള്‍ പോയത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കടന്നുകളഞ്ഞ വിവരമറിയുന്നത്. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. കുന്നംകുളത്ത് ലോഡ്ജില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പതിവായി ബൈക്കിലാണ് ഓഫീസിലെത്തിയിരുന്നത്. ഈ ബൈക്കുമായിട്ടാണ് ഇയാള്‍ പഴഞ്ഞിയില്‍നിന്ന് പോയത്. പോസ്റ്റല്‍ അധികാരികളുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് വഴിയിലൂടെ കടന്നുവെന്ന് കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍…

    Read More »
  • Crime

    കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടമെന്ന് പരാതി; റിപ്പോര്‍ട്ട് തേടി കേരള സര്‍വകലാശാല

    തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം നടത്തിയെന്ന് പരാതി. കെഎസ്‌യുവാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വിവാദമായതോടെ സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം സംഘടനാ നേതാവായ വിദ്യാര്‍ഥിയുടെ പേരാണ് നല്‍കിയത്. കോളജിലെ ബിഎസ്‌സി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് അനഘയ്ക്ക് പകരം നല്‍കിയത്. എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സര്‍വകലാശാല ചെയര്‍മാന്‍ ആക്കുക ലക്ഷ്യമിട്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. സിപിഎമ്മിലെയും എസ്എഫ്ഐയിലേയും ചില നേതാക്കളാണ് ഇതിനു…

    Read More »
Back to top button
error: