Month: May 2023

  • Kerala

    നേഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി യുകെ

    യുകെയിൽ  ജനറല്‍ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം…യുകെയിലെ NHS ഹോസ്പിറ്റലുകളിലാണ് ഒഴിവുകള്‍… ഫ്രഷേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്‍റ് സൗജന്യം…. യോഗ്യതയുള്ള നഴ്സുമാരെ  തികച്ചും സൗജന്യമായാണ് റിക്രൂട്ട്  ചെയ്യുന്നത്. ജനറല്‍ നഴ്സിങ്ങോ, ബിഎസ്ഇ നഴ്സിങ്ങോ  പഠിച്ചവര്‍ക്ക്  അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാര്‍ക്കും അവസരമുണ്ട്. IELTS പരീക്ഷയില്‍ റൈറ്റിംഗ് 6.5, ബാക്കി എല്ലാ വിഷയത്തിലും 7 ബാന്‍ഡ് കിട്ടിയവര്‍ക്കും അല്ലെങ്കില്‍ OET പരീക്ഷയില്‍ റൈറ്റിംഗ് C+ ബാക്കി എല്ലാ വിഷയത്തിലും ബി കിട്ടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്റ്റാഫ്  നഴ്സായിട്ടായിരിക്കും ജോലിയില്‍ പ്രവേശിക്കുന്നത്. എന്‍ എച്ച് എസ്  പെന്‍ഷനും, സ്റ്റാഫ് ബെനഫിറ്റ്സും, ഫാമിലി വിസയും, വാര്‍ഷിക അവധിയും, ഓവര്‍ടൈം അവസരവും  ഉള്‍പ്പെടെ  എല്ലാ ആനുകൂല്യങ്ങളും  ലഭിക്കും. കൂടാതെ  എന്‍എംസി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മുഴുവന്‍ സഹായവും റിക്രൂട്ട്മെന്‍റിന്‍റെ  മുഴുവന്‍ ചിലവും  ഹോസ്പിറ്റല്‍ തന്നെ നല്‍കുന്നതാണ്. ഇന്ത്യയിലുള്ള ASLR Consultancy Ltd (www.aslrindia.com) എന്ന സ്ഥാപനത്തിനാണ് ഈ റിക്രൂട്ട്മെന്‍റ് ചുമതല. ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍  താല്പര്യമുള്ളവര്‍…

    Read More »
  • India

    വീണ്ടും ക്യൂ നിൽക്കേണ്ടി വരും;2,000 രൂപയുടെ വിനിമയം അവസാനിപ്പിച്ചു

    ന്യൂഡല്‍ഹി: രാജ്യത്ത് 2,000 രൂപയുടെ വിനിമയം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കെ ജനങ്ങള്‍ക്ക് ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ വരെ മാത്രം.എന്നാല്‍, നിക്ഷേപിക്കാന്‍ ഈ പരിധിയില്ല. മേയ് 23 മുതല്‍ ഏത് ബാങ്കില്‍നിന്നും കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഉണ്ടാകും.ഇത്തരത്തില്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും 2023 സെപ്റ്റംബര്‍ 30 വരെയാണ് സമയം. ഇന്നലെ വൈകുന്നേരമാണ് 2,000 രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍.ബി.ഐ അറിയിച്ചത്. നിലവില്‍ ഉപയോഗിക്കുന്നവക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആര്‍.ബി.എ, ഇനി മുതല്‍ 2,000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.     2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുകയും പിന്നീട് നിലവിലെ 2,000 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുകയുമായിരുന്നു.എന്നാല്‍, 2018-19 സാമ്ബത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.

    Read More »
  • Kerala

    എത്തിപ്പോയി കാലവർഷം, ജൂൺ ആദ്യം കേരളത്തിൽ

    തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ആൻഡമാൻ നിക്കോബാർ ദ്വീപിലെത്തി.ഇന്ത്യയുടെ കരഭാഗത്ത് കാലവർഷം ആദ്യം പ്രവേശിക്കുന്നത് കേരളത്തിലാണ്. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ കാലവർഷം അക്ഷാംശരേഖ 5 ഡിഗ്രി വടക്കിനും രേഖാംശ രേഖ 85 ഡിഗ്രി കിഴക്കിനും 10 ഡിഗ്രി വടക്കിനും 98 ഡിഗ്രി കിഴക്കിനും ഇടയിൽ സജീവമായിട്ടുണ്ട്.ബംഗാൾ ഉൾക്കടലിലെ ഭാഗമാണിത്.അടുത്ത മൂന്നു നാലു ദിവസങ്ങളിൽ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലും കനക്കും എന്നാണ് റിപ്പോർട്ട്.. .

    Read More »
  • Kerala

    അടൂരിൽ നിന്നും കാണാതായ യുവതിക്കും കുഞ്ഞിനുമായി തിരച്ചിൽ; കാണാതായത് ഗൾഫിലുള്ള ഭർത്താവിന്റെ അരികിലേക്ക് പോകുന്നതിന് രണ്ടു ദിവസം മുൻപ്

    അടൂർ: ഗൾഫിലുള്ള ഭർത്താവിന്റെ അരികിലേക്ക് പോകുന്നതിന് രണ്ടു ദിവസം മുൻപ് കാണാതായ യുവതിക്കും കുഞ്ഞിനുമായി നാടെങ്ങും വലവിരിച്ച് പോലീസ്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കടമ്ബനാട് ഐവര്‍കാലാ ഭരണിക്കാവ് അമ്ബലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് മെയ്‌ 10 മുതല്‍ കാണാതായത്. ആല്‍വിന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.കഴിഞ്ഞ 17 ന് ആന്‍സിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാന്‍ ആല്‍വിന്‍ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു.17 നായിരുന്നു പോകേണ്ടിയിരുന്നത്.ഇതിന് തൊട്ടുമുന്‍പാണ് ഇവരെ കാണാതായത്. പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ആൻസി കുഞ്ഞിനെയും കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മെയ്‌ 10 മുതല്‍ ആന്‍സിയെയും ആന്‍ഡ്രിയയെയും കാണാനില്ലെന്ന പരാതിയില്‍ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.തുടര്‍ന്ന് മണര്‍കാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍  അമ്മയെയും മകളെയും കണ്ടിരുന്നതായി വിവരം ലഭിച്ചതനുസരിച്ച് പോലീസ് ഇവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് മാത്രം.…

    Read More »
  • Crime

    ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ

    തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ. ഇയാളെ ആശുപത്രിയിൽ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂർണമായും തിരിച്ചറിയാൻ കഴിയില്ലെന്നും മെഡിക്കൽ ബോർഡ് പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് വന്ദന ദാസ് കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. ഡോ. മോഹൻ റോയ് അടക്കം ഏഴ് ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സന്ദീപിനെ മനശാസ്ത്ര വിദഗ്ദ്ധരുടെ പ്രത്യേക സംഘം ആറര മണിക്കൂർ നേരം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നലെ ഇയാളുടെ ചെറുകരകോണത്തെ വീട്ടിലും , അയൽവാസിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പുലർച്ചെ എങ്ങനെ ശ്രീകുമാറിന്റെ വീട്ടിൽ എത്തി എന്ന ചോദ്യത്തിന് സന്ദീപ് വ്യക്തമായി…

    Read More »
  • Kerala

    വിവാദമായ റോഡ് ക്യാമറാ കരാറിനെ പൂർണ്ണമായും ന്യായീകരിച്ചും കെൽട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്

    തിരുവനന്തപുരം : വിവാദമായ റോഡ് ക്യാമറാ കരാറിനെ പൂർണ്ണമായും ന്യായീകരിച്ചും കെൽട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. കരാറുകളെല്ലാം സുതാര്യമായിരുന്നുവെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാർ നൽകാൻ കെൽട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോർട്ട്. എസ്ആർഐടി ഉപകരാ‌ർ നൽകിയ കമ്പനികളെ കുറിച്ച് കെൽട്രോൺ അറിയേണ്ട കാര്യമില്ലെന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം. റോഡ് ക്യാമറ കരാറിൽ ഉയർന്ന സംശയങ്ങളെയോ ആരോപണങ്ങളെയോ സ്പർശിക്കാതെയാണ് അന്വേഷണ റിപ്പോർട്ട്. കെൽട്രോണും ഗതാഗത കമ്മീഷണറുമായി 2020 ഉണ്ടാക്കിയ കരാറിൽ തന്നെ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലിൽ മന്ത്രിസഭാ തെറ്റുകള്‍ തിരുത്തി അനുമതി നൽകിയിരുന്നു. പക്ഷെ ഈ സംശയങ്ങളിലേക്കൊന്നും കടക്കാതെ കരാറിനെ പൂർണമായും വെള്ളപൂശുന്നതാണ് പ്രിൻസിപ്പിൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. ഉയർന്ന തുകക്കുള്ള കരാർ നൽകൽ, ഉപകരാറിലെ സുതാര്യയില്ലായ്മ, ധനവകുപ്പിന്റെ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയായിരുന്നു ആരോപണങ്ങള്‍. പക്ഷെ എല്ലാം അന്വേഷണ റിപ്പോർട്ട് തള്ളുന്നു. അതേ സമയം, ഡാറ്റ സുരക്ഷയുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ ഉപകരാർ നൽകാമെന്ന കെൽട്രോൺ വ്യവസ്ഥ പാലിക്കപ്പെട്ടുവെന്നാണ് മന്ത്രിയുടെ…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമുഹ്യമാധ്യമത്തിലൂടെ അയച്ച യുവാവ് പിടിയിൽ

    കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമുഹ്യമാധ്യമത്തിലൂടെ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസിനെയാണ്  പെരുമ്പാവൂ‍ർ പൊലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസെടുത്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു. തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റുചെയ്തത്.

    Read More »
  • Kerala

    20 ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്ന കെ-ഫോൺ യാഥാർത്ഥ്യമാകുന്നു; ഉദ്ഘാടനം ജൂൺ 5ന്

    തിരുവനന്തപുരം : 20 ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയായ കെ-ഫോൺ യാഥാർത്ഥ്യമാകുന്നു. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ-ഫോൺ  ജൂൺ 5 ന് ഉദ്ഘാടനം ചെയ്യും. 20 ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം  നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഗവണ്മെന്റാണ് കേരളത്തിലുള്ളത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാൻ സാർവത്രികമായ ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെഫോൺ മാറും. കെ ഫോൺ…

    Read More »
  • Crime

    കോട്ടയം മാലത്തെ യുവതിയുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി ജില്ലാ പോലീസ് മേധാവി

    കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വീട്ടിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞിരപ്പിള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. അതേസമയം യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് ഷിനോയെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. യുവതിയുടെ ഭർത്താവിൽനിന്ന് ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഷിനോ യുവതിയുടെ പിതാവിനെ വിളിച്ച് യുവതിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് ഇത് വിസമതിച്ചതോടെ ഫോൺ കട് ചെയ്തു. യുവതി വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഷിനോ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും രാത്രി സമയങ്ങളിലെത്തി ഭീഷണിപെടുത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ അച്ഛനും സഹോദരനും ജോലിക്കു പോയ സമയത്തായിരുന്നു യുവതിക്കുനേരേ ആക്രമണം നടന്നത്. മക്കൾ കളിക്കാനായി വീടിനു പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനു പുറത്ത് കണ്ടെത്തിയത്. മക്കൾ അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു. ഉടൻ യുവതിയെ…

    Read More »
  • Crime

    കോട്ടയം മാലത്തെ യുവതിയുടെ കൊലപാതകം: യുവതിയുടെ ഭർത്താവിൽനിന്ന് ഭീഷണി ഉണ്ടായിരുന്നതായി പിതാവ്

    കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വീട്ടിൽ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭർത്താവ് ഷിനോയെന്ന് യുവതിയുടെ പിതാവ്. യുവതിയുടെ ഭർത്താവിൽനിന്ന് ഭീഷണി ഉണ്ടായിരുന്നതായി പിതാവ് പറഞ്ഞു. ഇന്ന് രാവിലെ ഷിനോ യുവതിയുടെ പിതാവിനെ വിളിച്ച് യുവതിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് ഇത് വിസമതിച്ചതോടെ ഫോൺ കട് ചെയ്തു. യുവതി വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഷിനോ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും രാത്രി സമയങ്ങളിലെത്തി ഭീഷണിപെടുത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ അച്ഛനും സഹോദരനും ജോലിക്കു പോയ സമയത്തായിരുന്നു യുവതിക്കുനേരേ ആക്രമണം നടന്നത്. മക്കൾ കളിക്കാനായി വീടിനു പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനു പുറത്ത് കണ്ടെത്തിയത്. മക്കള്‍ അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു. ഉടൻ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടയിൽ പ്രതി രക്ഷപ്പെട്ടിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ…

    Read More »
Back to top button
error: