തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ആൻഡമാൻ നിക്കോബാർ ദ്വീപിലെത്തി.ഇന്ത്യയുടെ കരഭാഗത്ത് കാലവർഷം ആദ്യം പ്രവേശിക്കുന്നത് കേരളത്തിലാണ്. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ കാലവർഷം അക്ഷാംശരേഖ 5 ഡിഗ്രി വടക്കിനും രേഖാംശ രേഖ 85 ഡിഗ്രി കിഴക്കിനും 10 ഡിഗ്രി വടക്കിനും 98 ഡിഗ്രി കിഴക്കിനും ഇടയിൽ സജീവമായിട്ടുണ്ട്.ബംഗാൾ ഉൾക്കടലിലെ ഭാഗമാണിത്.അടുത്ത മൂന്നു നാലു ദിവസങ്ങളിൽ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലും കനക്കും എന്നാണ് റിപ്പോർട്ട്..
.