Month: May 2023

  • Crime

    പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി കൊലപ്പെട്ട സംഭവത്തിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

    കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇയാളുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്വേഷണസംഘം വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. കോട്ടയം മണർകാട് പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഇന്ന് രാവിലെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയത് ഭർത്താവ് ഷിനോ മാത്യുവാണെന്നാണ് വിവരം. യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നാല് സ്ക്വാഡുകളായി ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു. രാവിലെ 9 മണിക്കും പത്തരയ്ക്കുമിടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കളിക്കാൻ അയൽ വീട്ടിൽ പോയ കുട്ടികൾ പത്തരയ്ക്ക് വീട്ടിലെത്തുമ്പോഴാണ് അമ്മയെ വരാന്തയിൽ രക്തത്തിൽ കുളിച്ച് കിടന്ന നിലയിൽ…

    Read More »
  • Kerala

    അഴിമതിയുടെ ഏഴ് വർഷങ്ങൾ;പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ

    കൊച്ചി: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. കേരളത്തിൽ അഴിമതിയുടെ ഏഴ് വർഷങ്ങളാണ് കടന്നു പോയതെന്ന് പറഞ്ഞ സുരേന്ദ്രൻ ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇടത് സര്‍ക്കാരിനു കൈമുതലായുള്ളത് ഭരണ തകര്‍ച്ചയും, അരാജകത്വവും മാത്രമാണ്.സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയില്‍ നടന്നിരിക്കുന്നത്. ഇതിലൂടെ വ്യക്തമാവുന്നത് പാക്കിസ്ഥാന്റെ നേരിട്ടുള്ള ഇടപെടലുകളാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയതയാണ് കേരളത്തെ ലഹരി ഹബ്ബാക്കി മാറ്റുന്നത്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അവിശുദ്ധ സഖ്യമാണ് നടക്കുന്നത്.പൊലീസുകാര്‍ ലഹരിമാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി വിടുപണി ചെയ്യുകയാണ്.ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയുടെ കൊലപാതകം. സര്‍വ്വത്ര കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്.പണ്ടൊക്കെ ഒരു പദ്ധതിയില്‍ നിന്നും കമ്മീഷന്‍ അടിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് പദ്ധതികള്‍ പോലും സൃഷ്ടിക്കുന്നത്.പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഉപ്പുതൊട്ട് കര്‍പ്പൂരം…

    Read More »
  • Local

    ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

    വര്‍ക്കല: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചിറയിന്‍കീഴ് ശാര്‍ക്കര ചുനക്കര വീട്ടില്‍ ദിലീപ്കുമാര്‍ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.ജനാര്‍ദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ സുഹൃത്ത് അനീഷുമൊത്താണ് കുളിക്കുന്നതിനിടയിൽ ദിലീപ് കുമാര്‍ മുങ്ങിപ്പോകുകയായിരുന്നു.സുഹൃത്ത് ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ മുങ്ങിയെടുക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   വര്‍ക്കലയിലെ യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അറ്റന്‍ഡറായിരുന്നു ദിലീപ്കുമാര്‍. ഭാര്യ: പ്രവീണ (അധ്യാപിക, മൗലാന എച്ച്‌.എസ്.എസ് ചാന്നാങ്കര). മകള്‍: ദേവിക.

    Read More »
  • LIFE

    ഇനി അനിൽകുമാറിന് സ്വന്തം ഭൂമിയിൽ വീടുയർത്താം

    കോട്ടയം: കോളനിയിൽ എല്ലാവർക്കും പട്ടയം നൽകിയപ്പോഴും തലമുറകളായി തന്റെ കുടുംബം താമസിച്ച 10 സെന്റ് സ്ഥലത്തിന് പട്ടയം നിഷേധിക്കപ്പെട്ടത് ഇനി അനിൽകുമാറിന് നൊമ്പരമല്ല. പുതിയ അപേക്ഷ നൽകി ഏഴുമാസത്തിനുള്ളിൽ പട്ടയം ലഭിച്ചു സ്വന്തം ഭൂമിക്ക് നിയമപരമായ അവകാശിയായതിന്റെ സന്തോഷത്തിലാണ് അയർക്കുന്നം നീറിക്കാട് കോളനിയിലെ അനിൽകുമാറും ഭാര്യ സോണിയും. ഇന്നലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയമിഷൻ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന പട്ടയവിതരണ ചടങ്ങിൽ റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്ന് ആദ്യപട്ടയം ഏറ്റുവാങ്ങാനുള്ള നിയോഗമുണ്ടായതും അനിൽകുമാറിനാണ്. അയർക്കുന്നത്ത് ഗുഡ്‌സ് ഓട്ടോ ഓടിക്കുന്ന അനിൽകുമാറിന്റെയും കുടുംബത്തിന്റെയും സ്വപ്‌നം ഇനി ഈ സ്ഥലത്ത് സ്വന്തം വീടാണ്. 38 വയസുകാരനായ അനിൽകുമാർ നാലുവയസുള്ളപ്പോൾ മുതൽ താമസിക്കുന്നത് ഇപ്പോൾ പട്ടയം ലഭിച്ച ഭൂമിയിലുണ്ടായിരുന്ന വീട്ടിലായിരുന്നു. ആ വീട് ഇപ്പോൾ വാസയോഗമല്ലാത്ത നിലയിൽ നശിച്ചുപോയതിനാൽ തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. ലൈഫ് പദ്ധതിപ്രകാരം ഭൂമിക്കും വീടിനുമായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴായിരുന്നു വേഗത്തിൽ പട്ടയം ലഭ്യമായത്. ഇനി…

    Read More »
  • LIFE

    റെസിയുടെ സ്വപ്നങ്ങൾക്ക് കൂട്ടായി സർക്കാരും

    കോട്ടയം: ജീവിതസാഹചര്യങ്ങളിൽ തളരാതെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന ഏറ്റുമാനൂർ സ്വദേശി റെസി മാത്യുവിന് ഒപ്പം നിൽക്കുകയാണ് സ്വന്തം ഭൂമി എന്ന മോഹം സാക്ഷാത്കരിച്ചുകൊടുത്തുകൊണ്ട് സംസ്ഥാന സർക്കാരും. അൻപത്തിരണ്ടാം വയസിൽ ബിരുദം നേടി നിയമ ബിരുദം ജീവിതലക്ഷ്യമാക്കിയ റെസിയുടെ മുൻപിൽ ഒരു തുണ്ട് ഭൂമി പോലും സ്വന്തം പേരിൽ ഇല്ല എന്ന സങ്കടം തീർത്ത പ്രതിസന്ധി ചെറുതായിരുന്നില്ല. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് നടന്ന പട്ടയ മിഷൻ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽ നിന്നാണ് പത്തര സെന്റ് സ്ഥലത്തിന്റെ പട്ടയം റെസി ഏറ്റുവാങ്ങിയത്. കണ്ണൂർ സർലകാശാലയിൽ ഒന്നാംവർഷ നിയമ വിദ്യാർഥിനിയായ റെസിക്ക് സ്വന്തം പേരിൽ ഭൂമിയില്ലാത്തതിനാൽ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാർഥികളായ മക്കൾ അഞ്ജലിക്കും ആശിഷിനുമൊപ്പം വാടക വീട്ടിലാണു റെസ്സി താമസിക്കുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ പഠനവും എന്ന വലിയ വെല്ലുവിളിയാണ് റെസിക്കു മുന്നിൽ. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് 13 വർഷമായി അപേക്ഷ നൽകി…

    Read More »
  • LIFE

    നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഭൂമിയിൽ അവകാശമുറപ്പിച്ച് രാജപ്പനും വിജയമ്മയും

    കോട്ടയം: നാൽപതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരിൽ ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം നാട്ടകം സ്വദേശികളായ കോണത്തുകേരിൽ ഇ.എൻ രാജപ്പനും വിജയമ്മയും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയ മിഷൻ സംസ്ഥാനതല ഉദ്ഘാടന വേളയിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽനിന്നു നേരിട്ടാണ് ഇരുവരും പട്ടയം ഏറ്റുവാങ്ങിയത്. 40 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ 25 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിക്കാതിരുന്നത്. പട്ടയം ഇല്ലാതിരുന്നതിനാൽ മറ്റു ആനുകൂല്യങ്ങളും ലഭ്യമായിരുന്നില്ല. ഹൃദ്രോഹിയായ രാജപ്പൻ നേരിട്ട പ്രതിസന്ധികൾ ചെറുതുമല്ല. 74-ാം വയസിലാണെങ്കിലും സ്വന്തം ഭൂമിയിൽ ഭാര്യയോടൊപ്പം ജീവിക്കുക എന്ന ജീവിതാഭിലാഷം പൂർണമാക്കിയാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ പട്ടയം ഏറ്റുവാങ്ങി രാജപ്പൻ മടങ്ങിയത്.

    Read More »
  • Local

    സ്വയം നിർമിത റോബോട്ട് ആപ്ലിക്കേഷനും ത്രീഡി പ്രിന്ററും, പിള്ളേര് പൊളിയാണ്… എന്റെ കേരളം പ്രദർശന വിപണന മേളയിൽ അത്ഭുതങ്ങളുടെ ലോകമൊരുക്കി വിദ്യാർത്ഥികൾ

    കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ കാത്തിരിക്കുന്നത് അത്ഭുതങ്ങളുടെ ലോകമാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയുകയും ചിരിക്കാൻ പറയുമ്പോൾ ചിരിക്കുകയും പാട്ട് പാടാൻ പറയുമ്പോൾ പാട്ട് പാടുകയും കുഞ്ഞുകുഞ്ഞു കണക്കുകൾ കൂട്ടിത്തരികയും ശബ്ദം റെക്കോർഡ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ട്. എന്ന് വച്ച് കരയാനോ ദേഷ്യപ്പെടാനോ പറയരുത്. ചെയ്യില്ല…. പോസിറ്റീവ് ഇമോഷൻസ് മാത്രമേ മെക്കാട്രോണിക് എന്ന ഈ റോബോട്ടിനറിയൂ…. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ റോബോട്ടിനെ ഇത്തരത്തിൽ പ്രോഗ്രാം ചെയ്‌തെടുത്തത് കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ്. ഒരു വർഷത്തോളമെടുത്തു മൈക്രോഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിംഗ് പൂർത്തിയാക്കാൻ. വോയ്‌സ് അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. സ്വയം നിർമ്മിത ത്രിഡി പ്രിന്ററാണ് സ്റ്റാളിലെ മറ്റൊരു ആകർഷണം. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ത്രിഡി പ്രിന്ററാണ് വിദ്യാർത്ഥികൾ 8000 രൂപ ചെലവിൽ നിർമിച്ച് പ്രദർശിപ്പിച്ചിട്ടുള്ളത്.…

    Read More »
  • Local

    നാടൻ കോഴിമുട്ടകൾ വൻ വിലക്കുറവിൽ; വാങ്ങാം എന്റെ കേരള പ്രദർശന മേളയിൽനിന്ന്

    കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിന്റെ സ്റ്റാളിൽ തിരക്കേറുന്നു. കോഴിക്കുഞ്ഞുങ്ങളും നാടൻ മുട്ടയും വാങ്ങാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഗ്രാമശ്രീ, കാവേരി ഇനത്തിൽപെട്ട സങ്കരയിനം കോഴികളാണ് വിൽപനയ്ക്കുള്ളത്. പൊതുജനങ്ങൾക്കും നഴ്‌സറികളിലേയ്ക്കും കുറഞ്ഞ രൂപ നിരക്കിലാണ് കോഴികൾ നൽകുന്നത്. ഒരു ദിവസം പ്രായമായ പൂവൻ കോഴിക്കുഞ്ഞിന് അഞ്ചു രൂപയും പിടക്കോഴികുഞ്ഞിന് 25 രൂപയുമാണ് വില. അഞ്ചു രൂപ നിരക്കിൽ കോഴി മുട്ടയും രണ്ട് കിലോയ്ക്ക് 10 രൂപ എന്ന നിലയിൽ കോഴി വളവും ഇവിടെ നിന്ന് ലഭിക്കും. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ ഇറച്ചി കോഴികളെയും ഇവിടെ നിന്ന് നൽകാറുണ്ട്. മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ വളർത്തുന്ന ഗ്രാമശ്രീ കോഴികൾ 20- 22 ആഴ്ചകൾക്കുള്ളിൽ മുട്ടയിടും. ഒരു വർഷം ഏകദേശം 180- 220 വരെ മുട്ട ഇവയിൽ നിന്ന് ലഭിക്കും. പൂവൻ കോഴികൾക്ക് 2.5 കിലോയും പെടക്കോഴികൾക്ക് മൂന്ന് കിലോയുമാകുമ്പോൾ ഇവയെ പുറത്തേക്ക് വിൽക്കും. അതേസമയം,…

    Read More »
  • Kerala

    എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ചവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 

    തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ചവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.വിദ്യാര്‍ത്ഥികളുടെ വിജയത്തിനായി പരിശ്രമിച്ച അദ്ധ്യാപകര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. ‘ ഇക്കുറി 4,19,128 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 99.70 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി എന്നത് സന്തോഷകരമായ കാര്യമാണ്.ഇത്തവണ 2581 സ്കൂളുകള്‍ നൂറുശതമാനം വിജയം കൈവരിക്കുകയുണ്ടായി.നൂറുശതമാനം വിജയം നേടിയ സ്കൂളുകളില്‍ 951 എണ്ണവും സര്‍ക്കാര്‍ സ്കൂളുകള്‍ ആണെന്നതും അഭിമാനകരമാണ്.1191 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളും നൂറുമേനി നേട്ടം നേടുകയുണ്ടായി.നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇത്തരത്തില്‍ നേട്ടം കൊയ്യുന്നത് ആഹ്ലാദകരമായ വാര്‍ത്തയാണ്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.ഈ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു.ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ സങ്കടപ്പെടേണ്ടതില്ല.അവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങള്‍ തുടരണമെന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്.എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍’.- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    Read More »
  • Local

    സ്‌കൂൾവിപണി വിലക്കയറ്റം പിടിച്ചു നിർത്താൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്

    കോട്ടയം: സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂൾവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്. നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സ്‌കൂൾ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലേക്ക് ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ സാമഗ്രികളും ഈ സ്റ്റാളിൽ നിന്ന് വാങ്ങാനാകും. പൊതുവിപണിയിൽ നിന്ന് 40 ശതമാനം വിലക്കുറവിലാണ് ഇവിടെ വിൽപ്പന. ചെറിയ ബാഗുകൾ 345 രൂപ മുതലും വലിയ ബാഗുകൾ 640 രൂപ മുതലും ലഭിക്കും. 200 പേജുള്ള ചെറിയ നോട്ട് ബുക്കുകൾക്ക് 30 രൂപയാണ് വില. ഇരട്ടവര ബുക്ക് – 29 രൂപ, എ ഫോർ ബുക്ക് -66 രൂപ, എ ഫോർ പേപ്പർ ഒരു ബണ്ടിൽ -298, കുട – 395 രൂപ മുതൽ എന്നിങ്ങനെയാണ് വില. പേന, പെൻസിൽ, സ്‌കെയിൽ , ബോക്‌സ് തുടങ്ങി എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. സ്റ്റീൽ വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, ബാഗ്, കുട, ബോക്‌സ് തുടങ്ങിയവ കിറ്റുകളായും വാങ്ങാം.…

    Read More »
Back to top button
error: