IndiaNEWS

വീണ്ടും ക്യൂ നിൽക്കേണ്ടി വരും;2,000 രൂപയുടെ വിനിമയം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 2,000 രൂപയുടെ വിനിമയം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കെ ജനങ്ങള്‍ക്ക് ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ വരെ മാത്രം.എന്നാല്‍, നിക്ഷേപിക്കാന്‍ ഈ പരിധിയില്ല.
മേയ് 23 മുതല്‍ ഏത് ബാങ്കില്‍നിന്നും കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഉണ്ടാകും.ഇത്തരത്തില്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും 2023 സെപ്റ്റംബര്‍ 30 വരെയാണ് സമയം.

ഇന്നലെ വൈകുന്നേരമാണ് 2,000 രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍.ബി.ഐ അറിയിച്ചത്. നിലവില്‍ ഉപയോഗിക്കുന്നവക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആര്‍.ബി.എ, ഇനി മുതല്‍ 2,000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

 

 

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുകയും പിന്നീട് നിലവിലെ 2,000 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുകയുമായിരുന്നു.എന്നാല്‍, 2018-19 സാമ്ബത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: