KeralaNEWS

റിപ്പോർട്ടർ ടിവി സംപ്രേഷണം അവസാനിപ്പിച്ചു

റിപ്പോർട്ടർ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു.ചാനല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.ഇന്നലെ വൈകിട്ടാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്.

 

ഏഷ്യയിലെ ഏറ്റവും വലിയ എആര്‍-വിആര്‍-എക്‌സ്ആര്‍ ന്യൂസ് സ്റ്റുഡിയോയില്‍ നിന്നാണ് ചാനല്‍ വീണ്ടും സംപ്രേഷണം തുടങ്ങുന്നത്. കളമശേരിയിലെ ഓഫീസില്‍ ഇതിനായുള്ള ജോലികള്‍ അന്തിമഘട്ടത്തിലാണ്.തിരുവനന്തപുരത്ത് തൈക്കാടും ചാനലിനായി ബഹുനില മന്ദിരം ഒരുങ്ങി കഴിഞ്ഞു. നവീകരണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: