
കണ്ണൂര്‍: സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ട കേസില്‍ സാക്ഷി വിസ്താരം ഇന്ന് നടക്കും.
തളിപ്പറമ്ബ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുന്‍ എഡിഎം എ.സി മാത്യു, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ ഗണശന്‍ എന്നിവരാണ് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകേണ്ടത്.
പരാതിക്കാരനായ എംവി ഗേവിന്ദന്‍റെ മൊഴി തളിപ്പറമ്ബ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും തന്‍റെ വ്യക്തി ജീവിതത്തില്‍ കരിനിഴലില്‍ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയില്‍ എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan