
പത്തനാപുരം: കടശ്ശേരിയിലെ സ്വകാര്യ റബര്‍ തോട്ടത്തില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും മാതാവും അറസ്റ്റില്‍.
ഒന്നാം പ്രതി ശിവദാസന്‍ ഒളിവിലാണ്. ശിവദാസന്റെ ഭാര്യയും രണ്ടാം പ്രതിയുമായ പുന്നല ചെളിക്കുഴി തെക്കേക്കര പുത്തന്‍വീട്ടില്‍ സുശീലയും (63) മൂന്നാം പ്രതിയും സുശീലയുടെ മകളുമായ ചുനക്കര വെറ്ററിനറി ഡിസ്പെന്‍സറി കോമല്ലൂര്‍ സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സ്മിതയുമാണ് (39) അറസ്റ്റിലായത്.
പുന്നല മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആന ഷോക്കേറ്റ് ചെരിയാന്‍ കാരണമായ വൈദ്യുത ഉപകരണങ്ങള്‍ അഴിച്ചു മാറ്റാന്‍ സഹായിച്ചുവെന്നതാണ് സ്മിതയ്ക്കെതിരായ കേസ്. സുശീലയെ കടശ്ശേരിയില്‍ നിന്നും സ്മിതയെ ചാരുംമൂട് ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നും പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിലീപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan